Malayali Live
Always Online, Always Live

വിഷ്ണു എന്നെ മാറോട് ചേർത്ത് ചിത്രം; ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത നിമിഷത്തെ കുറിച്ച് മീര അനിൽ..!!

3,825

കോമഡി സ്റ്റാർ റിയാലിറ്റി ഷോയിൽ കൂടി മലയാളികൾക്ക് ഏറെ ഇഷ്ടം ഉള്ള അവതാരക ആണ് മീര അനിൽ. മറ്റു അവതാരകാരേക്കാൾ കൂടുതലായി വാ തോരാതെ സംസാരിക്കുന്നത് തന്നെ ആണ് മീര അനിലിനെ വ്യത്യസ്ത ആക്കുന്നത്. മീര അനിൽ ഷോയുടെ പ്രേക്ഷകർ കൂടുന്നതിന് ഒരു പ്രധാന ഭാഗം ആയി മാറുക ആയിരുന്നു. ജൂലൈ 15 നു ആയിരുന്നു ആറ്റുകാൽ അമ്പലത്തിൽ വെച്ച് ആയിരുന്നു തിരുവല്ല സ്വദേശിയായ വിഷ്ണുവിനെ മീര അനിൽ വിവാഹം കഴിക്കുന്നത്.

വിവാഹത്തിന് മീരയുടെ മേക്കപ്പ് അടക്കം വലിയ ആഘോഷം ആയിരുന്നു സോഷ്യൽ മീഡിയയിൽ. താനും തന്റെ പ്രിയ ഭർത്താവും ഏറ്റവും ഇഷ്ടപ്പെടുന്നത് യാത്രകൾ ആണെന്ന് പറയുന്ന മീര.

വിവാഹ ശേഷം തങ്ങൾ നടത്തിയ യാത്രകളെ കുറിച്ച് ഇപ്പോൾ മനസ്സ് തുറന്നിരിക്കുകയാണ്. ഞങ്ങൾ രണ്ട് പോരും യാത്ര പ്രേമികളാണ്. തങ്ങളെ അടുപ്പിച്ച ഒരു കാരണം ഇതാണെന്നും മീര പറയുന്നുണ്ട്. ഇന്ത്യ ചുറ്റിയടിക്കണമെന്നാണ് എന്റെ ഒരു ആഗ്രഹം. അദ്ദേഹം ഒരു തവണ ഇന്ത്യ മുഴുവൻ ചുറ്റി കറങ്ങിയതാണ്. തന്റെ ആഗ്രഹം കേട്ടപ്പോൾ താനൊരു ഗൂഗിളായി പ്രവർത്തിക്കാം എന്നായിരുന്നു വിഷ്ണു പറഞ്ഞത്.

എന്റെ ഉള്ളിൽ സന്തോഷം നിറയ്ക്കുന്ന വാക്കുകളായിരുന്നു അതെന്ന് മീര അഭിമുഖത്തിൽ പറഞ്ഞു. ഇനിയുള്ള യാത്രകൾ വിഷ്ണുവിനോടൊപ്പമായിരിക്കുമെന്നും താരം കൂട്ടിച്ചേർത്തു. വിഷ്നുവിനോടൊപ്പമുള്ള ഓരോ യാത്രയും എനിക്ക് പ്രണയം നിറഞ്ഞതാണ്. യാത്രയ്ക്കിടയിലെ ഒരു മനോഹരമായ നിമിഷത്തെ കുറിച്ചും മീര പറഞ്ഞു. വിവാഹത്തിന് ശേഷം ഞാനും വിഷ്ണുവും ഇല്ലിക്കൽകല്ലിൽ പോയിരുന്നു.വിഷ്ണുവിന്റെ വീടിനടുത്തുനിന്ന് ഏകദേശം ഒരു മണിക്കൂർ ദൂരമേ ഉള്ളൂ.

മൂന്ന് മണിക്കാണ് ഞങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങിയത്. നാലര ആയപ്പോൾ ഇല്ലിക്കൽകല്ലിൽ എത്തി. ഇഷ്ടപ്പെട്ടയാളുടെ കൈയും പിടിച്ച് പ്രക‍ൃതി ഭംഗി ആസ്വദിക്കാൻ പറ്റി സ്ഥലം വേറെ കാണില്ല. അതിമനോഹരമായ കാഴ്ചയായിരുന്നു അവിടെ. അവിടുത്തെ പ്രകൃതിയെ സാക്ഷിയാക്കി വിഷ്ണു എന്നെ മാറോട് ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രം എടുത്തിരുന്നു. വിവാഹ ശേഷം വിഷ്ണുവിനോടൊപ്പം വിഷ്ണുവിനോടൊപ്പം പോയ നാല് സ്ഥലങ്ങളും കാഴ്ചകളും ഒരിക്കലും മറിക്കില്ലെന്നും മീര പറയുന്നു.

അത്രയ്ക്ക് മനോഹരമായിരുന്നു ആ കാഴ്ച. വയനാട്ടിലെ ചെമ്പ്രാ പീക്ക് മീശപ്പുലിമല ഇടുക്കി ആർച്ച് ഡാം കാൽവരിമൗണ്ട് എന്നീ സ്ഥലങ്ങളിലെ യാത്ര എന്റെ മരണം വരെ ഓർത്തിരിക്കും. ദൈവം കനിഞ്ഞ് അനുഗ്രഹിച്ച സ്ഥലങ്ങളാണ്. ഇനിയും വിഷ്ണുവിനോടൊപ്പം ഒരുപാട് യാത്രകൾ ചെയ്യണം.
ഗൂഗിൾ നോക്കാതെ പോകാം എന്നായിരുന്നു ആഗ്രഹം. എന്നാൽ ഒന്നും നടന്നില്ല.

ഇപ്പോൾ ലഡാക് എന്നു പറഞ്ഞ് മണിമല ആറും വാഗാബോർഡർ എന്നു പറഞ്ഞു തിരുവല്ലയിലെ കണ്ടെയ്ൻമെന്റ് സോണും കാണിച്ചു തരുകയാണ് വിഷ്ണു. വിവഹശേഷമുള്ള ഫോട്ടോ ഷൂട്ട് മണിമലയാറിലായിരുന്നു. മീരയുടേയും വിഷ്ണുവിന്റേയും ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.