Malayali Live
Always Online, Always Live

മുടികൊഴിച്ചിൽ ഉണ്ടോ; ഈ സമയങ്ങളിൽ ഉള്ള കുളിയും തുടർപ്രവർത്തികളും കാരണമായേക്കാം..!!

2,602

സ്ത്രീ പുരുഷ ഭേതമന്യേ എല്ലാവരെയും തളർത്തുന്ന ഒരു കാര്യമാണ് മുടി കൊഴിച്ചിൽ. നിരവധി കാരണങ്ങൾ കൊണ്ട് മുടി കൊഴിച്ചിൽ ഉണ്ടാവാറുണ്ട്. ഭക്ഷണവും പോഷക കുറവുകളും അതുപോലെ ഉറക്ക കുറവുകളും മുടിയിൽ നടത്തുന്ന പരീക്ഷണങ്ങൾ അതുപോലെ ചില മരുന്നുകൾ ഒക്കെ ഇതിനുള്ള കാരണങ്ങൾ ആയി വരാറുണ്ട്.

എന്നാൽ നമ്മൾ ജീവിതത്തിൽ നടത്തുന്ന ചില പ്രക്രീയകൾ കൂടി ഇതിനുള്ള കാരണമായി മാറാറുണ്ട്. കാരണം പലപ്പോഴും നമ്മൾ കുളിക്കാൻ തിരഞ്ഞെടുക്കുന്ന സമയവും അത് കഴിഞ്ഞു ഉള്ള നമ്മുടെ പ്രവർത്തികളും നമുക്ക് മുടി കൊഴിച്ചിൽ സമ്മാനിച്ചേക്കാം. ചിലർ അതി രാവിലെ കുളിക്കും അല്ലെങ്കിൽ രാവിലെ കുളിക്കും അല്ലെങ്കിൽ ഉച്ചക്ക് അല്ലെങ്കിൽ കിടക്കാൻ നേരത്ത് കുളിക്കും.

കുളിച്ചു കഴിഞ്ഞു സാധാരണ ജോലിക്കു പോകുന്നവർ മുടി ഉണങ്ങാൻ വേണ്ടി ടവ്വൽ കൊണ്ട് കെട്ടി വെക്കും. അങ്ങനെ ചെയ്യുമ്പോൾ മുടി പെട്ടന്ന് ഡ്രൈ ആകും. ഇത് മുടി കൊഴിച്ചിലിന്‌ ഉള്ള കാരണം ആണ്. അതുപോലെ ഫാൻ ഉപയോഗിച്ച് മുടി ഉണക്കുന്നതും ഡ്രൈയർ ഉപയോഗിക്കുന്നതും മുടിക്ക് ദോഷം ആണ്. മുടിയിലെ ഈർപ്പം പെട്ടന്ന് വലിയുമ്പോൾ മുടി കൊഴിഞ്ഞു പോകും.

അതുപോലെ മറ്റൊന്ന് ആണ് നമ്മൾ രാവിലെ ഉള്ള കുളി. കുളി കഴിഞ്ഞു അപ്പോൾ തന്നെ ഉറങ്ങാൻ കിടക്കും. എന്നാൽ മുടി ഉണങ്ങാതെയുള്ള ഈ ഉറക്കം മുടി കൊഴിച്ചിലിന്‌ കാരണം ആകും. നല്ല അന്തരീക്ഷം ആണെങ്കിൽ മുടി കൊഴിയാതെ ഇരിക്കും. സുഖമായ ഉറക്കം കിട്ടുന്നതിന് ആണ് മിക്കവാറും രാത്രി കുളിക്കുന്നത്. ഉറങ്ങാൻ നേരത്തിലുള്ള കുളി കാരണം മുടി ഉണങ്ങില്ല. അതുപോലെ മുടി കെട്ടി വെക്കാൻ കഴിയാതെ ആകും.

ഇനി നനഞ്ഞ മുടി കെട്ടിവെച്ചാലോ ഫങ്കസ് കയറുകയും ചെയ്യും. അതുപോലെ കെട്ടിവെക്കാതെ ഈറൻ മുടിയുമായി കിടന്നാൽ അത് പൊട്ടിപ്പോകും. അതുകൊണ്ടു രാത്രി ഉള്ള കുളികൊണ്ട് ഉറക്കം കിട്ടിയേക്കാം എന്നാൽ മുടിക്ക് വളരെ അധികം ദോഷം ആണ്. മുടി കെട്ടി വെക്കുന്നത് ആണ് എപ്പോഴും നല്ലത്. എന്നാൽ മുടി കെട്ടുമ്പോഴും കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കണം.

മുടി കെട്ടിവെച്ചു കിടക്കുമ്പോൾ ബൺ പോലെയോ പിടഞ്ഞിട്ടോ കിട്ടണം. എന്നാൽ അധികം മുറുക്കം വരാനും പാടില്ല. മുറുക്കി കെട്ടിയാൽ വേരുകൾക്ക് ദോഷവും മുടിയുടെ. രാത്രി ഉണങ്ങാതെ മുടി കെട്ടിവെച്ചാൽ ജട പിടിക്കാൻ സാധ്യത കൂടുതൽ ആണ്. അങ്ങനെ ചെയ്താലും സ്വാഭാവികത നഷ്ടമാകുകയും പൊട്ടിപോകുകയും ചെയ്യും. കെട്ടാതെ ഇരുന്നാലും ഈറൻ ഉള്ളത് കൊണ്ട് കിടന്നു ഉറങ്ങുമ്പോൾ ജട പിടിക്കാൻ ആണ് സാധ്യത കൂടുതൽ ഇതും മുടിക്ക് ദോഷമാണ്.

രാത്രി കുളിച്ച് മുടി ഉണങ്ങാതെ കെട്ടി വയ്ക്കാതെ കിടക്കുമ്പോൾ ഇത് ജട പിടിയ്ക്കാനുള്ള സാധ്യത ഏറെയാണ്. ഇതും മുടി പൊട്ടിപ്പോകാൻ ഇട വരുത്തുന്ന ഒന്നു തന്നെയാണ്. മുടിയുടെ സ്വാഭാവികത ഇതിലൂടെ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. മുടി ജട പിടിയ്ക്കുന്നു പൊട്ടിപ്പോകുന്നു. ഈറന്‍ മുടി തലയിണയില്‍ കവറുമായി സമ്പർക്കം വന്നാൽ പൊട്ടാനുളള സാധ്യത ഇരട്ടിയാണ്.

കോട്ടൻ തലയിണക്കവറുകളാണ് നാം മിക്കവാറും ഉപയോഗിയ്ക്കുന്നത്. ഇത് മുടി പൊട്ടാനുള്ള സാധ്യത കൂടുതൽ ആക്കുന്ന ഒന്നാണ്. സാറ്റിൻ തലയിണക്കവറുകളാണ് കൂടുതല്‍ നല്ലത്. രാത്രിയിലുള്ള കുളിയും ഉണങ്ങാത്ത മുടിയും കോട്ടൻ തലയിണക്കവറുമാകുമ്പോൾ ദോഷം ഇരട്ടിയ്ക്കുന്നു.