Malayali Live
Always Online, Always Live

സ്വാസികയുടെ കുളിസീൻ ഷോർട്ട് ഫിലിം പുറത്തിറങ്ങി; വീഡിയോ വൈറൽ ആകുന്നു..!!

171,998

2013 ൽ പുറത്തിറങ്ങിയ ഒരു ഷോർട്ട് ഫിലിമിന്റെ രണ്ടാം ഭാഗം ഏഴ് വർഷങ്ങൾക്ക് ശേഷം എത്തിയിരിക്കുന്നു. കുളി സീൻ എന്ന പേരിൽ ഇറങ്ങിയ ഷോർട്ട് ഫിലിമിന്റെ രണ്ടാം ഭാഗത്തിന്റെ പേര് മറ്റൊരു കടവിൽ എന്നാണ്.

ആദ്യ ഭാഗത്തിൽ മാത്തുകുട്ടിയും വൈഗയും പ്രധാന വേഷത്തിൽ എത്തിയപ്പോൾ രണ്ടാം ഭാഗത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് ജൂഡ് ആന്റണിയും സ്വാസികയും ആണ്. രാഹുൽ കെ ഷാജി തന്നെ ആണ് ആദ്യ ഭാഗവും രണ്ടാം ഭാഗവും സംവിധാനം ചെയ്തിരിക്കുന്നത്.

ആര്യ ഹെന്ന പ്രൊഡക്ഷന്റെ ബാനറിൽ ആണ് നിർമാണം. രണ്ടാം ഭാഗത്തിലും മാത്തുക്കുട്ടി ഉണ്ട്. കൂടാതെ ബിഗ് ബോസിൽ കൂടി ഏറെ ശ്രദ്ധ നേടിയ നടൻ പാഷാണം ഷാജി , അൽത്താഫ് മനാഫ് , ബോബൻ സാമുവൽ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. രാഹുൽ രാജ് ആദ്യമായി സംഗീത സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം കൂടി ആണ് മറ്റൊരു കടവിൽ.