Malayali Live
Always Online, Always Live

ബിഗ് ബോസ്സിൽ മണിക്കുട്ടൻ തിരിച്ചെത്തി; വമ്പൻ ആഘോഷവുമായി മത്സരാർത്ഥികൾ..!!

3,485

ബിഗ് ബോസ് സീസൺ 3 യിൽ ആരാധകർ പ്രാർത്ഥിച്ച ആഘോഷിച്ച നിമിഷം വന്നെത്തി. കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ നിന്നും സ്വമേധയാ പുറത്തേക്ക് പോയ മണിക്കുട്ടൻ ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തി. ബിഗ് ബോസ്സിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മണിക്കുട്ടൻ പുറത്തേക്ക് പോയി എങ്കിൽ കൂടിയും മണികുട്ടനെ ചുറ്റിയാണ് ഇപ്പോഴും ബിഗ് ബോസ് വീട്ടിൽ പല സംഭവങ്ങളും നടക്കുന്നത്.

കഴിഞ്ഞ ദിവസം ആണ് സ്വമേധയാ മണിക്കുട്ടൻ ബിഗ് ബോസ്സിൽ നിന്നും പിൻവാങ്ങിയത്. ബിഗ് ബോസ് വീട്ടിലെ സഹ മത്സരാർത്ഥികളോട് ആരും ഒരു വാക്ക് പോലും പറയാതെ കോൺഫെഷൻ റൂമിൽ എത്തിയ മണിക്കുട്ടൻ പോകുന്നത്. തുടർന്ന് ബിഗ് ബോസ് വീട്ടിൽ ഉള്ളവരോട് മണിക്കുട്ടൻ പോയ വിവരം ബിഗ് ബോസ് അറിയിക്കുകയായിരുന്നു.

എന്നാൽ വിവരം അറിഞ്ഞപ്പോൾ തന്നെ അങ്ങനെ പറയല്ലേ ബിഗ് ബോസ് എന്ന് പറഞ്ഞു ടിമ്പൽ എഴുന്നേൽക്കുകയും തുടർന്ന് കരയുകയും ആയിരുന്നു. കൂടാതെ ബിഗ് ബോസ്സിൽ വീട്ടിൽ മണികുട്ടനോട് പ്രണയം പലപോഴും പറഞ്ഞ സൂര്യയും കരഞ്ഞു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ബിഗ് ബോസ് വീട്ടിലേക്ക് മണിക്കുട്ടൻ തിരിച്ചു വരുന്ന പ്രമോ ആണ് ഇന്ന് ബിഗ് ബോസ് തീരുമ്പോൾ കാണിക്കുന്നത്.

അതെ സമയം ആരാധകർക്ക് സങ്കടം നൽകുന്ന ഒരു വാർത്ത കൂടി ബിഗ് ബോസ് വീട്ടിൽ പങ്കു വെച്ചു. ഡിമ്പലിന്റെ അച്ഛൻ മരിച്ച വിവരം അറിയിക്കുമ്പോൾ താരം വല്ലാതെ അലമുറയിട്ട് കരയുന്നുണ്ട്. താരം പുറത്തേക്കു പോകുമോ എന്നുള്ള ആകാംക്ഷയിൽ ആണ് ആരാധകർ.