Malayali Live
Always Online, Always Live

ഇന്നും ഞാൻ ജീവനോടെ ഇരിക്കാൻ കാരണം കാവ്യയാണെന്ന് ദിലീപ്; പെല്ലിശ്ശേരി പറയുന്നു..!!

5,235

വിവാദം ആയ പ്രസ്താവനകൾ നിറഞ്ഞ എഴുത്തുകളിൽ കൂടി ശ്രദ്ധ നേടിയ എഴുത്തുകാരൻ ആണ് പല്ലിശ്ശേരി. ദിലീപിനെതിരെ നിരവധി വിമർശനങ്ങൾ എന്നും പറയാറുള്ള പല്ലിശ്ശേരിയുടെ പഴയ ഒരു പ്രസ്താവന ആണ് ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത്. താൻ പറയുന്ന സത്യങ്ങൾ ദിലീപിനെ അലോസരപ്പെടുത്തി എന്ന് പല്ലിശ്ശേരി പറയുന്നു.

വാർത്തകൾ പുറത്തു വരാതെ ഇരിക്കാൻ വേണ്ടി ദിലീപ് തന്റെ ഓഫീസിൽ ആയി ബന്ധപ്പെട്ടിരുന്നു എന്നും എന്നാൽ താൻ അറിയാതെ ആയിരുന്നു ദിലീപ് ഇക്കാര്യങ്ങൾ ചെയ്തിരുന്നത് എന്നാണ് ദിലീപ് കരുതി ഇരുന്നത് എന്നാണ് പല്ലിശ്ശേരി പറയുന്നു. സിനിമാ ലോകത്തു നിന്നും വാർത്തകൾ പിടിക്കുന്ന എനിക്ക് എന്റെ സ്ഥാപനത്തിൽ നിന്നും വാർത്തകൾ കിട്ടാനാണോ ബുദ്ധിമുട്ട്. എനിക്കെതിരെ കരുക്കൾ നീക്കിയപ്പോൾ ഞാൻ എഴുത്തിന്റെ ശക്തികൂട്ടി.

ദിലീപിന്റെ ഒക്കെ തുടക്കക്കാലത്ത് അയാൾക്ക് നല്ല രീതിയിൽ വർക്ക് ചെയ്ത പത്രക്കാരെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ അതങ്ങനെ വെറുതേ വിടാൻ ഞാൻ ഉദ്ദേശിച്ചില്ല. ജയിക്കാൻ കഴിഞ്ഞില്ലെങ്കിലും തോൽവി സമ്മതിക്കാൻ ദിലീപിനു കഴിയില്ല. എനിക്കും പിണക്കമില്ല ദിലീപേ. നിങ്ങൾ നടന്മാർ എത്രയെത്ര വേഷങ്ങളാണ് അഭിനയിക്കുന്നത്.

ആ വേഷങ്ങളിൽ പലതും പലരെയും വേദനിപ്പിക്കുന്നതല്ലെ? എന്നിട്ടും ആരും കേസ് കൊടുക്കുകയോ പരാതിപ്പെടുകയോ ചെയ്തില്ലല്ലൊ. ഒരു ദിവസം ദിലീപ് വിളിച്ചു. എന്തിനാ എന്നെ ഇങ്ങനെ ആക്രമിക്കുന്നത്? എന്ന് ചോദിച്ചു. ആരേയും ആക്രമിച്ചില്ലെന്നും മുഖസ്തുതി മാത്രമല്ല പറയുന്നതെന്നും ഞാൻ പറഞ്ഞു. ചേട്ടാ എന്നെ ഇപ്പോൾ ഒന്നു സഹായിക്കണം.

ഞങ്ങളുടെ വിവാഹ മോചനക്കേസ് വിധിയായി. വേർപിരിയാൻ സത്യത്തിൽ എനിക്കു താൽപ്പര്യമില്ല. വേർ പിരിയാൻ താൽപ്പര്യമില്ലെന്ന് മഞ്ജുവാര്യരും പറഞ്ഞതാണ്. അതിന് ഒരൊറ്റ ഡിമാന്റ് മാത്രമാണ് ദിലീപിനോടു പറഞ്ഞു? കാവ്യയെ മറക്കുക കാവ്യ ഇല്ലാതെ ജീവിക്കുക എന്ന ഒരൊറ്റ ഡിമാൻഡ്. അതു നടക്കാത്ത കാര്യമാണെന്നാണല്ലോ പറഞ്ഞത്. ഞാനെന്തിനാണ് കാവ്യയെ മറക്കുന്നത്.

ഭർത്താവിന് ഭാര്യയിൽ നിന്നും കിട്ടേണ്ട ചില കാര്യങ്ങൾ സ്നേഹവും ലാളനകളും അതൊന്നും മഞ്ജുവിൽ നിന്നു എനിക്ക് കിട്ടിയില്ല. ഇതിലെല്ലാം മഞ്ജു ഫെയിലിയർ ആയിരുന്നു. എന്നാൽ ഇതെല്ലാം എനിക്ക് തന്നത് കാവ്യ ആണ്. അങ്ങനെയുള്ള കാവ്യയെ ഞാൻ മറക്കണോ? അവളുടെ സ്നേഹം എനിക്കു ലഭിച്ചിരുന്നില്ലെങ്കിൽ ഞാൻ എന്നേ ആത്മഹത്യ ചെയ്യുകയോ ഭ്രാന്തു പിടിക്കുയോ ചെയ്യുമായിരുന്നു.

അവളില്ലാതെ ഒരു ജീവിതം എനിക്കില്ല. അങ്ങിന തീരുമാനിച്ചാൽ ഞാൻ മരിച്ചു എന്നർത്ഥം. ഇതൊന്നും എവുതാൻ വേണ്ടി പറയുന്നതല്ല.- എന്നായിരുന്നു അന്ന് ദിലീപ് പറഞ്ഞത്. ജനുവരി 31 ന് ദിലീപും മഞ്ജു വാര്യരും വിവാഹ മോചനം നേടി. ദിലീപിനു വേണ്ടി പരമ്ബര തയ്യാറകകി പ്രസിദ്ദീകരിച്ചത് ഈ സമയത്തായിരുന്നു. ദിലീപിനെ സഹായിക്കാൻ വേണ്ടി പ്രസിദ്ധീകരിച്ച പരമ്ബര സിനിമാ മംഗളത്തിനും അതിന്റെ പത്രാധിപരായ എനിക്കും പരമ്ബര തയ്യാറാക്കിയ ശാന്തിവിള ദിനേശിനും നെഗറ്റീവ് വാർത്തകളാണ് ഉണ്ടായത്.

അതിനു പിന്നിലും ദിലീപിന്റെ ബ്രെയിൻ ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിനിടയിലാണ് പല ഭാഗങ്ങളിൽ നിന്നും ചോദ്യം വന്നത്. ദിലീപ് മഞ്ജു വാര്യർ വിവാഹ മോചിതരായി. ഇനി അവർ മറ്റൊരു വിവാഹം കഴിക്കുമോ? ഒന്നും വ്യക്തമായിരുന്നില്ല അതേ സമയം മഞ്ജു വാര്യർ മറ്റൊരാളെ വിവാഹം കഴിക്കുമെന്ന പ്രചരണം ഉണ്ടായിരുന്നു. മഞ്ജു വാര്യർ അതൊന്നും നിഷേധിച്ചുമില്ല. അതേ സമയം വിവാഹം കഴിക്കാനുള്ള സാധ്യത തള്ളിക്കളയാനും പറ്റില്ല.

ഒരു ദിവസം ഞാൻ എന്റെ ഇൻഫോർമറെ വിളിച്ചു ദിലീപ് കാവ്യ വിവാഹത്തിന്റെ സാധ്യതകൾ ആരാഞ്ഞു. പക്ഷെ അതിനു മുൻപ് മറ്റൊരു വിവാഹമായിരിക്കു നടക്കുക.ആ സാധ്യത ഞാൻ തള്ളിക്കയും. ആ രീതിയിൽ ഒരു വാർത്ത തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ചെയ്തതായിരിക്കും. കാരണം മഞ്ജു മറ്റൊരു വിവാഹത്തിനെക്കുറിച്ചു ചിന്തിച്ചിട്ടില്ല.