Malayali Live
Always Online, Always Live

ഹോട്ട് ലുക്കിൽ കുതിരപ്പുറത്തിരുന്ന് മംമ്‌തയുടെ ഒരു കിടിലൻ ഫോട്ടോഷൂട്ട്..!!

3,878

തെന്നിന്ത്യൻ സിനിമാലോകത്തിൽ പ്രത്യേകിച്ച് മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ താരം ആണ് മമത മോഹൻദാസ്. ശ്രദ്ധ നേടുന്ന എന്നാൽ കൊമേർഷ്യൽ ചിത്രങ്ങൾ ചെയ്യാൻ പ്രത്യേകത ഉള്ള താരം കൂടി ആണ് മമ്ത. അഭിനേതാവ് എന്നതിനൊപ്പം തന്നെ മികച്ച ഒരു ഗായിക കൂടി ആണ് മംമ്ത. 2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാളചിത്രത്തിലൂടെയാണ് മംത സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.

ഈ ചിത്രം ഒരു വിജയമായിരുന്നില്ല എങ്കിലും ഇതിലെ ഇന്ദിര എന്ന കഥാപാത്രമായുള്ള മമതയുടെ അഭിനയം ശ്രദ്ധേയമായിരുന്നു. പിന്നീട് മമ്മൂട്ടി നായകനായി അഭിനയിച്ച ബസ്സ് കണ്ടക്ടർ എന്ന ചിത്രത്തിലും അഭിനയിച്ചു. അതിനുശേഷം സുരേഷ് ഗോപി നായകനായ അത്ഭുതം , ലങ്ക എന്നീ ചിത്രങ്ങളിലും ജയറാം നായകനായ മധുചന്ദ്രലേഖ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

മോഹൻലാലിനൊപ്പം ബാബ കല്യാണിയിൽ നായികയായി അഭിനയിച്ചു. ആ വർഷം തന്നെ കറു പഴനിയപ്പൻ സംവിധാനം ചെയ്ത ശിവപ്പതികാരം എന്ന ചിത്രത്തിൽ വിശാലിന്റെ നായികയായി തമിഴ് സിനിമാ രംഗത്തും അരങ്ങേറി. ഈ ചിത്രം ഒരു ശരാശരി വിജയമായിരുന്നു. 2007 ൽ മമത തെലുങ്കിൽ ശങ്കർദാദ സിന്ദാബാദ് എന്ന ചിത്രത്തിൽ പിന്നണിഗാനം പാടി.

കൂടാതെ തെലുഗു ചിത്രങ്ങളിലും മമത അഭിനയിച്ചു. എന്നാൽ സിനിമകൾ വിജയം നേടുമ്പോഴും കാൻസർ അടക്കമുള്ള വ്യാധികളും കുടുംബ ജീവിതത്തിൽ ഉള്ള തകർച്ചകളും മമ്തയെ വേട്ടയാടിക്കൊണ്ടേ ഇരുന്നു. 2011 ആയിരുന്നു മംമ്‌തയുടെ ആദ്യ വിവാഹം.

അടുത്ത വര്ഷം തന്നെ വിവാഹ മോചനം നേടുകയും ചെയ്തു. തുടർന്ന് നീണ്ട ഇത്രയും വർഷങ്ങൾക്കു ഇടയിൽ ഒരിക്കൽ പോലും വിവാഹത്തെ കുറിച്ച് മമ്ത ചിന്തിച്ചട്ടെ ഇല്ല എന്ന് മമ്ത പറയുന്നു. സിനിമയിൽ സജീവമായി നിൽക്കുന്ന മമതയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.