സ്ത്രീകൾ ഭർത്താവിന്റെ അവിഹിത ബന്ധത്തിന്റെ കുടപിടിക്കുന്ന പതിവ്രതകൾ ആയിരിക്കണം എന്നാണോ സീരിയൽ നൽകുന്ന സന്ദേശം; കുടുംബവിളക്ക് സീരിയലിന് എതിരെ പ്രേക്ഷകർ രംഗത്ത്..!!
റേറ്റിങ്ങിൽ മുന്നിൽ നിക്കുമ്പോഴും കുടുംബവിളക്ക് എന്ന ഏഷ്യാനെറ്റ് സീരിയലിനെതിരെ പ്രേക്ഷകർ രംഗത്ത് വന്നിരിക്കുന്നത്. രാത്രി 8 മണിക്ക് പ്രിമേ ടൈമിൽ സംപ്രേഷണം ചെയ്യുന്ന സീരിയൽ ആണ് കുടുംബ വിളക്ക്. മലയാളത്തിൽ ഒരുകാലത്ത് സിനിമ നായികയായി തിളങ്ങി നിന്ന മീര വാസുദേവൻ ആണ് സീരിയലിൽ കേന്ദ്ര കഥാപാത്രം ആയി എത്തുന്നത്.
ഈ സീരിയൽ തുടങ്ങി കാലം മുതൽ റേറ്റിങ് ഒന്നാം സ്ഥാനത്തു തുടരുമ്പോൾ വമ്പൻ ട്വിസ്റ്റുകൾ ആണ് ഇപ്പോൾ സീരിയലിൽ വരുന്നത്. 2020 ജനുവരി 27 ആണ് കുടുംബ വിളക്ക് ആരംഭിക്കുന്നത്. ശ്രീജിത്ത് വിജയ് ആണ് മറ്റൊരു ലീഡിങ് കഥാപാത്രം അവതരിപ്പിച്ചിരുന്നത്.
ചിത്ര ഷേണായി ആണ് ഈ പരമ്പര നിർമ്മിക്കുന്നത്. ഭർത്താവിന്റെ അവിഹിത ബന്ധവും അതിൽ മൗനമായി നിൽക്കുന്ന ഭാര്യയും അച്ഛന്റെ അവിഹിത ബന്ധത്തെ പിന്തുണക്കുന്ന മൂത്തമകനും ഒക്കെ ആണ് സീരിയൽ ഇതിവൃത്തം. സ്ത്രീകൾ ഭർത്താവിന്റെ അവിഹിത ബന്ധത്തിന് കുട പിടിക്കുന്ന പതിവ്രതകൾ ആയിരിക്കണോ എന്ന് പ്രേക്ഷകർ ചോദിക്കുന്നത്.
അതോ അൽപ്പം വിദ്യാഭ്യാസം ലഭിച്ചു കഴിഞ്ഞാൽ അമ്മയെ തള്ളി പറയുന്നവർ ആയിരിക്കണോ എന്നും ചോദിക്കുന്നു. കേരളത്തിലെ ഏതെങ്കിലും വീട്ടിൽ ഇങ്ങനെ നടക്കുമോ ഇനി എഴുത്തുകാരന്റെ വീട്ടിലെ അവസ്ഥ ഇങ്ങനെ ആണോ എന്നും ചോദ്യങ്ങൾ ഉയരുന്നു. ഇത്തരം മോശം സന്ദേശങ്ങൾ നൽകുന്ന സീരിയലുകൾ നിരോധിക്കേണ്ട സമയം കഴിഞ്ഞു എന്നാണ് പലരുടെയും അഭിപ്രായം.
സ്വന്തം ഭർത്താവ് മറ്റൊരു സ്ത്രീയുടെ കൂടെ വീട് വിട്ടിറങ്ങുമ്പോൾ ഉത്തമ ഭാര്യയായി ദീപാവലി ആഘോഷിക്കുകയാണ് സുമിത്ര. ഒരു ഉത്തമ സ്ത്രീ ഇങ്ങനെ ആവണം എന്നാണോ സംവിധായകൻ നൽകുന്ന സന്ദേശം? പ്രേക്ഷകർ ചോദിക്കുന്നു.
അടിമയുടെ ഭർത്താവിന്റെ തോന്യവാസങ്ങൾക്ക് മുന്നിൽ മൗനമായി നിൽക്കുന്ന കഥാപാത്രം ആണ് മീര വാസുദേവിന്റേത് എന്ന് പ്രേക്ഷകർ പറയുന്നു. ഇത്രെയേറെ അവിഹിതങ്ങൾ ഉണ്ടെങ്കിൽ കൂടിയും സീരിയൽ റേറ്റിങ്ങിൽ മുന്നിൽ ആണ്. കാണാൻ പ്രേക്ഷകർ ഉണ്ടെന്നു ഉള്ളതാണ് മറ്റൊരു വിരോധാഭാസം.