മകന്റെ മരണത്തെ തുടർന്ന് ഒറ്റക്കായ മരുമകൾക്ക് പുതിയ ജീവിതം നൽകി ഭർതൃപിതാവ്. ഛത്തീസ് ഗണ്ടിലെ ബിലാസ് പൂരിൽ ആയിരുന്നു സംഭവം. സമുദായ നേതാക്കളുടെ ആശിർവാദത്തോടെയും പിന്തുണയോടെയും ആണ് വിവാഹം നടന്നത്. കൃഷ്ണ സിംഗ് രാജ് പുത്ത് എന്ന മധ്യവയസ്‌കൻ ആണ് മകന്റെ വിധവയായ ഭാര്യയെ വിവാഹം കഴിച്ചത്.
ആരതി എന്നാണ് യുവതിയുടെ പേര്. 2016 ലായിരുന്നു 18 വയസുകാരിയായിരുന്ന ആരതിയും കൃഷ്ണസിംഗിന്റെ മകനായ ഗൗതം സിംഗും തമ്മിലുള്ള വിവാഹം. രണ്ട് വർഷം കഴിഞ്ഞ് 2018ൽ ഗൗതം മരണമടഞ്ഞു. തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി ഭര്തൃപിതാവിന്റെ സംരക്ഷണയിൽ കഴിഞ്ഞുവരികയായിരുന്നു യുവതി.
എന്നാൽ ഇവരുൾപ്പെടെ രാജ്പുത് ക്ഷത്രിയ മഹാസഭ അംഗങ്ങൾ യുവതിയുടെ ഭാവി ജീവിതത്തിൽ ആശങ്ക അറിയിച്ചതോടെയാണ് വിവാഹക്കാര്യത്തിൽ തീരുമാനമായത്. വിധവയായ യുവതികളെ വിവാഹം ചെയ്യാം എന്ന ആചാരം പിന്തുടരുന്ന സമുദായത്തിൽ ഉള്ളത് കൊണ്ടാണ് വിവാഹ ആലോചനകൾ നടന്നത്. ഇതിനായി ഘോരി സിംഗ് ദൗതിന്റെ പേരിൽ ഒരു ചർച്ചയും നടന്നു.
ഇതിൽ ആണ് ആരതിയെ വിവാഹം താല്പര്യം ഉണ്ടെന്നു കൃഷ്ണ സിങ് അറിയിച്ചത്. ഈ വിവാഹത്തിൽ തനിക്കും എതിരല്ല എന്ന് ആരതി അറിയിക്കുക ആയിരുന്നു. തുടർന്ന് കൊറോണ മാനദണ്ഡങ്ങൾ വലിച്ചു അടുത്ത ബന്ധുക്കളും സമുദായ നേതാക്കളും മാത്രം ആണ് വിവാഹത്തിൽ പങ്കെടുത്തത്.