കഴിഞ്ഞ ആഴ്ച ബിഗ് ബോസ്സിൽ വീട്ടിൽ എത്താതെ ഇരുന്ന മോഹൻലാൽ അപ്രതീക്ഷിതമായി ഇന്ന് എത്തുക ആയിരുന്നു. മോഹൻലാൽ വിഷു ദിനത്തിൽ ആയിരുന്നു എത്താൻ ഇരുന്നത് എങ്കിൽ കൂടിയും സുപ്രധാന തീരുമാനം എടുക്കാൻ ആണ് ഇപ്പോൾ വന്നത് എന്നാണു മോഹൻലാൽ പറഞ്ഞത്. ആ തീരുമാനം എന്ന് എടുക്കുകയും ചെയ്തിരിക്കുകയാണ്.
എന്നാൽ ആ തീരുമാനത്തിൽ അക്ഷരാർത്ഥത്തിൽ ബിഗ് ബോസ് ആരാധകരെ അടക്കം ഞെട്ടിച്ചിരിക്കുകയാണ്. ഷോയിൽ എത്തിയത് മുതൽ എലിമിനേഷൻ റൗണ്ടിൽ വന്നിട്ടുണ്ട് എങ്കിൽ കൂടിയും എല്ലാ തവണയും ആരാധകർ വമ്പൻ വോട്ട് നൽകി ബിഗ് ബോസ് വീട്ടിൽ ഇരുവരെയും പിടിച്ചു നിർത്തുക ആയിരുന്നു. ആദ്യമായി സൂര്യ ആണ് സജിന ഫിറോസ് എന്നിവർക്ക് എതിരെ പറഞ്ഞത്.
വ്യക്തിപരമായ അധിക്ഷേപങ്ങളും മറ്റും സ്ത്രീകൾക്ക് എതിരെ ഫിറോസ് നടത്തിയത് കൊണ്ട് ആണ് പുറത്തേക്ക് വിടുന്നത് എന്നാണ് മോഹൻലാൽ പറയുന്നത്. അമ്പത്തിയൊമ്പതാം എപ്പിസോഡിൽ ആണ് ഈ സുപ്രധാന തീരുമാനം ബിഗ് ബോസ് ടീം എടുക്കുന്നത്. ഫിറോസിനെതിരെ പരാതിയുള്ള സ്ത്രീ മത്സരാർത്ഥികളോട് സംസാരിക്കാൻ ആവശ്യപ്പെടുകയായിരുന്നു മോഹൻലാൽ പിന്നീട്. ഇതെ തുടർന്ന് ഋതുവാണ് സംസാരിച്ചത്.
എല്ലാവരുടെയും വ്യക്തിപരമായ പ്രശ്നങ്ങളിൽ ഇടക്ക് കയറി തലയിടുന്നുണ്ടെന്നും അത് ശരിയല്ലെന്നും ഋതു ചൂണ്ടിക്കാട്ടി. സജിനയ്ക്കെതിരെയായിരുന്നു പിന്നീട് സന്ധ്യ ആരോപണമുന്നയിച്ചത്. സജിനയുടെ സ്വഭാവത്തിലെ മോശം പ്രവണതയായിരുന്നു സന്ധ്യ ചൂണ്ടിക്കാട്ടിയത്. പിന്നീട് ഡിംപലിനോടായിരുന്നു അവതാരകൻ്റെ ചോദ്യം. സ്ത്രീകളെ കുറവായി ചിത്രീകരിച്ചുകൊണ്ട് ഫിറോസ് സംസാരിക്കുന്നതിന് എതിനെതിരെയായിരുന്നു ഡിംപൽ.
ഷോയുടെ മൂല്യം തിരിച്ചറിഞ്ഞുകൊണ്ട് എല്ലാവരും സംസാരിക്കണമെന്നും മോഹൻലാൽ മത്സരാർത്ഥികളോട് നിർദ്ദേശിച്ചു. തുടർന്ന് ഫിറോസ് സ്ത്രീകളെ മോശമായി ചിത്രീകരിച്ച് പലപ്പോഴായി സംസാരിച്ച വീഡിയോ ക്ലിപ്പുകൾ മത്സരാർത്ഥികൾക്ക് മുന്നിൽ ടെലികാസ്റ്റ് ചെയ്യുകയായിരുന്നു. പുറത്തുള്ള കാര്യങ്ങൾ പറയുന്നത് നിയമലംഘനമാണ് സ്ത്രീകളെ അധിക്ഷേപിക്കുന്നത് മോസം കാര്യമാണെന്നും ചൂണ്ടിക്കാട്ടി സജിനയെയും ഫിറോസിനെയും വീടിന് പുറത്താക്കുകയായിരുന്നു മോഹൻലാൽ.
എല്ലാവർക്കും മധുരം നൽകിയാണ് സജിന പുറത്തേക്കിറങ്ങിയത്. പുറത്തിറങ്ങിയ ശേഷം ഫോട്ടോ എടുക്കാമെന്നായിരുന്നു ഫിറോസിൻ്റെ വാദം. എന്നാൽ അതിനായി മറ്റെല്ലാവരും നിർബന്ധിച്ചെങ്കിലും അതിന് നിൽക്കാൻ ഫിറോസ് തയ്യാറായില്ല. വ്യക്തിപരമായി അക്രമിച്ചതിന് എല്ലാവരോടും സോറി പറഞ്ഞാണ് ഇരുവരും വീടിന് പുറത്തേക്ക് പോയത്.