Malayali Live
Always Online, Always Live

മേഘ്നയെ എനിക്ക് അറിയില്ല; പക്ഷെ ഈ ചിത്രങ്ങൾ കണ്ടു ഞാൻ കരഞ്ഞു പോയി; നവ്യ നായർ..!!

3,249

മലയാള സിനിമയിൽ ഒട്ടേറെ ചിത്രങ്ങൾ ഒന്നും ചെയ്തട്ടില്ല എങ്കിൽ കൂടിയും മേഘന രാജ് എന്ന താരത്തിനെ മലയാളികൾക്ക് സുപരിചിതം ആണ്. യക്ഷിയും ഞാനും എന്ന വിനയൻ ചിത്രത്തിൽ കൂടി ആണ് താരം മലയാളം അഭിനയ ലോകത്തിൽ എത്തിയത് എങ്കിൽ കൂടിയും ജയസൂര്യയും അനൂപ് മേനോനും ഒന്നിച്ച ബ്യൂട്ടിഫുൾ എന്ന ചിത്രത്തിൽ കൂടി ആണ് താരം ശ്രദ്ധ നേടുന്നത്.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം തിളങ്ങിയിട്ടുള്ള താരത്തിന്റെ ജീവിതത്തിൽ ഉണ്ടായ ആ നഷ്ടം മലയാളികളുടെ മനസിനെയും വല്ലാതെ വേദനിപ്പിച്ചിരുന്നു. കൊറോണ കാലഘട്ടത്തിൽ ഏറ്റവും വേദന ആയ ഒന്നായിരുന്നു മേഘനയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ വിയോഗം.

കന്നട സിനിമാ നടൻ ചിരഞ്ജീവി സർജ ആയിരുന്നു മേഘനയുടെ ഭർത്താവ്. തമിഴ് നടൻ അർജുൻ സാർജയുടെ അനന്തിരവൻ കൂടിയായിരുന്നു ചിരഞ്ജീവി. 2020 ജൂൺ 6 ന് ആയിരുന്നു ഹൃദയാഘാതത്തെതുടർന്ന് ചിരഞ്ജീവി മരിക്കുന്നത്. ചിരഞ്ജീവി മരിക്കുമ്പോൾ മേഘന ഗർഭിണിയായിരുന്നു. ചിരഞ്ജീവി സർജയുടെ കുഞ്ഞിനെ കാത്തിരിക്കുന്ന മേഘന ചടങ്ങിൽ ചീരുവിന്റെ കട്ട് ഔട്ട് നിർത്തി അതിന് അരികിലാണ് ഇരുന്നത്.

മേഘന തന്നെയാണ് ചിത്രങ്ങളും വിശേഷങ്ങളും ഇൻസ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവച്ചത്. യഥാർത്ഥ പ്രണയത്തിന്റെ പ്രതികങ്ങളാണ് ഇരുവരും എന്നും മരണത്തിനുപോലും ഇരുവരെയും പിരിക്കാൻ സാധിക്കുകയില്ല എന്നും ആണ് ആരാധകർ കമൻറുകളിൽ അഭിപ്രായപ്പെടുന്നത്. അതെ ചിത്രങ്ങൾ മലയാളത്തിന്റെ പ്രിയ നടി നവ്യ നായരും തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ പങ്കുവെച്ചിരുന്നു.

“മേഘ്ന എനിക്ക് നിന്നെ വ്യക്തിപരമായി അറിയില്ല.. പക്ഷേ നിനക്ക് വേണ്ടി എത്ര ഞാൻ കരഞ്ഞു എന്ന് എനിക്ക് തന്നെ അറിയില്ല.. ഈ ചിത്രങ്ങൾ കണ്ടപ്പോൾ ഇപ്പോൾ വീണ്ടും കരയാൻ തുടങ്ങുന്നു.. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.. ഇതാണ് നവ്യ നായർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. നീണ്ട 10 വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിൽ ആയിരുന്നു സർജയും മേഘാനയും വിവാഹം കഴിക്കുന്നത്.