Malayali Live
Always Online, Always Live

താലി വാങ്ങാൻ പണമില്ലാത്ത ശ്രീനിവാസന് മമ്മൂട്ടി പണം കൊടുത്തു; മമ്മൂക്കയോട് വഴക്കിട്ട ഭാര്യ സുൽഫിത്ത്..!!

3,013

പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യം ഉള്ള താരം ആണ് മമ്മൂട്ടി. ഒട്ടുമിക്ക പരിപാടികളിലും ചടങ്ങുകളിലും മമ്മൂട്ടി കുടുംബത്തിന് ഒപ്പം ആണ് എത്താറുള്ളത്. മലയാളത്തിൽ താരരാജാവായി തുടരുന്ന മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനും അഭിനയ ലോകത്തിൽ സജീവം ആണ്.

വക്കീൽ ജോലിയിൽ ഉള്ള മമ്മൂട്ടി സുൽഫിതിനെ വിവാഹം കഴിച്ചു എങ്കിൽ കൂടിയും സിനിമയിലേക്ക് ചുവടുമാറ്റം നടത്തിയ മമ്മൂട്ടിക്ക് വക്കീൽ ജോലി പൂർണ്ണമായും ഉപേക്ഷിച്ചപ്പോളും കൂടെ നിന്ന ആൾ ആണ് ഭാര്യ സുൽഫിത്ത്. ഇപ്പോൾ മണിയൻപിള്ള രാജു പഴയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്.

ലോകത്തിൽ ഉള്ള ഏറ്റവും മികച്ച അഞ്ചു ഭാര്യമാരെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ അതിൽ ഒരാൾ മമ്മൂട്ടിയുടെ ഭാര്യ സുൽഫിത്ത് ആയിരിക്കുമെന്ന് മണിയൻപിള്ള രാജു പറയുന്നു. അതോടൊപ്പം ഒരു അനുഭവം താരം പങ്കുവെക്കുന്നുണ്ട്. ഐ വി ശശി സംവിധാനം ചെയ്ത അതിരാത്രം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ഉള്ള സമയത്ത് ശ്രീനിവാസന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്.

മൂന്നു നാല് ദിവസം കൂടി കഴിഞ്ഞാൽ കല്യാണം ആണ്. പക്ഷെ ശ്രീനിവാസന്റെ കയ്യിൽ പണം ഇല്ല. താലി മാല പോലും വാങ്ങിയിട്ടില്ല. പണത്തിനു അന്നേ മുതൽ ബുദ്ധിമുട്ട് ഉള്ള കാലം ആണ്. ശ്രീനിവാസൻ എന്റെ അടുത്ത് വന്നിട്ട് കല്യാണം ആണെന്നും മാല വാങ്ങാൻ കുറച്ചു പണം വേണം എന്നും പറഞ്ഞു. സത്യത്തിൽ എന്റെ കയ്യിൽ കടം നൽകാൻ ഉള്ള പണം ഒന്നും ഇല്ലായിരുന്നു.

500 രൂപ പോലും തികച്ചു എടുക്കാൻ കഴിയാത്ത കാലം. പക്ഷെ ശ്രീനിയെ സഹായിക്കേണ്ടത് എന്റെ കൂടെ ആവശ്യം ആണെന്ന് തോന്നി ഞാൻ മമ്മൂട്ടിയോട് ഇക്കാര്യം പറഞ്ഞു. മമ്മൂട്ടി ശ്രീനിയെ റൂമിൽ വിളിച്ചു കുറെ വഴക്കു പറഞ്ഞു. നിനക്ക് എന്തെങ്കിലും ഒരു ആവശ്യം വന്നാൽ എന്നോട് അല്ലെ ചോദിക്കേണ്ടത് എന്നൊക്കെ പറഞ്ഞു ഒരുപാട് വഴക്കു പറഞ്ഞു.

താലി മാല വാങ്ങിക്കോ എന്ന് പറഞ്ഞു 3000 രൂപ എടുത്തു കൊടുത്തു. ഞാൻ സാക്ഷിയായ ഈ വിവരം ഞാൻ ഭാര്യ സുല്ഫിത്തിനോടും പറഞ്ഞു. എന്നാൽ സംഭവം അറിഞ്ഞതോടെ ഭാര്യ സുൽഫിത്ത് മമ്മൂട്ടിയെ വല്ലാതെ വഴക്കു പറയുക ആയിരുന്നു എന്നും എന്തിനാണ് 3000 രൂപ കൊടുത്തത് എന്നും അങ്ങനെ ഒരു ആവശ്യം ആയി അങ്ങനെ ഒരു നടൻ പറയുമ്പോൾ 10000 രൂപ എങ്കിലും കൊടുക്കണ്ടേ എന്ന് ചോദിച്ചു ആയിരുന്നു ചീത്ത പറഞ്ഞത്.