Malayali Live
Always Online, Always Live

കണ്ണുകൾ കൊണ്ട് പ്രണയം പറഞ്ഞു കല്യാണിയും പ്രണവും; മരക്കാറിലെ ആദ്യ ഗാനമെത്തി..!!

2,585

മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ ആദ്യ ലിറിക്കൽ ഗാനം എത്തി. പ്രണവ് മോഹൻലാൽ , കല്യാണി പ്രിയദർശൻ എന്നിവർ ആണ് ഈ ഗാനത്തിൽ ഉള്ളത്. മോഹൻലാൽ അവതരിപ്പിക്കുന്ന കുഞ്ഞാലിമരക്കാറിന്റെ യവൗന കാലം അഭിനയിക്കുന്നത് പ്രണവ് മോഹൻലാൽ ആണ്.

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശിയ അവാർഡ് അടക്കം ലഭിച്ചിരുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ ഒട്ടേറെ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യർ ആണ് മോഹൻലാലിൻറെ നായികയായി എത്തുന്നത്. വിനീത് ശ്രീനിവാസൻ , ശ്രെയ മോഹൻ , സിയാ ഉൽ ഹഖ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. റോണി റാഫേൽ ആണ് സംഗീതം.

ബി കെ ഹരിനാരായണൻ ആണ് മലയാളം വരികൾ രചിച്ചിരിക്കുന്നത്. ഗാനത്തിലെ സൂഫി വരികൾ എഴുതി ഇരിക്കുന്നത് ഷാഫി കൊല്ലം ആണ്. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ മുതൽ മുടക്ക് 100 കോടിക്ക് അടുത്താണ്. അഞ്ചു ഭാഷകളിൽ 5000 സ്‌ക്രീനിൽ ആണ് സിനിമ പ്രദർശിപ്പിക്കാൻ ഇരുന്നത് എന്നാൽ കൊറോണ മൂലം റിലീസ് മാറ്റി വെക്കുക ആയിരുന്നു.

ചിത്രത്തിൽ ബോളിവുഡ് താരം സുനിൽ ഷെട്ടി , അർജുൻ സർജ , ഫാസിൽ , സിദ്ദിഖ് , മധു , നെടുമുടി വേണു , മുകേഷ് , മംമൂക്കോയ , കല്യാണി പ്രിയദർശൻ , പ്രണവ് മോഹൻലാൽ മഞ്ജു വേരിയർ , കീർത്തി സുരേഷ് , സുഹാസിനി , മണിക്കുട്ടൻ എന്നിവരും അഭിനയിക്കുന്നുണ്ട്.