Malayali Live
Always Online, Always Live

മോനെ ദൈവം അനുവദിച്ചാൽ നിന്റെ ലോകത്തേക്ക് വരാൻ ഞാൻ ഇപ്പോഴേ റെഡിയാണ്; ചക്കപ്പഴത്തിലെ ലളിതാമ്മയുടെ വാക്കുകൾ..!!

2,931

ആർ ഉണ്ണി കൃഷ്ണൻ സംവിധാനം ചെയ്യുന്ന ഫ്ലവർസിൽ സംപ്രേഷണം ചെയ്യുന്ന സീരിയൽ ആണ് ചക്കപ്പഴം. നർമ്മത്തിൽ കൂടി എരിവും പുളിയും കലർന്ന കുടുംബ വിശേഷങ്ങൾ പറയുന്ന സീരിയൽ ആണിത്. അവതാരകയായ അശ്വതി ശ്രീകാന്ത് ആണ് സീരിയലിൽ ഒരു പ്രധാന വേഷം ചെയ്യുന്നത്. താരകല്യാണിന്റെ മരുമകനും സൗഭാഗ്യ വെങ്കിടേഷിന്റെ ഭർത്താവ് അർജുൻ ആയിരുന്നു മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.

അർജുൻ ഈ അടുത്ത് സീരിയലിൽ നിന്നും പിന്മാറി ഇരുന്നു. ഉപ്പും മുളകും സീരിയലിന് ശേഷം ഏറെ ആരാധകർ ഉണ്ടാക്കിയ സീരിയൽ കൂടി ആണ് ചക്കപ്പഴം. എസ് പി ശ്രീകുമാർ ആണ് സീരിയലിൽ ഒരു പ്രധാന വേഷം ചെയ്യുന്നത്. അവതാരക അശ്വതി ശ്രീകാന്ത് അവതരിപ്പിക്കുന്ന ആശയുടെ ഭർത്താവ് ഉത്തമനായി ആണ് ശ്രീകുമാർ എത്തുന്നത്.

കുഞ്ഞുണ്ണി ലളിത ദമ്പതികളുടെ മൂത്ത മകൻ എന്ന വേഷത്തിൽ എത്തുന്ന ഉത്തമൻ മൃഗാശുപത്രിയിൽ കമ്പോണ്ടർ കൂടി സബിറ്റ ശ്രീകുമാർ ഒഴികെ ബാക്കി ഉള്ളവർ സീരിയൽ ലോകത്തിൽ അത്ര സുപ്രഭാതമല്ലാത്ത മുഖങ്ങൾ സബിറ്റ ഉത്തമന്റെ അമ്മ ലളിതയുടെ വേഷത്തിൽ എത്തുന്ന താരം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. സ്വസിദ്ധമായ അഭിനയ ശൈലി ഉള്ള വേഷത്തിൽ എത്തുന്ന ലളിതയായി എത്തുന്നത് സാബിറ്റാ ജോർജ് എന്ന താരമാണ്.

അമ്മയായും അമ്മായി ആയും അമ്മാമയായും അച്ഛമ്മയെയും ഒക്കെ നിഷ്കളങ്ക അഭിനയം കൊണ്ട് പ്രേക്ഷക മനം കീഴടക്കി കഴിഞ്ഞു സബീറ്റ. നിരവധി മലയാളം സീരിയലുകളിൽ അന്യഭാഷാ താരങ്ങൾ വാഴുമ്പോൾ സബീറ്റയും അന്യഭാഷയിൽ നിന്നും ഉള്ളതാണോ എന്നാണ് ആരാധകരുടെ സംശയം. എന്നാൽ കൊച്ചിക്കാരിയാണ് സബീറ്റ. കർണാടക സംഗീതവും ഭരനാട്യവും ഒരുപോലെ ചെയ്യാൻ കഴിയുന്ന താരം കൂടി ആയ സബീറ്റ സോഷ്യൽ മീഡിയയിൽ സജീവം ആണ്.

കൊച്ചി സ്വദേശിനിയാണ് എങ്കിൽ കൂടിയും കാലിഫോർണിയയിൽ ആണ് താരം ജോലി ചെയ്യുന്നത്. സെറ്റ് സാരിയിൽ ആണ് ചക്കപ്പഴത്തിൽ സബീറ്റ തിളങ്ങി നിൽക്കുന്നത് എങ്കിലും മോഡേൺ വസ്ത്രങ്ങളിലും സബീറ്റ ഞെട്ടിക്കാറുണ്ട്. വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമായ താരം മെഡിക്കൽ ഫീൽഡിൽ ആണ് ജോലി ചെയ്തിരുന്നത് എങ്കിൽ കൂടിയും അതെല്ലാം ഉപേക്ഷിച്ചാണ് അഭിനയ ലോകത്തിലേക്ക് എത്തിയത്.

ഇപ്പോഴിതാ മകന്റെ വിയോഗത്തിനെ കുറിച്ച് സബിറ്റ പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്. വിവാഹം കഴിഞ്ഞ് അമേരിക്കയിൽ സെറ്റിൽ ആയതാണ് നടി സബീറ്റ. അതിനിടയിൽ ഏറെ ആഗ്രഹിച്ച ഒരു കുഞ്ഞ് പിറന്നെങ്കിലും ശാരീരിക വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ നൽകി ദൈവം അവരെ പരീക്ഷിച്ചു. സംസാരിക്കാനും നടക്കാനും കഴിയാത്ത അവന് നല്കാവുന്നതിൽ വെച്ച് ഏറ്റവും നല്ല ചികിത്സ നൽകിയെങ്കിലും 2017 ൽ പന്ത്രണ്ടാമത്തെ വയസ്സിൽ അവൻ ഈ ലോകത്തു നിന്നും യാത്രയായി.

അവനെ നഷ്ടമായതിന്റെ ദുഃഖം മറക്കാൻ ആണ് സബീറ്റ വീണ്ടും മോഡലിംഗിലും അഭിനയത്തിലും സജീവമാകുന്നത്. സാക്ഷ എന്നൊരു മകൾ കൂടി ഉണ്ട് സബീറ്റക്ക്. മകൻ നഷ്ടമായിട്ട് നാല് വർഷം തികഞ്ഞ കഴിഞ്ഞ ദിവസം സബീറ്റ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് ആരാധകരെ കണ്ണീരണിയിക്കുന്നത്. മകന്റെ ഒരു ചിത്രത്തോടൊപ്പം ഹൃദയ ഭേതകമായ ഒരു കുറിപ്പും സബീറ്റ പങ്കുവെച്ചു.

എന്റെ ചെക്കൻ എന്നെ തനിച്ചാക്കി പോയിട്ട് ഇന്നേക്ക് നാല് വർഷമായി എന്ന് തുടങ്ങുന്ന കുറിപ്പ് നിറഞ്ഞ കണ്ണുകളോടെ അല്ലാതെ വായിച്ചു തീർക്കാനാകില്ല. ദൈവം അനുവദിച്ചാൽ നിന്റെ ലോകത്തിലേക്ക് ഞാൻ വരാൻ തയ്യാറാണ് എന്നാണ് സബീറ്റ കണ്ണീരോടെ കുറിക്കുന്നത്.