Malayali Live
Always Online, Always Live

അയ്യേ ഈ മുഖം കൊണ്ടാണോ ഇവൻ അഭിനയിക്കാൻ പോകുന്നത്; ആ സിനിമ നടൻ അപമാനിച്ചതിനെ കുറിച്ച് സാന്ത്വനത്തിലെ കണ്ണൻ..!!

2,783

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സീരിയൽ ആണ് സാന്ത്വനം. വളരെ റിയലിസ്റ്റിക്ക് ആയി കഥ പറയുന്ന രീതി ആണ് സാന്ത്വനത്തിന്റേത്. സാധാരണയുള്ള വില്ലത്തരങ്ങളും മറ്റും ഇല്ലാത്ത ഒരു വ്യത്യസ്ത പ്രണയ കഥയും കൂട്ടുകുടുംബത്തിലെ സ്നേഹത്തിന്റെയും കെട്ടുറപ്പിന്റെയും കഥ പറയുന്ന പരമ്പര , തമിഴിൽ സംപ്രേഷണം ചെയ്തു കൊണ്ട് ഇരിക്കുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ ഔദ്യോഗിക റീമേക്ക് കൂടി ആണ്.

വാനമ്പാടി എന്ന സൂപ്പർഹിറ്റ് സീരിയലിന് ശേഷം ആദിത്യൻ സംവിധാനം ചെയ്യുന്ന സീരിയൽ കൂടി ആണ് സാന്ത്വനം. നാലു സഹോദരങ്ങളുടെ കഥ പറയുന്ന സീരിയലിൽ ഏറ്റവും ഇളയ അനിയന്റെ വേഷത്തിൽ എത്തുന്നത് അച്ചു സുഗന്ത് ആണ്. കണ്ണൻ എന്നാണ് താരത്തിന്റെ കഥാപാത്രത്തിന് വീട്ടിൽ വിളിക്കുന്ന പേര്. ഇപ്പോൾ താൻ ഒട്ടേറെ ആഗ്രഹിച്ചത് ആണ് ഒരു നടൻ ആവാൻ എങ്കിൽ കൂടിയും ആവും എന്ന് കരുതിയില്ല എന്നും അച്ചു പറയുന്നു.

അച്ഛൻ ആണ് താൻ ഒരു നടൻ ആകാൻ ഏറെ ആഗ്രഹിച്ചത്. ഒരിക്കൽ തനിക്ക് നല്ലൊരു വേഷം തരാം എന്ന് പറഞ്ഞു അച്ഛന്റെ സുഹൃത്തായി വന്നയാൾ ഞങ്ങളെ ചതിച്ചു. അതുപോലെ പലരും അഭിനയിക്കാൻ പണം ആവശ്യപ്പെട്ടു. ചെറുപ്പം മുതൽ അഭിനയ മോഹം മനസ്സിൽ ഉണ്ടായിരുന്നു. എന്നാൽ പലരും തന്നെ തഴഞ്ഞപ്പോൾ തനിക്ക് അവസരങ്ങൾ ലഭിക്കും എന്ന് മനസിലാക്കിയത് നടൻ ദിലീപിന്റെ ഇന്റർവ്യൂ കണ്ടതോടെ ആയിരുന്നു.

അദ്ദേഹം സഹ സംവിധായകൻ ആയി ആണ് നടൻ ആയത്. ഞാനും പിന്നെ അങ്ങനെ ഒരു ശ്രമം നടത്തി. സഹ സംവിധായകൻ ആയി. എന്നാൽ പത്തൊമ്പതാം വയസിൽ സിനിമ ലൊക്കേഷനിൽ സഹ സംവിധായകൻ ആയി എത്തിയ എനിക്ക് ആദ്യ ദിനം തന്നെ ഒട്ടേറെ മോശം അനുഭവങ്ങൾ ലഭിച്ചു. ആരും തന്നെ എന്നെ ഒരുരീതിയിലും മാനിച്ചില്ല. അപമാനിച്ചു. എന്നാൽ ഞാൻ തുടക്കക്കാരൻ ആണെന്നോ എന്റെ പ്രായം പോലും പരിഗണിക്കാതെ ആ ലൊക്കേഷനിൽ പലരും എന്നെ ചീത്ത വിളിച്ചു.

അന്ന് രാത്രി ഞാൻ ഒരുപാട് കരഞ്ഞു. കാരണം ജോലി തുടങ്ങിയ ആദ്യ ദിവസം തന്നെയാണ് യാധൊരു പരിഗണനയും ലഭിക്കാതെ എനിക്ക് ചീത്ത വിളി കിട്ടിയത്. മറ്റൊരു സംഭവവും ആ ലൊകേഷനിൽ വെച്ച് ഉണ്ടായി. അത്യാവശ്യം അറിയപ്പെടുന്ന ഒരു നായക നടനെ ഞാൻ സെറ്റിൽ വെച്ച് പരിചയപെട്ടു. അഭിനയമാണ് മോഹമെന്നൊക്കെ ഞാൻ സംസാരിക്കുന്നതിനിടയിൽ അദ്ദേഹത്തിനോട് പറഞ്ഞു.

എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ മേക്കപ്പ് ചെയ്യുന്ന ചേട്ടൻ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു നീ എന്തിനാ ഇങ്ങനെയുള്ള കാര്യങ്ങൾ അവരോടൊക്കെ പറയുന്നത് അത് പറഞ്ഞിട്ട് നീ പോയപ്പോൾ അയാൾ നിന്നെ പരസ്യമായി പുശ്ചിച്ചന്നും ഈ മുഖം കൊണ്ടാണ് അവൻ അഭിനയിക്കാൻ നടക്കുന്നത് എന്നൊക്കെ മറ്റുള്ളവരോട് പറഞ്ഞു കളിയാക്കി ചിരിച്ചെന്നുമൊക്കെ. അത് കേട്ടപ്പോൾ എനിക്ക് സങ്കടം സഹിക്കാൻ കഴിയാതെ ഞാൻ പൊട്ടിക്കരഞ്ഞുവെന്നും അച്ചു പറഞ്ഞു.

എന്നാൽ തനിക്ക് ജീവിതത്തിൽ വലിയ മാറ്റം ഉണ്ടായത് വാനമ്പാടി സീരിയലിൽ സഹസംവിധായകൻ ആയി എത്തിയതോടെ ആയിരുന്നു. അവിടെ നിന്നും ആ പരമ്പരയിൽ 28 എപ്പിസോഡ് മാത്രമുള്ള ഒരു വേഷം ലഭിക്കുകയും ചെയ്തു. പാപ്പികുഞ്ഞു എന്നായിരുന്നു കഥാപാത്രം. തുടർന്ന് സാന്ത്വനത്തിന്റെ ഒഡിഷനിൽ പങ്കെടുക്കുന്നത്. എന്റെ ഈ രൂപം തന്നെ ആണ് എനിക്ക് ഈ വേഷം ലഭിക്കാൻ കാരണം എന്ന് ഓഡിഷൻ കഴിഞ്ഞപ്പോൾ ചിപ്പി ചേച്ചി പറഞ്ഞു. രജപുത്രയുടെ ബാനറിൽ ചിപ്പിയാണ് സാന്ത്വനം നിർമിക്കുന്നത്.