Malayali Live
Always Online, Always Live

ഇതിൽ തന്നെ സന്തുഷ്ടരാണ്; നയന്താരയുമായുള്ള വിവാഹത്തെ കുറിച്ച് വിഗ്നേഷ് ശിവൻ..!!

2,741

മലയാളത്തിൽ മനസ്സിനക്കരെ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് നയൻ‌താര. തുടർന്ന് മലയാളത്തിൽ നായികയായും സഹ താരമായും ആയിരുന്ന നയൻസിന്റെ തലവര തെളിഞ്ഞത് തമിഴകത്തും നിന്നും അവസരം വന്നതോടെ ആയിരുന്നു. അയ്യാ എന്ന ചിത്രത്തിൽ കൂടി തമിഴകത്തിൽ എത്തിയ താരം തെലുങ്കിലും കന്നടയിലും നിറസാന്നിധ്യമായി മാറി.

തുടർന്ന് നെട്ടോട്ടം ആയിരുന്നു നിർമാതാക്കൾ നയൻസിന്റെ ഒരു ഡേറ്റിനായി. എന്നാൽ തെന്നിന്ത്യൻ സിനിമ ലോകത്തിൽ ലേഡി സൂപ്പർ സ്റ്റാർ ആയി മാറിക്കഴിഞ്ഞ താരത്തിന് കൂടെ വിവാദങ്ങൾ ഒട്ടേറെ ഉണ്ടായിരുന്നു. തമിഴകത്തിൽ നടൻ ചിമ്പുവുമായി ഉള്ള പ്രണയവും പ്രഭുദേവയുമായി ഉള്ള പ്രണയവും പ്രണയ തകർച്ചയും വാർത്തകളിൽ ഇടം നേടി. എന്നാൽ ഏറെ കാലം ആയി നയൻസ് സംവിധായകൻ വിഗ്നേഷ് ശിവനുമായി പ്രണയത്തിൽ ആണ്.

ഇരുവരും വിവാഹം കഴിക്കുന്നു എന്നുള്ള വാർത്തകൾ ഇടക്കിടെ വരാറുണ്ട് എങ്കിൽ കൂടിയും ഇപ്പോൾ തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസ്സ് ആദ്യമായി പരസ്യമായി മനസ്സ് തുറന്നിരിക്കുകയാണ് വിഗ്നേഷ് ശിവൻ. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആണ് താരം കാര്യങ്ങൾ വെളിപ്പെടുത്തൽ നടത്തിയത്. വിവാഹ വാർത്തകൾ ഒരുപാട് തവണ പ്രചരിച്ചു. അത് സ്വാഭാവികം ആണ്. ഞങ്ങൾക്ക് രണ്ടു പേർക്കും പ്രൊഫെഷണലായി ഒട്ടേറെ കാര്യങ്ങൾ നിറവേറ്റാൻ ഉണ്ട്.

അതിന് മുന്നേ വിവാഹത്തെ കുറിച്ച് ചിന്തിക്കുക പോലും ഇല്ല. മാത്രവുമല്ല ഇപ്പോൾ എങ്ങനെ ആണോ മുന്നോട്ടു പോകുന്നത് അങ്ങനെ തന്നെ പോകുന്നതിൽ ഞങ്ങൾ രണ്ടു പേരും സന്തുഷ്ടരാണ്. തങ്ങൾ ഒരുമിച്ചു ഉള്ള പ്രണയ കാലം മടുത്താൽ ഉണ്ടനെ വിവാഹം ഉണ്ടാകും എന്ന് വിഗ്നേഷ് പറയുന്നു. വിഗ്നേഷ് സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പ്രണയത്തിൽ ആകുന്നത്.

ചിത്രം വലിയ വിജയം ആകുകയും ചെയ്തു. താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് തന്റെ പ്രണയിനിയോട് തന്നെ ആണെന്ന് മുമ്പ് ഒരിക്കൽ അഭിമുഖത്തിൽ താരം പറഞ്ഞിട്ടുണ്ട്. ഞാനൊരു വിജയിച്ച സംവിധായകനല്ല. നാനും റൗഡി താൻ ചെയ്യുന്നതുവരെ പറയാൻ മാത്രം ഹിറ്റുകൾ ഒന്നും തന്നെ എനിക്കില്ല. മാഡം എന്നായിരുന്നു ഞാൻ നയന്താര വിളിച്ചിരുന്നത്. അവർ വലിയ ആർട്ടിസ്റ്റാണ്.

അതുകൊണ്ടു തന്നെ അഭിനയത്തെ സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകാൻ എനിക്ക് ഭയമായിരുന്നു. അവർ എന്തു കരുതും എന്ന ചിന്തയായിരുന്നു മനസ്സു നിറയെ. ഒരിക്കൽ നയൻ എന്നോട് പറഞ്ഞു ‘നീ സംവിധായകനാണ് ഇങ്ങനെ ചിന്തിക്കരുത്. നീ തലകീഴായി നിൽക്കാൻ പറഞ്ഞാലും ഒരു അഭിനേതാവ് എന്ന നിലയിൽ ഞാനത് ചെയ്‌തേ പറ്റൂ.’ അതെന്റെ ആത്മവിശ്വാസം ഇരട്ടിയാക്കി. ഞാൻ അവരെ വല്ലാതെ ബഹുമാനിക്കുന്നു. ഒരു അഭിനേതാവ് എന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും. വിഗ്നേഷ് ശിവൻ പറയുന്നു.