സത്യൻ അന്തിക്കാട് സിനിമകളിൽ സ്ഥിരസാന്നിധ്യമായി മാറിയ താരം ആണ് ലക്ഷ്മി പ്രിയ. സിനിമയിലും ടെലിവിഷൻ ഷോകളിലും അടക്കം സജീവ സാന്നിധ്യമായ താരം വിവാഹ ശേഷം ആണ് അഭിനയ ലോകത്തേക്ക് എത്തുന്നത്. 2005 ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായി എത്തിയ നേരം എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. ലക്ഷ്മിപ്രിയ 180 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
നല്ലൊരു എഴുത്തുകാരി എന്ന നിലക്കും പ്രശസ്തയായ ലക്ഷ്മി പ്രിയ വിവാഹമോചിതരുടെ സന്താനം എന്ന നിലക്ക് താനനുഭവിച്ച വേദന തന്റെ രചനകളിലൂടെ ഭംഗിയായി അവതരിപ്പിക്കുന്നു. പത്തിന് മുകളിൽ സീരിയലിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ താൻ അഭിനയിച്ച സീനിയർസ് എന്ന ചിത്രത്തിലെ ഒരു സീനിനെ കുറിച്ചുള്ള വിവരങ്ങൾ ആണ് വൈറൽ ആകുന്നത്. ആ സിനിമയിൽ എന്റെ വേഷം ഒരു കോളേജ് അധ്യാപികയുടേത് ആയിരുന്നു.
തന്നോട് പറഞ്ഞത് അത്തരത്തിൽ ഉള്ള വേഷം ആണെന്ന് ആയിരുന്നു. ഒരിക്കലും ഒരു കോളേജ് അധ്യാപിക അതീവ ഗ്ലാമർ കാണിക്കുന്ന ആൾ ആവിലോ.. മാത്രം അല്ല വയർ കാണിക്കണം എന്ന് എന്നോട് പറഞ്ഞിട്ട് ഉണ്ടായിരുന്നില്ല. എന്നാൽ തുടർന്ന് അഭിനയിക്കാൻ കഴിയാതെ വന്നപ്പോൾ വല്ലാതെ ബുദ്ധിമുട്ട് ആയപ്പോൾ തന്നോട് പറഞ്ഞത് ഇങ്ങനെ ഒരു വേഷം ആയിരുന്നില്ലല്ലോ എന്ന് ഞാൻ തുറന്നു പറഞ്ഞു.
ഞാൻ പോകുക ആണെന്നും പറഞ്ഞു. ഞാൻ വാഹനത്തിൽ കയറാൻ തുടങ്ങിയപ്പോൾ ജയറാമേട്ടൻ അടക്കം ഉള്ള താരങ്ങൾ എന്നെ വന്നു ആശ്വസിപ്പിച്ചു. ഇതൊരു മോശം കഥാപാത്രം അല്ല എന്ന് എനിക്ക് ഉറപ്പു നൽകി. അങ്ങനെ ആണ് ഞാൻ ആ ചിത്രത്തിൽ അഭിനയിക്കുന്നത്. ആ സിനിമയിൽ കാണുന്നത് എന്റെ വയർ അല്ല. അവർ മറ്റു ആരുടെയോ വയർ ആണ് കാണിച്ചത്.
എനിക്ക് അത്തരത്തിൽ ഉള്ള കഥാപാത്രങ്ങൾ ചെയ്യാൻ താല്പര്യം ഇല്ല. പിന്നീട് ഡബ്ബിങ് സമയത്ത് ആ വയർ കണ്ടപ്പോൾ ആഹാ വിശാലമായ വയർ ആണല്ലോയെന്ന് കമന്റ് ചെയ്യുകയും ചെയ്തു.