Malayali Live
Always Online, Always Live

മണിക്കുട്ടൻ തിരിച്ചെത്തിയപ്പോൾ വാരിപ്പുണർന്ന് ടിമ്പലും രമ്യയും; സൂര്യക്ക് കിട്ടിയത് മുട്ടൻപണിയും..!!

3,145

ബിഗ് ബോസ് സീസൺ 3 യിൽ ആരാധകർ പ്രാർത്ഥിച്ച ആഘോഷിച്ച നിമിഷം വന്നെത്തി. കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ നിന്നും സ്വമേധയാ പുറത്തേക്ക് പോയ മണിക്കുട്ടൻ ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തി. ബിഗ് ബോസ്സിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മണിക്കുട്ടൻ പുറത്തേക്ക് പോയി എങ്കിൽ കൂടിയും മണികുട്ടനെ ചുറ്റിയാണ് ഇപ്പോഴും ബിഗ് ബോസ് വീട്ടിൽ പല സംഭവങ്ങളും നടക്കുന്നത്.

കഴിഞ്ഞ ദിവസം ആണ് സ്വമേധയാ മണിക്കുട്ടൻ ബിഗ് ബോസ്സിൽ നിന്നും പിൻവാങ്ങിയത്. ബിഗ് ബോസ് വീട്ടിലെ സഹ മത്സരാർത്ഥികളോട് ആരും ഒരു വാക്ക് പോലും പറയാതെ കോൺഫെഷൻ റൂമിൽ എത്തിയ മണിക്കുട്ടൻ പോകുന്നത്. തുടർന്ന് ബിഗ് ബോസ് വീട്ടിൽ ഉള്ളവരോട് മണിക്കുട്ടൻ പോയ വിവരം ബിഗ് ബോസ് അറിയിക്കുകയായിരുന്നു. എന്നാൽ വിവരം അറിഞ്ഞപ്പോൾ തന്നെ അങ്ങനെ പറയല്ലേ ബിഗ് ബോസ് എന്ന് പറഞ്ഞു ടിമ്പൽ എഴുന്നേൽക്കുകയും തുടർന്ന് കരയുകയും ആയിരുന്നു.

കൂടാതെ ബിഗ് ബോസ്സിൽ വീട്ടിൽ മണികുട്ടനോട് പ്രണയം പലപോഴും പറഞ്ഞ സൂര്യയും കരഞ്ഞു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ബിഗ് ബോസ് വീട്ടിലേക്ക് മണിക്കുട്ടൻ തിരിച്ചു വന്നു. തലാ എന്ന് തുടങ്ങുന്ന മണിക്കുട്ടൻ അഭിനയിച്ച ചിത്രത്തിലെ ഗാനം ഇട്ട് ആയിരുന്നു മണിയെത്തിയത്. തിരിച്ചു വന്നപ്പോൾ രമ്യ പണിക്കർ വാരിപ്പുണർന്നു. അതോടൊപ്പം ഓടി എത്തിയ ടിമ്പൽ മണികുട്ടന്റെ ദേഹത്തേക്ക് ചാടിക്കയറി. എന്നാൽ ഇതൊക്കെ കണ്ടു കൊണ്ട് സൂര്യ അകലെ മാറി നിൽക്കുക ആയിരുന്നു.

തുടർന്ന് സൂര്യയുടെ അടുത്ത് എത്തിയ മണിക്കുട്ടൻ കെട്ടിപ്പിടിച്ചു സന്തോഷം പങ്കു വെച്ചു എങ്കിൽ കൂടിയും മൗനമായി സൂര്യ നിന്നു. തുടർന്ന് മണിക്കുട്ടൻ ഇല്ലാത്ത സമയത് നടന്ന സംഭവം രമ്യ മണികുട്ടനോട് പറഞ്ഞു. മണികുട്ടനെ പാവ ആക്കിയതും എറിഞ്ഞു കളിച്ചതും സൂര്യ അതിൽ ചിരിച്ചു കളിച്ചതും ഫോട്ടോ നോക്കി കരഞ്ഞതും ഒക്കെ രമ്യ പറഞ്ഞു. നടന്ന സംഭവങ്ങൾ മണിയൻ അറിഞ്ഞു എന്ന് സൂര്യക്ക് മനസിലായി.

സൂര്യ അത് ക്യാമറക്ക് മുന്നിൽ പറയുകയും ചെയ്യുന്നുണ്ട്. എന്നാൽ സൂര്യ തന്നെ മനസിലാക്കുന്നു തനിക്ക് ഇത് ദോഷമായി വരാം എന്ന്. മണിക്കുട്ടൻ വന്നതിൽ ഏറ്റവും കൂടുതൽ സന്തോഷം ഉണ്ടായത് അനൂപിൽ ആയിരുന്നു. അനൂപ് മണികുട്ടനെ എടുത്തു കൊണ്ട് കുറച്ചു നേരം നടന്നു. താൻ മനസികമായി തകർന്നു പോയി. ഡോക്ടറെ കണ്ടു.. എല്ലാം ശെരിയായി എന്ന് മണി അനൂപിനോട് പറഞ്ഞത്. അതുപോലെ നിന്റെ റവ ഉപ്പുമാവ് ഞൻ കഴിച്ചു എന്നും മണിക്കുട്ടൻ പറയുന്നുണ്ട്.