Malayali Live
Always Online, Always Live

ശ്രീനിഷിന്റെ ശബ്ദം കേൾക്കുമ്പോൾ കുഞ്ഞു തുള്ളി ചാടുന്നു; എനിക്കതറിയാൻ കഴിയുന്നുണ്ട്; 8 മാസത്തിന്റെ വിശേഷങ്ങളുമായി പേർളി മാണി..!!

3,197

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താര ജോഡിയാണ് പേർളി മാണിയും ശ്രീനിഷും. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയ പേളിയും ശ്രീനിഷും ബിഗ് ബോസിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു പ്രണയത്തിലായത്. ഷോ കഴിഞ്ഞതിന് പിന്നാലെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. രണ്ട് വർഷം മുമ്പ് ഞങ്ങൾ പ്രൊപ്പോസ് ചെയ്തു.

ഇന്ന് അവന്റെ ഒരംശം എന്റെയുള്ളിൽ വളരുന്നു എന്നായിരുന്നു പേളി സോഷ്യൽ മീഡിയയിൽ തന്റെ വയറ് കാണിച്ചുകൊണ്ടുള്ള വീഡിയോയോടൊപ്പം തന്റെ ഉള്ളിൽ തങ്ങളുടെ ഒരംശം വളരുന്നു എന്ന് അറിഞ്ഞപ്പോൾ ആദ്യം കുറിച്ചത് ഇങ്ങനെ ആയിരുന്നു. അതിന് പിന്നാലെ ശ്രീനിഷ് ഇൻസ്റ്റയിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു. ഗർഭിണിയായതോടെ പേളി സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവം ആകുന്നത്.

നിരവധി പോസ്റ്റുകളും ആയി ആണ് താരം എത്തുന്നത്. ഇത് എക്കാലത്തെയും മനോഹരവും ആവേശകരവുമായ ഒരു സുഖം തന്നെ ആണ് എന്നായിരുന്നു കുഞ്ഞിന്റെ അനക്കാതെ കുറിച്ച് താരം ഇൻസ്റ്റ സ്റ്റോറിൽ കൂടി പങ്കു വെച്ചത്. നിരവധി ഫോട്ടോഷൂട്ടുകൾ അടക്കം താരം ചെയ്തു. ഗർഭിണി ആയ ശേഷം ഉള്ള യാത്രകൾ ഭക്ഷണം സമയം കളയാൻ ചെയ്യുന്ന കാര്യങ്ങൾ എല്ലാം തന്നെ പങ്കുവെച്ചിരുന്നു.

തുടർന്ന് തന്റെ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഡാൻസ് കളിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഗര്ഭകാലത്തെ ഏറ്റം മാസത്തിൽ എത്തി നിക്കുകയാണ് പേർളി മാണി. ഇപ്പോഴും താരത്തിന് കുഞ്ഞിനെ കുറിച്ച് ഒട്ടേറെ വിശേഷങ്ങൾ ആരാധകർക്ക് മുന്നിൽ പറയാൻ ഉണ്ട്. കുഞ്ഞു ഇപ്പോൾ തുള്ളി ചാടുന്ന സമയം ആണെന്ന് ആയിരുന്നു പേർളി പറയുന്നത്. ഞാൻ എന്തെങ്കിലും ചെയ്യുമ്പോൾ കുഞ്ഞു തുള്ളി ചാടുന്നത് എനിക്ക് നന്നായി അറിയാൻ കഴിയുന്നുണ്ട്.

കുഞ്ഞിന് നന്നായി വിശക്കുന്നുണ്ടെങ്കിൽ ഉള്ളിൽ നന്നായി അനങ്ങും അല്ലെങ്കിൽ എനിക്ക് തണുക്കുമ്പോഴും അങ്ങനെ തന്നെ ഉണ്ടാവും. ഏതെങ്കിലും ഒരു ദിവസം ഞാൻ വൈകി എഴുനേൽക്കുമ്പോഴേക്കും വയറ്റിൽ നിന്ന് മുന്നറിയിപ്പ് കിട്ടാൻ തുടങ്ങും. മാത്രവുമല്ല കുഞ്ഞിപ്പോൾ ശബ്ദങ്ങൾ തിരിച്ചറിയാൻ തുടങ്ങിയെന്നും പേർളി പറഞ്ഞു. എപ്പോൾ ശ്രീനിയുടെ ശബ്ദം കേട്ടാലും കുഞ്ഞ് പ്രതികരിക്കും.

ശ്രീനിഷ് അടുത്ത് വരുമ്പോൾ കുഞ്ഞിനുണ്ടാകുന്ന ചലനങ്ങൾ എനിക്ക് നന്നായി അനുഭവപ്പെടാൻ തുടങ്ങി എന്നും പേളി പറയുന്നു. ഒട്ടേറെ ആളുകൾക്ക് ഗർഭം ഉണ്ടായിട്ടുണ്ട് എങ്കിൽ കൂടിയും ഇത്രയേറെ ഗർഭം വാർത്ത ആയ മറ്റൊരു താരം ഇല്ലന്ന് വേണം പറയാൻ. ആദ്യം ഒക്കെ വാർത്തകൾ മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചു എങ്കിൽ ഇപ്പോൾ നിരവധി വിമർശനങ്ങൾ വരുന്നുണ്ട് പേർളിക്ക് എതിരെ.