അങ്ങനെ ഏറെ നാളുകളുടെ കാത്തിരിപ്പുകൾക്ക് ഒടുവിൽ പേര്ളിഷ് ദമ്പതികൾക്ക് പെൺകുട്ടി പിറന്നു. കുഞ്ഞു പിറന്നു അപ്പോൾ തന്നെ സന്തോഷം പങ്കുവെച്ചു ശ്രീനിഷ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റും ആയി എത്തിയിരുന്നു. നിരവധി ആളുകൾ ആണ് ഇരുവർക്കും ആശംസകൾ ആയി എത്തിയത്. കൂടാതെ ഇപ്പോൾ കുഞ്ഞിന്റെയും പേർളിയുടെയും ചിത്രം പങ്കുവെച്ചുകൊണ്ടു പേർളി മാണിയും എത്തിയിട്ടുണ്ട്.
ഏവരും ആകാംഷയോടെ കാത്തിരുന്ന ആ നിമിഷം എത്തി കഴിഞ്ഞിരിക്കുന്നു. മലയാളിയുടെ പ്രിയ താരദമ്പതികൾ ശ്രീനിഷിനും പേർളിക്കും കുഞ്ഞു പിറന്നു. ശ്രീനിഷ് തന്നെ ആണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. അങ്ങനെ സോഷ്യൽ മീഡിയ ആരാധകരുടെ കുറച്ചേറെ നാളുകൾ ആയി ഉള്ള കാത്തിരിപ്പിന് അവസാനം ആയിരിക്കുകയാണ്. ബിഗ് ബോസ് സീസൺ 1 കൂടി എത്തിയ മത്സരാർത്ഥികൾ ആയിരുന്നു പേളിയും ശ്രീനിഷും.
തുടർന്ന് ഇരുവരും പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുന്നതും. ഇന്ന് ഇരുവരും ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ കൂടി ആണ് കടന്നു പോകുന്നത്. ഇരുവർക്കും ആദ്യത്തെ കണ്മണി ജനിച്ചിരിക്കുകയാണ്. പേർളി ഗർഭിണി ആയത് മുതൽ സാമൂഹിക മാധ്യമത്തിൽ വളരെയധികം ചർച്ചകൾ നടന്നിരുന്നു. ഇരുവരുടെയും അതോടൊപ്പം പെർളിയുടെ ഗർഭകാലവുമൊക്കെ വളരെ വലിയ വാർത്തകൾ ആയിരുന്നു.
അവതാരകയും നടിയുമായ പേളി തന്നെ ആണ് എല്ലാകാര്യങ്ങളും സാമൂഹിക മാധ്യമങ്ങൾ വഴി അറിയിച്ചത്. ശ്രീനിഷ് പേർളി ദമ്പതികൾക്ക് പെൺകുട്ടി ആണ് പിറന്നത്. ഞങ്ങൾ എല്ലാവര്ക്കും ആയി ആ സന്തോഷം പങ്കുവെക്കുകയാണ്. ദൈവം ഞങ്ങൾക്ക് ആ സമ്മാനം തന്നു കഴിഞ്ഞു. ഇത് ഒരു പെൺകുട്ടിയാണ്. അമ്മയും കുഞ്ഞിനും അടിപൊളി ആയി ഇരിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും ആശിവാദങ്ങൾക്കും നന്ദി.
നിരവധി താരങ്ങൾ ആണ് ആശംസകളുമായി എത്തിയത്. തുടർന്ന് പേർളി തന്റെ പോസ്റ്റുമായി എത്തിയത്. പെൺകുട്ടി ജനിച്ചിരിക്കുന്നു.. എല്ലാവർക്കും വേണ്ടി ഈ മനോഹരമായ നിമിഷം ഞാൻ പങ്കുവെക്കുകയാണ്. ഞങ്ങൾ ഒന്നിച്ചുള്ള ആദ്യം ചിത്രം ഇതാ.. മിസ്റ്റർ ഡാഡി.. ശ്രീനീഷ് കുറച്ചു ക്ഷീണിതനാണ് ഒപ്പം ഉറക്കത്തിലും എന്നാൽ അത് കുഴപ്പമില്ല. കുഞ്ഞിന്റെ ചിത്രം പങ്കുവെക്കരുത് എന്ന് എല്ലാവരും പറഞ്ഞു എന്നാലും ഞാൻ ഷെയർ ചെയ്യുകയാണ്… എല്ലാവരുടെയും അനുഗ്രഹങ്ങൾ വേണം എന്ന് പേർളി മാണി കുറിക്കുന്നു.
നിരവധി ആളുകൾ ആശംസകകളുമായി എത്തി. ശ്രുതി രജനികാന്ത് മുക്ത സാധിക വേണുഗോപാൽ ഷിയാസ് കരീം ബഷീർ ബഷി ദീപ്തി സതി രഞ്ജിനി ജോസ് എന്നിവർ ആണ് ആശംസകൾ നേർന്ന പ്രധാന താരങ്ങൾ. കഴിഞ്ഞ വര്ഷം മുതൽ ഏറ്റവും കൂടുതൽ ആഘോഷം ആയ ഗർഭം ആയിരുന്നു പേർളി മാണിയുടേത്. നിരവധി സെലിബ്രിറ്റികൾ ഗർഭം ധരിച്ചു എങ്കിൽ കൂടിയും ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് പേർളി മാണി ആയിരുന്നു. ഗർഭം ആയത് മുതൽ ഫോട്ടോഷൂട്ടുകൾ ഡാൻസ് യാത്രകൾ ഭക്ഷണം എന്നിവ ആണ് വൈറൽ ആയി സോഷ്യൽ മീഡിയ ആഘോഷമാക്കി പോന്നുകൊണ്ടിരിക്കുകയാണ്.
ബിഗ് സീസൺ 1 ൽ മത്സരാർത്ഥി ആയി എത്തിയ പേർളിയും ശ്രീനിഷും പ്രണയത്തിൽ ആകുന്നത്. മത്സരത്തിൽ ശ്രദ്ധ നേടാൻ വേണ്ടി ഉള്ള അടവുകൾ മാത്രം ആയിരുന്നു എന്ന് പറഞ്ഞു എങ്കിൽ കൂടിയും പിന്നീട് ബിഗ് ബോസ് അവസാനിച്ചതോടെ ഇരുവരും വിവാഹം കഴിക്കുക ആയിരുന്നു. അതോടുകൂടി ഇരുവർക്കും സോഷ്യൽ മീഡിയയിൽ വമ്പൻ ആരാധകർ ഉണ്ടാകുക ആയിരുന്നു. മാർച്ച് 23 നു ആണ് പ്രസവിക്കും എന്ന് താരം നേരത്തെ സാമൂഹിക മാധ്യമത്തിൽ കുറിച്ചത്. എന്നാൽ രണ്ടു ദിവസം മുന്നേ പേർളിക്ക് പെൺകുട്ടി ജനിച്ചിരിക്കുകയാണ്.