Malayali Live
Always Online, Always Live

ഇന്ന് കാവ്യക്ക് പിറന്നാൾ; ആഘോഷമാക്കാൻ ദിലീപും മഹാലക്ഷ്മിയും; ആശംസകളുമായി സോഷ്യൽ മീഡിയ..!!

3,128

വിടർന്ന കണ്ണുകളും മുടിയഴകും മലയാളിത്തമുള്ള സൗന്ദര്യത്തിന് ഉടമയായ മലയാളികളുടെ പ്രിയ നടി കാവ്യക്ക് ഇന്ന് പിറന്നാൾ. പൂക്കാലം വരവായി എന്ന ചിത്രത്തിൽ കൂടി ബാലതാരമായി മലയാളി പ്രേക്ഷക മനസ്സുകളിൽ കയറിയ കാവ്യാ തുടർന്ന് നിരവധി ചിത്രങ്ങളിൽ കൂടി മലയാളികളുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടിയ താരം ആണ്.

അഭിനയ ജീവിതത്തിൽ

ബാലതാരമായി അഭിനയ ലോകത്തിലേക്ക് എത്തിയ താരം ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലെ നായികയായി അരങ്ങേറുക കൂടി ആയിരുന്നു. തന്റെ പതിനാലാം വയസിൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു ദിലീപിന്റെ നായികയായി കാവ്യയുടെ നായിക അരങ്ങേറ്റം. തുടർന്ന് വർഷങ്ങൾ പിന്നിടുമ്പോൾ ഇന്ന് ദിലീപിന്റെ ജീവിതത്തിലെ നായികയും കാവ്യ തന്നെ.

ദിലീപിന്റെ താങ്ങും തണലും

ദിലീപ് മഞ്ജു ജീവിതം തകർന്നു വീണപ്പോൾ ഏറ്റവും കൂടുതൽ പഴികൾ കേട്ടത് കാവ്യാ മാധവൻ ആയിരുന്നു. അങ്ങനെ തന്റെ ജീവിത പ്രശ്നങ്ങളിൽ പഴി കേൾക്കേണ്ടി വന്ന കാവ്യയെ തന്റെ ദിലീപ് ജീവിതത്തിലേക്ക് വിമർശകരുടെ വായടപ്പിക്കുക ആയിരുന്നു ദിലീപ്. ദിലീപിന്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ വിഷമ ഘട്ടത്തിൽ ദിലീപ് മഞ്ജു ബന്ധത്തിൽ ഉണ്ടായ മകളെ നോക്കിയതും പരിപാലിച്ചതും കാവ്യാ എന്ന ദിലീപിന്റെ പ്രിയ പത്നി തന്നെ.

കാവ്യാ തന്നോടൊപ്പം ഇല്ലായിരുന്നു എങ്കിൽ ചിലപ്പോൾ ഞാൻ ഈ ലോകത്തിൽ ഉണ്ടാകില്ലായിരുന്നു എന്നാണ് ദിലീപ് ഒരിക്കൽ പറഞ്ഞത്. അത്രയേറെ സ്നേഹം നിറഞ്ഞ കുടുംബ ജീവിതം. കാവ്യക്ക് താലോലിക്കാൻ ദിലീപിൽ പിറന്ന മഹാലക്ഷ്‌മിയെന്ന മകൾ.

ആശംസകൾ

36 ആം പിറന്നാൾ ആഘോഷിക്കുന്ന കാവ്യ അതീവ സന്തോഷത്തിൽ എന്ന് വേണം പറയാൻ. ആരാധകർ പ്രിയ നായികക്ക് ആശംസകളുമായി എത്തി. ദിലീപിനും മഹാലക്ഷ്മിക്കും മീനാക്ഷിക്കും ഒപ്പമാണ് കാവ്യയുടെ പിറന്നാൾ ആഘോഷം.