Malayali Live
Always Online, Always Live

മിയ അമ്മായാകാൻ ഒരുങ്ങുന്നു; ജിപിയുടെ വീഡിയോ കണ്ട ആരാധകരുടെ സംശയം; മറുപടി ഇങ്ങനെ..!!

3,420

മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിൽ എത്തിയ താരം ആണ് മിയ. അൽഫോൻസാമ്മ എന്ന സീരിയലിൽ മാതാവിന്റെ വേഷത്തിൽ ആയിരുന്നു താരം അഭിനയിച്ചത്. തുടർന്ന് താരം മലയാളം പ്രേക്ഷകർക്ക് ഏറെ പ്രിയമുള്ള താരം ആയി മാറുക ആയിരുന്നു. സഹ താര വേഷങ്ങൾ ചെയ്തു സിനിമ ലോകത്തിൽ തുടക്കം കുറിച്ച മിയ പിന്നീട് ചുരുക്ക കാലം കൊണ്ട് തന്നെ മലയാളത്തിലെ മുൻ നിര നായികമാരിൽ ഒരാൾ ആയി മാറി.

എനിക്ക് ലേറ്റായി കിടക്കാനാണ് ഇഷ്ടം, പക്ഷെ അപ്പു 10 മണിയാകുമ്പോൾ ഉറങ്ങും; മിയ ജോർജിന്റെ വിശേഷങ്ങൾ..!!

മലയാളത്തിന് ഒപ്പം തമിഴിലും അഭിനയിച്ച താരം മലയാളത്തിൽ മോഹൻലാൽ , ജയറാം , പൃഥ്വിരാജ് അടക്കമുള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പവും അഭിനയിച്ചിട്ടുണ്ട്. ബിജു മേനോന്റെ നായികയായി ചേട്ടായീസ് എന്ന ചിത്രത്തിൽ മിയ നായിക ആയി അരങ്ങേറുന്നത്. അനാർക്കലി , ബ്രദേർസ് ഡേ , പാവാട , ഡ്രൈവിംഗ് ലൈസെൻസ് തുടങ്ങി പ്രിത്വിരാജിനൊപ്പം ഒട്ടേറെ ചിത്രങ്ങൾ താരം അഭിനയിച്ചിട്ടുണ്ട്. ഈ അടുത്താണ് മിയ വിവാഹിതയായത്. അശ്വിൻ ആണ് ഭർത്താവ്.

ഇപ്പോൾ താരം ഗർഭിണിയാണോ എന്നുള്ള ചോദ്യങ്ങളുമായി ആണ് ആരാധകർ എത്തുന്നത്. ജെപി എടുത്ത വിഇഒ ആണ് ആരാധകർക്ക് സംശയം ഉണ്ടാക്കിയത്. മിയയുടെ അടുത്ത സുഹൃത്താണ് നടനും അവതാരകനും ഒക്കെ ആയ ഗോവിന്ദ് പത്മസൂര്യ. അദ്ദേഹം യൂട്യൂബ് ചാനലിന് വേണ്ടി ചെയ്ത വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. എന്നാൽ ഈ വീഡിയോ കണ്ട ആരാധകർ ചോദിക്കുന്നത് മിയയുടെ പുതിയ വിശേഷത്തെ കുറിച്ചാണ്.

മിയ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണോ? മിയ പ്രെഗ്നൻ്റാണോ? മിയയ്ക്ക് വിശേഷമുണ്ടോ? എന്നുമൊക്കെയാണ് വീഡിയോക്ക് താഴെയുള്ള കമെന്റുകൾ. എന്നാൽ ഇതു സംബന്ധിച്ച് യാതൊരു വിധ ഔദ്യോഗിക സ്ഥിരീകരണവും ഇതുവരെ മിയ നൽകിയിട്ടില്ല.

ജിപി പങ്കുവെച്ച വീഡിയോയിൽ മിയക്കൊപ്പം ഭർത്താവ് അശ്വിനും ഉണ്ട്. ഈ വീഡിയോയുടെ പ്രൊമോ വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു. എറണാകുളം സ്വദേശിയായ അശ്വിൻ ഫിലിപ്പ് ആയിരുന്നു മിയയുടെ കഴുത്തിൽ മിന്നു ചാർത്തിയത്.

ആദ്യ രാത്രിയിൽ ആദ്യം ഉറങ്ങുന്നതാര്; രസകരമായി മറുപടി നൽകി മിയയും അശ്വിനും..!!

എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത് വിവാഹശേഷവും ഇരുവരും ചാനലുകളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. മാട്രിമോണി സൈറ്റ് വഴിയാണ് മിയ വരനെ കണ്ടെത്തിയത്.