Malayali Live
Always Online, Always Live

എന്നെ ഭാര്യയായി സ്വീകരിക്കാൻ പറ്റില്ലെന്ന് സീരിയൽ നടൻ പറഞ്ഞു; മഞ്ജു സുനിച്ചൻ പറയുന്നു..!!

3,544

മലയാളത്തിൽ മഴവിൽ മനോരമ നടത്തിയ റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും തുടർന്ന് അഭിനയ ലോകത്തിലേക്ക് എത്തുകയും ചെയ്ത താരം ആണ് മഞ്ജു സുനിച്ചൻ. മഴവിൽ മനോരമയിലെ ആക്ഷേപ ഹാസ്യ സീരിയലിൽ കൂടി തിളങ്ങിയ താരം തുടർന്ന് സിനിമയിലെക്ക് എത്തിയത്. മോഹൻലാൽ ചിത്രങ്ങളിൽ വേറെ അഭിനയിക്കാൻ അവസരം മഞ്ജു സുനിച്ചനെ തേടി എത്തിയിട്ടുണ്ട്.

എന്നാൽ മഞ്ജു സുനിച്ചൻ എന്ന താരം ഏറെ ശ്രദ്ധ നേടിയത് ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ കൂടി ആയിരുന്നു. ഇപ്പോഴിതാ ഒരു സീരിയൽ പ്രൊജക്ടുമായി മുന്നോട്ട് പോകുമ്പോൾ മലയാളത്തിൽ പ്രശസ്തനായ ഒരു സീരിയൽ നടനിൽ നിന്നും ഉണ്ടായ മോശം അനുഭവം തുറന്നു പറയുക ആണ് മഞ്ജു ഇപ്പോൾ.

തന്റെ ഭർത്താവായി അഭിനയിക്കാൻ താല്പര്യം ഇല്ല എന്ന് ആ നടൻ പറഞ്ഞു. ഞാൻ കറുത്ത തടിച്ചി ആണെന്ന് ആയിരുന്നു ആ നടന്റെ അഭിപ്രായം. ആ പ്രോജക്റ്റിൽ എന്റെ ഭർത്താവിന്റെ വേഷമായിരുന്നു അദ്ദേഹത്തിന് വേണ്ടി നിശ്ചയിച്ചത്. എന്നാൽ ഞാനെങ്ങനെ മഞ്ജുവിന്റെ ഭർത്താവായി അഭിനയിക്കും അതിനൊരു കാരണം വേണ്ടേ എന്നാണ് അദ്ദേഹം തിരിച്ച് ചോദിച്ചത്. അതിനെന്താ കാരണമെന്ന് ഞാൻ ചോദിച്ചപ്പോൾ മഞ്ജുവിനെ പോലെ കറുത്ത് തടിച്ച ഒരാളെ ഞാൻ കല്യാണം കഴിക്കുമ്പോൾ ഒരു കാരണം വേണ്ടേ എന്നായിരുന്നു അയാളുടെ മറുപടി.

പ്രണയ വിവാഹമാണെങ്കിൽ പ്രേമത്തിന് കണ്ണും മൂക്കുമില്ലെന്ന് പറയാം. അല്ലെങ്കിൽ മഞ്ജുവിന്റെ അച്ഛന് കുറെ കാശുണ്ടെന്ന് കാണിക്കാം. അതായിരുന്നു അയാളുടെ വാദം. അതായത് കറുത്ത് തടിച്ച ഒരു സ്ത്രീക്ക് അയാളെപ്പോലുള്ള ഒരാൾ മാച്ചാകില്ല എന്നാണ് അദ്ദേഹത്തിന്റെ ഉള്ളിലുള്ള ചിന്താഗതി. അല്ലെങ്കിൽ അതിനെന്തെങ്കിലും കാരണമുണ്ടായിരിക്കണമെന്നും. പക്ഷെ എനിക്ക് തോന്നിയത് എന്റെ ഭർത്താവ് ആയി അഭിനയിക്കാഎം അദ്ദേഹത്തിന് എന്ത് യോഗ്യതയാണ് ഉള്ളതെന്നാണ്.

സിനിമയിൽ സീനിയർ നടന്മാരായ സിദ്ദിഖ് ബൈജു ബാബുരാജ് എന്നിവരുടെ ഭാര്യയായി ഞാൻ അഭിനയിച്ചിട്ടുണ്ട്. അവരൊന്നും എന്നോട് ഇത്തരത്തിൽ സംസാരിച്ചിട്ടില്ല. കാരണം അവർക്ക് അഭിനയിക്കാനറിയാം. അവർ അവർക്ക് ലഭിക്കുന്ന സഹതാരത്തിന്റെ രൂപം നോക്കിയല്ല അഭിനയിക്കുന്നത്. അവർക്ക് ആ നടിയോട് ബഹുമാനമുണ്ട്. അവരുടെ കഴിവിൽ വിശ്വാസവുമുണ്ടെന്നും ” മഞ്ജു പറഞ്ഞു.