Malayali Live
Always Online, Always Live

സാന്ത്വനം സീരിയലിലെ പിള്ളമാമൻ ഗുരുതരാവസ്ഥയിൽ; സഹായം വേണമെന്ന് ശിവൻ..!!

2,822

മലയാളത്തിൽ ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിച്ചുകൊണ്ട് ഇരിക്കുന്ന സീരിയൽ ആണ് സാന്ത്വനം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിൽ എല്ലാ താരങ്ങളും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. കൃഷ്ണ സ്റ്റോർ എന്ന ബാലന്റെയും സഹോദരന്മാരുടെയും കടയിൽ സഹായി ആയി നിൽക്കുന്ന പിള്ള മാമൻ എന്ന കഥാപാത്രം ചെയ്യുന്ന കൈലാസ് നാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന്റെ നില അതീവ ഗുരുതരമാണ്. നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ് ആണ് കൈലാസ് നാഥിന്.

എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ഉള്ള താരത്തിന് കഴിഞ്ഞ ദിവസം ഹാർട്ട് അറ്റാക്ക് വന്നിരുന്നു. ഇനി ലിവർ മാറ്റിവെക്കുന്നത് മാത്രമാണ് അസുഖത്തിൽ നിന്നും മുക്തി നേടാൻ കഴിയുന്നതിനുള്ള പരിഹാരമെന്ന് ആശുപത്രിയിൽ നിന്നുമുള്ള വിവരം. ഇപ്പോൾ സീരിയലിൽ ശിവനായി അഭിനയിക്കുന്ന സജിൻ ആണ് കൈലാസ് നാഥിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചും അതുപോലെ സഹായം ചോദിച്ചുകൊണ്ടുള്ള പോസ്റ്റുമായി എത്തിയത്. പോസ്റ്റ് ഇങ്ങനെ…

Please share maximum.
പ്രിയ സുഹൃത്തുക്കളെ,
സാന്ത്വനത്തിലെ പിള്ളച്ചേട്ടൻ സുമനസുകളുടെ സഹായം തേടുന്നു. TVM SK ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന, സാന്ത്വനം സീരിയലിലെ ശ്രദ്ധേയ കഥാപാത്രം പിള്ളച്ചേട്ടനെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഇപ്പോൾ വളരെ ഗുരുതരാവസ്ഥയിൽ എറണാകുളം Renai Medicity ചികിത്സയിലാണ്. അദ്ദേഹത്തിന് നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ് ആണ് .

ലിവർ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിന് ഭാരിച്ച തുക വേണ്ടി വരും. ഇന്നലെ അദ്ദേഹത്തിന് ചെറിയ രീതിയിൽ ഹാർട്ട് അറ്റാക്കും സംഭവിച്ചു. അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചിലവിനും ബുദ്ധിമുട്ടുകയാണ് കുടുംബം . ഇപ്പോഴത്തെ അവസ്ഥയിൽ സഹായിക്കുവാൻ കഴിവുള്ളവർ തങ്ങളാൽ ആവുന്നത് എത്ര ചെറിയ തുകയാണെങ്കിലും നൽകിയാൽ അതൊരു വലിയ സഹായമായിരിക്കും. അദ്ദേഹത്തിന്റെ അക്കൗണ്ട് നമ്പർ ചുവടെ ചേർക്കുന്നു. പ്രതീക്ഷയോടെ അഡ്മിൻ പാനൽ.

Kailasnadh
SBI TVM
Account number..6701573197-0
IFCS.SBIN0070690

Name: Dhanya Kailas
Ac No : 100068155732
Bank Name : IndusInd Bank
IFSC : INDB0000363
Branch : Tripunithura
Dhanya (Mob) : 9349517000
മകളുടെ ആണ്