Malayali Live
Always Online, Always Live

ദിലീപ് കാവ്യക്കൊപ്പം ഓണം ആഘോഷിച്ചപ്പോൾ മഞ്ജുവിന്റെ ആഘോഷം ഭാവനക്കും സംയുക്തക്കുമൊപ്പം..!!

2,775

മലയാളികൾക്ക് ഏറെ ഇഷ്ടം ഉള്ള താരങ്ങൾ ആണ് മഞ്ജു വാര്യരും ഭാവനയും സംയുക്തയും കാവ്യാ മാധവനും ഒക്കെ.. വിവിധ കാലഘട്ടങ്ങളിൽ ആയി ഇവരെല്ലാം അഭിനയ ലോകത്തിൽ എത്തിയത്. തൊണ്ണൂറുകളുടെ പകുതിയിൽ എത്തിയ മഞ്ജു ദിലീപിനെ വിവാഹം കഴിച്ചു അഭിനയ ലോകത്തിൽ നിന്നും താൽകാലികമായി പിന്മാറി. 1999 ആയിരുന്നു കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് ശേഷം മഞ്ജു ദിലീപിനെ വിവാഹം കഴിക്കുന്നത്. എന്നാൽ 1999 ൽ ആയിരുന്നു സംയുക്ത വർമ്മ എന്ന താരം അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

2002 ആയിരുന്നു സംയുക്ത അവസാനം സിനിമയിൽ അഭിനയിക്കുന്നത്. തുടർന്ന് ബിജു മേനോനെ പ്രണയ വിവാഹം കഴിച്ച താരം അഭിനയ ലോകത്തിൽ നിന്നും കുടുംബ ജീവിതത്തിലേക്ക് ചേക്കേറി. സംയുക്തയുടെയും മഞ്ജുവിന്റെയും അടുത്ത സുഹൃത്താണ് ഭാവന. ഭാവന അഭിനയ ലോകത്തേക്ക് എത്തുന്നത് നമ്മളിൽ കൂടി 2002 ൽ. മൂവരും ഒന്നിച്ചു അഭിനയിച്ചിട്ടില്ല എങ്കിൽ കൂടിയും അടുത്ത സുഹൃത്തുക്കൾ ആയി മാറി. ഇവർ തമ്മിൽ ഉള്ള സൗഹൃദവും ഓരോരുത്തരുടെയും ജീവിതത്തിലും പല തരത്തിലും ബന്ധപ്പെട്ടതാണ്.

മറ്റൊരു വിരോധാഭാസം എന്താണ് എന്ന് വെച്ചാൽ തൃശൂർ സ്വദേശികൾ ആണ് ഈ മൂന്നു താരങ്ങളും. സംയുക്ത വർമ്മയുടെ സഹോദരിയുടെ ക്ലാസ് മേറ്റ് കൂടി ആണ് ഭാവന. സിനിമയിൽ വരുന്നത് മുന്നേ തന്നെ ഭാവനയെ തനിക്ക് അറിയാമെന്ന് സംയുക്ത വർമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ദിലീപുമായി ഉള്ള വിവാഹ മോചനത്തിന് ശേഷം മഞ്ജുവിനെ ഏറെ പിന്തുണ നൽകിയത് ഭാവനയും സംയുക്തയും ആയിരുന്നു. കന്നഡ നടനുമായി ഉള്ള ഭാവനയുടെ വിവാഹത്തിനും വിവാഹ നിശ്ചയത്തിനും എല്ലാം മഞ്ജു സജീവമായി ഉണ്ടായിരുന്നു.

നാട്ടിൽ ഉള്ള ഭാവനയും മഞ്ജുവും ഓണം ആഘോഷിച്ചത് സംയുതക്കൊപ്പമായിരുന്നു. കഴിഞ്ഞ ദിവസം കുടുംബത്തിനൊപ്പം ദിലീപ് ഓണം ആഘോഷിച്ചത് വലിയ വാർത്ത ആയിരുന്നു. അതിനു പിന്നാലെ ആണ് മഞ്ജുവിന്റെ ആഘോഷ വാർത്ത എത്തിയത്. ആത്മാർത്ഥ സുഹൃത്തുക്കൾ എന്നാൽ ദൈവം തരാൻ മറന്ന സഹോദരങ്ങൾ എന്ന തലക്കെട്ടോടെ ആണ് ഓണം ആഘോഷിക്കുന്ന ചിത്രം ഭാവന പങ്കു വെച്ചത്.