Malayali Live
Always Online, Always Live

മകളെ ലോകത്തിന് മുന്നിൽ കാട്ടി പേർളി മാണി പറഞ്ഞത് ഇങ്ങനെ..!!

3,412

ഏവരും ആകാംഷയോടെ കാത്തിരുന്ന ആ നിമിഷം എത്തി കഴിഞ്ഞിരിക്കുന്നു. മലയാളിയുടെ പ്രിയ താരദമ്പതികൾ ശ്രീനിഷിനും പേർളിക്കും കഴിഞ്ഞ ദിവസം ആണ് കുഞ്ഞു പിറന്നത്. ശ്രീനിഷ് തന്നെ ആണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. അങ്ങനെ സോഷ്യൽ മീഡിയ ആരാധകരുടെ കുറച്ചേറെ നാളുകൾ ആയി ഉള്ള കാത്തിരിപ്പിന് അവസാനമായത്.

ബിഗ് ബോസ് സീസൺ 1 കൂടി എത്തിയ മത്സരാർത്ഥികൾ ആയിരുന്നു പേളിയും ശ്രീനിഷും. തുടർന്ന് ഇരുവരും പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുന്നതും. ഇന്ന് ഇരുവരും ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ കൂടി ആണ് കടന്നു പോകുന്നത്. ഇരുവർക്കും ആദ്യത്തെ കണ്മണി ജനിച്ചിരിക്കുകയാണ്. പേർളി ഗർഭിണി ആയത് മുതൽ സാമൂഹിക മാധ്യമത്തിൽ വളരെയധികം ചർച്ചകൾ നടന്നിരുന്നു.

ഇരുവരുടെയും അതോടൊപ്പം പെർളിയുടെ ഗർഭകാലവുമൊക്കെ വളരെ വലിയ വാർത്തകൾ ആയിരുന്നു. അവതാരകയും നടിയുമായ പേളി തന്നെ ആണ് എല്ലാകാര്യങ്ങളും സാമൂഹിക മാധ്യമങ്ങൾ വഴി അറിയിച്ചത്. ശ്രീനിഷ് പേർളി ദമ്പതികൾക്ക് പെൺകുട്ടി ആണ് പിറന്നത്. ഞങ്ങൾ എല്ലാവര്ക്കും ആയി ആ സന്തോഷം പങ്കുവെക്കുകയാണ്.

ദൈവം ഞങ്ങൾക്ക് ആ സമ്മാനം തന്നു കഴിഞ്ഞു. ഇത് ഒരു പെൺകുട്ടിയാണ്. അമ്മയും കുഞ്ഞിനും അടിപൊളി ആയി ഇരിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും ആശിവാദങ്ങൾക്കും നന്ദി. എങ്ങനെ ആണ് കുഞ്ഞു ജനിച്ചു കഴിഞ്ഞപ്പോൾ ശ്രീനിഷ് പ്രതികരണം നടത്തിയത്. തുടർന്ന് പേർളി മാണിയും പോസ്റ്റുമായി എത്തിയിരുന്നു.

നിരവധി താരങ്ങൾ ആണ് ആശംസകളുമായി എത്തിയത്. തുടർന്ന് പേർളി തന്റെ പോസ്റ്റുമായി എത്തിയത്. പെൺകുട്ടി ജനിച്ചിരിക്കുന്നു.. എല്ലാവർക്കും വേണ്ടി ഈ മനോഹരമായ നിമിഷം ഞാൻ പങ്കുവെക്കുകയാണ്. ഞങ്ങൾ ഒന്നിച്ചുള്ള ആദ്യം ചിത്രം ഇതാ.. മിസ്റ്റർ ഡാഡി.. ശ്രീനീഷ് കുറച്ചു ക്ഷീണിതനാണ് ഒപ്പം ഉറക്കത്തിലും എന്നാൽ അത് കുഴപ്പമില്ല.

കുഞ്ഞിന്റെ ചിത്രം പങ്കുവെക്കരുത് എന്ന് എല്ലാവരും പറഞ്ഞു എന്നാലും ഞാൻ ഷെയർ ചെയ്യുകയാണ്. എല്ലാവരുടെയും അനുഗ്രഹങ്ങൾ വേണം എന്ന് പേർളി മാണി പറഞ്ഞത്. തുടർന്ന് ഇപ്പോൾ കുഞ്ഞിന്റെ ചിത്രം ആരാധകർക്ക് ആയി പേർളി പങ്കു വെച്ചിരിക്കുകയാണ്. ഇതാണ് എന്റെ സൺ ഷൈൻ.. നീ എവിടെ പോകുന്നുവോ ഞാൻ അവിടെ ഉണ്ടാവും എന്നാണ് മകളുടെ ചിത്രത്തിന് ഒപ്പം പേർളി കുറിച്ചത്. ഒപ്പം മകളുടെ തൊട്ടിലിന്റെ ചിത്രവും പേർളി പങ്കുവെച്ചിട്ടുണ്ട്.