Malayali Live
Always Online, Always Live

കോഴിക്കോട് 35കാരി 22കാരനൊപ്പം ഒളിച്ചോടി; വീട്ടമ്മക്ക് കാമുകന്റെ പ്രായമുള്ള മകനും..!!

4,415

ഒളിച്ചോട്ടം എന്നത് കേരളത്തിൽ ഇപ്പോൾ സർവ്വ സാധാരണമായ വിഷയം ആയി മാറിക്കഴിഞ്ഞു. രാജ്യം ലോക്ക് ഡൌൺ ആയതോടെ അന്യം നിന്ന് പോയ വാർത്തകളിൽ ഒന്നാണ് ഒളിച്ചോട്ടം. ഇപ്പോഴിതാ വീണ്ടും ഒരു ഒളിച്ചോട്ട വാർത്ത ആണ് കോഴിക്കോട് നിന്നും റിപ്പോർട്ട് ചെയ്യുന്നത്. കോഴിക്കോട് നല്ലളം സ്വദേശിയായ 35 വയസുള്ള വീട്ടമ്മയാണ് 22 വയസു ള്ള കാമുകനൊപ്പം ഒളിച്ചോടിയത്.

ഫ്ലാറ്റിൽ താമസിക്കുന്ന യുവതി അയൽവാസിയായ യുവാവിനൊപ്പം ഒളിച്ചോടുക ആയിരുന്നു. യുവതിയുടെ ബന്ധുക്കൾ ആണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഭർത്താവും ആയി നേരത്തെ തന്നെ പിരിഞ്ഞു താമസിക്കുന്ന യുവതിയും കാമുകനുമായി ഏറെ കാലമായി അടുപ്പം ഉണ്ടായിരുന്നു എങ്കിൽ കൂടിയും ലോക്ക് ഡൌൺ ആയതോടെ ബന്ധം കൂടുതൽ ദൃഢമാകുക ആയിരുന്നു. തുടർന്നായിരുന്നു കാമുകന്റെ പ്രായമുള്ള മകനെ ഉപേക്ഷിച്ചു യുവതി ഒളിച്ചോടുന്നത്.

യുവതിയെ കാണാൻ ഇല്ല എന്നുള്ള പരാതിയിൽ നല്ലളം പോലീസ് കേസ് എടുത്തു എങ്കിൽ കൂടിയും ഇത്തരം കേസ്സുകൾ കോവിഡ് കാരണം ശക്തമായ അന്വേഷണം പോലീസ് നടത്താത്തത് കമിതാക്കൾക്ക് തൂണയായിരിക്കുകയാണ്. എന്നാൽ യുവതിയും കാമുകനും കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഷനിൽ ഹാജരായിരുന്നു.