കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ആഘോഷം ആക്കിയ ചിത്രം ആയിരുന്നു മോഹൻലാലിനൊപ്പം നടൻ ദുൽഖർ സൽമാനും പൃഥ്വിരാജുമായി ഉള്ള ചിത്രം. നിർമാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ ആണ് ആരാധകർക്ക് ആവേശം ഉണ്ടാക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്.
തുടർന്ന് പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ പേജിലും ഫോട്ടോ പങ്കു വെച്ചിരുന്നു. നിമിഷങ്ങൾക്ക് അകം താരങ്ങളുടെ ആരാധകർ ചിത്രം വൈറൽ ആകുകയും ചെയ്തു. നിരവധി ആളുകൾ ആണ് വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ആയും മറ്റും ഫോട്ടോ വൈറൽ ആക്കിയത്. ഇതിന് അടിക്കുറുപ്പിന്റെ ആവശ്യം ഇല്ല എന്ന തലക്കെട്ടോടെ ആണ് സുപ്രിയ പോസ്റ്റ് പങ്കുവെച്ചത്.
എന്നാൽ ഈ ഫോട്ടോയിൽ മോഹൻലാൽ ധരിച്ച വാച്ചും അതിന്റെ വിലയും തേടി ആണ് ഇപ്പോൾ ആരാധകർ പോയത് എന്ന് വേണം പറയാൻ. അങ്ങനെ വാച്ചിന്റെ വില നീണ്ട നേരത്തെ തിരച്ചലിന് ശേഷം ആരാധകർ കണ്ടെത്തുകയും ചെയ്തു. നാൽപത്തിയൊന്ന് ലക്ഷം രൂപയാണ് ഇന്ത്യൻ മാർക്കെറ്റിൽ ഈ വാച്ചിന് വില വരുന്നത്.
എന്നാൽ മൂവരുടെയും കണ്ടു മുട്ടൽ മോഹൻലാലിൻറെ വരാൻ ഇരിക്കുന്ന എമ്പുരാനിൽ ഉള്ള ദുൽഖർ സൽമാന്റെ എൻട്രി ആണോ എന്നും ആരാധകർ ചോദിക്കുന്നു. എന്നാൽ ചാനൽ ഷൂഖ് വേണ്ടി ഉള്ള ഓണം പരിപാടിക്ക് വേണ്ടി ആണ് ഇവർ കണ്ടു മുട്ടിയത് എന്നാണ് വിവരം.