Malayali Live
Always Online, Always Live

കുടുംബം പോറ്റാനായി ഓട്ടോറിക്ഷ ഓടിക്കേണ്ടി വന്നിട്ടുണ്ട്; നടൻ കൃഷ്ണകുമാർ തന്റെ ഭൂതകാലത്തെ കുറിച്ച്..!!

3,326

കാശ്മീരം എന്ന ചിത്രത്തിൽ കൂടി 1994 ൽ അഭിനയ ലോകത്തിലേക്ക് എത്തിയ ആൾ ആണ് കൃഷ്ണ കുമാർ. ടെലിവിഷനിൽ ദൂരദർശനിൽ ന്യൂസ് റീഡറായി ആണ് തുടക്കം എങ്കിൽ കൂടിയും അവിടെ നിന്നും ആണ് ജോഷി സംവിധാനം ചെയ്ത സൈന്യം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്.

എന്നാൽ കൃഷ്ണ കുമാർ അഭിനയിച്ച നേവൽ ഓഫീസറുടെ സീനുകൾ പിന്നീട് മാറ്റി എങ്കിൽ കൂടിയും വിക്രത്തിന് വേണ്ടി ആ ചിത്രത്തിൽ ഡബ്ബ് ചെയ്തത് കൃഷ്ണ കുമാർ ആയിരുന്നു. ജീവിതത്തിൽ ഒട്ടേറെ വിഷമ ഘട്ടങ്ങൾ കൂടി ആണ് താൻ ഇവിടെ വരെ എത്തിയത് എന്ന് കൃഷ്ണ കുമാർ പറയുന്നു. ജീവിക്കാൻ വേണ്ടി ഓട്ടോറിക്ഷ ഓടിച്ചിട്ടുണ്ട് എന്നും അതിൽ അഭിമാനം തോന്നിയിരുന്നു എന്നും കൃഷ്ണ കുമാർ പറയുന്നു.

കൃഷ്ണ കുമാറിനേക്കാൾ സുപരിചിതർ ആണ് കൃഷ്ണ കുമാറിന്റെ മക്കൾ. അഹാന കൃഷ്ണ എന്ന മൂത്തയാൾ മലയാളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാൾ കൂടി ആണ്. സിനിമ സീരിയൽ രംഗത്ത് സജീവം ആയ താരം രാഷ്ട്രീയത്തിൽ എൻ ഡി എ അനുഭാവി കൂടിയാണ്. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തു നിന്നും താരം ജനവിധി നേടുകയും ചെയ്യുന്നുണ്ട്. ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തിലുണ്ടായ പ്രതിസന്ധി മറികടക്കാൻ ഓട്ടോറിക്ഷ ഓടിച്ച കഥ കൃഷ്ണകുമാർ പറയുന്നത് ഇങ്ങനെ…

കൊച്ചി അമ്പല മുകളിലെ എഫ്.എ.സി.ടിയിൽ നിന്ന് അച്ഛൻ ഗോപാലകൃഷ്ണൻ നായർ വിരമിച്ചപ്പോൾ കിട്ടിയ പണം രണ്ട് സ്വകാര്യ ബാങ്കുകളിൽ നിക്ഷേപിച്ചു. പലിശ കൂടുതൽ വാഗ്ദാനം ചെയ്തിരുന്ന ആ ബാങ്കുകൾ ഒന്ന് തമിഴ്‌നാട്ടിലും മറ്റേത് കേരളത്തിലും. പണം നിക്ഷേപിച്ച് രണ്ടാഴ്ച കഴിയും മുമ്പേ രണ്ട് ബാങ്കും പൊട്ടി. തിരുവനന്തപുരത്തായിരുന്നു അന്നും താമസിച്ചിരുന്നത്. ജീവിക്കാൻ മാർഗമില്ലാതായപ്പോൾ അച്ഛൻ മറ്റൊരു ബാങ്കിൽ നിന്ന് വായ്പയെടുത്ത് ഒരു ഓട്ടോറിക്ഷ വാങ്ങി.

അത് ഓടിച്ചായി പിന്നീടുള്ള ജീവിതം. ഞാനന്ന് കോളേജിൽ പഠിക്കുകയാണ്. അച്ഛനെ സഹായിക്കാൻ ഞാനുമിറങ്ങി ഓട്ടോയും കൊണ്ട്. രാത്രിയിലും ഒഴിവ് ദിവസങ്ങളിലുമെല്ലാം ഓട്ടോ ഓടിച്ചു. തിരുവനന്തപുരം നഗരത്തിലൂടെ ഓട്ടോ ഓടിക്കുമ്പോൾ അഭിമാനമായിരുന്നു ഉള്ളിൽ. പിന്നീട് ദൂരദർശനിൽ അനൗൻസറായി പിന്നീട് ജോലി ലഭിച്ചു. പിന്നെ ന്യൂസ് റീഡറായി. സിനിമയിൽ അവസരങ്ങൾ ലഭിച്ചതോടെ ജോലി ഉപേക്ഷിക്കുകയായിരുന്നു.

1994ൽ പുറത്തിറങ്ങിയ കാശ്മീരം എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണകുമാർ സിനിമയിൽ എത്തുന്നത്. ചിത്രത്തിൽ ഉണ്ണി എന്ന മികച്ച കഥാപാത്രമായിരുന്നു ലഭിച്ചത്. ആദ്യത്തെ ചിത്രത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ ആ വർഷം മികച്ച ചിത്രങ്ങൾ നടനെ തേടി എത്തുകയായിരുന്നു. സ്വഭാവ നടനായും മികച്ച വില്ലനായും കൃഷ്ണ കുമാറിന് തിളങ്ങാൻ കഴിഞ്ഞിരുന്നു.

സിനിമയിലേത് പോലെ സീരിയലിലും ശോഭിക്കാൻ കൃഷ്ണ കുമാറിന് കഴിഞ്ഞിരുന്നു. ഏഷ്യനെറ്റിലൂടെയാണ് നടന്റെ സീരിയൽ ജീവിതം ആരംഭിച്ചത്. സ്ത്രീ ആയിരുന്നു ആദ്യത്തെ പരമ്പര. നിലവിൽ ഏഷ്യനെറ്റ് സംപ്രേക്ഷണ ചെയ്യുന്ന കൂടെവിടെ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.