Malayali Live
Always Online, Always Live

കാവ്യ ആദ്യ വിവാഹത്തിന് സുന്ദരിയായത് ഇങ്ങനെ; ഓർമകൾ പങ്കുവെച്ച് കുറിപ്പ് ഇങ്ങനെ..!!!

11,759

ബാലതാരം ആയി എത്തി തുടർന്ന് മലയാളത്തിലെ ഏറ്റവും നല്ല നായികമാരിൽ ഒരാൾ ആയി മാറിയ താരം ആണ് കാവ്യാ മാധവൻ. ദിലീപിന്റെ നായികയായി അഭിനയ ലോകത്തിൽ തുടങ്ങിയ താരം ഇപ്പോൾ ജീവിതത്തിലും ദിലീപിന്റെ നായികയാണ്. ശാലീന സൗന്ദര്യം ഉള്ള നായികമാരുടെ ലിസ്റ്റിൽ എന്നും ഒന്നാമത് നിൽക്കുന്ന ആൾ ആണ് കാവ്യാ. വിടർന്ന കണ്ണുകളും പനങ്കുല പോലെയുള്ള മുടിയും എല്ലാം കാവ്യക്ക് ശാലീന സൗന്ദര്യം കൂട്ടി.

ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിൽ ആയിരുന്നു കാവ്യാ ആദ്യമായി നായികയായി എത്തിയ ചിത്രം. ദിലീപ് കാവ്യാ ജോഡി ആരാധകർ ഏറ്റെടുത്തതോടെ മലയാളത്തിലെ ഏറ്റവും മികച്ച ഭാഗ്യ ജോഡികൾ ആയി കാവ്യയും ദിലീപും മാറി. സിനിമയിൽ തിരക്കേറിയ നായികയായി നിൽക്കുമ്പോൾ ആയിരുന്നു കാവ്യയുടെ ആദ്യ വിവാഹം. നിഷാൽ ചന്ദ്ര ആയിരുന്നു വരൻ ആയി എത്തിയത്. ആദ്യ വിവാഹത്തിൽ കാവ്യയെ അണിയിച്ചൊരുക്കിയത് അനില എന്ന മേക്കപ്പ് ആർട്ടിസ്റ് ആയിരുന്നു.

അന്ന് കാവ്യയെ അണിയിച്ചൊരുക്കിയ ചിത്രങ്ങൾ ആണ് മേക്കപ്പ് ആർട്ടിസ്റ്റ് അനില ഇപ്പോൾ വീണ്ടും ഷെയർ ചെയ്തിരിക്കുന്നത്. നിരവധി കമെന്റുകൾ ആണ് ചിത്രത്തിന് അടിയിൽ വന്നത്. പ്രിയ കുഞ്ചാക്കോ ബോബനെ വിവാഹത്തിൽ അണിയിച്ചൊരുക്കിയതും അനില ആയിരുന്നു. കൂടാതെ മഞ്ജു വാര്യർ ഗീതു മോഹൻദാസ് നയൻ‌താര പാർവതി ജയറാം നസ്രിയ ഫഹദ് എന്നിവർക്കും അനില മേക്കപ്പ് ഒരുക്കിയിട്ടുണ്ട്.

എല്ലാം ഇന്നലെ കഴിഞ്ഞപോലെ ഓർക്കുന്നു എന്നാണ് അനില കുറിച്ചത്. പാർവതി ജയറാമിനെ ആണ് അനില ആദ്യമായി മേക്കപ്പ് ഇട്ട സെലിബ്രിറ്റി. ഗുരുവായൂർ നടന്ന വിവാഹത്തിലും തുടർന്ന് എറണാകുളത്ത് റിസപ്ഷനും അന്ന് പാർവതിക്ക് മേക്കപ്പ് ഇട്ടത് അനില ആയിരുന്നു.