ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ആണ് ഹൊറർ കോമഡി ജോണറിൽ എത്തുന്ന റൂഹി. ജാൻവി കപൂർ , രാജ്‌കുമാർ റാവു , വരുൺ ശർമ്മ എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. റിലീസിന് ഒരുങ്ങിയ ചിത്രത്തിന്റെ പ്രൊമോഷൻ അണിയറ പ്രവർത്തകർ തുടങ്ങി എന്ന് വേണം പറയാൻ.
അതുകൊണ്ടു തന്നെ ചിത്രത്തിലെ ആദ്യ ഗാനം ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. നദിയോൺ പാർ എന്ന് തുടങ്ങുന്ന ഗാനം ആരാധകർക്ക് വേറിട്ട ആസ്വാദന സുഖം ആണ് നൽകുന്നത് എന്നു വേണം പറയാൻ. യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ കയറിയ ചിത്രം വമ്പൻ വൈറൽ ആകുക ആണ്. മികച്ച ഗാനം ഒരുക്കി ഇരിക്കുന്നത് സച്ചിൻ ജിഗാർ ൩ന്നിവർ ചേർന്ന് ആണ്.
വശ്യ സൗന്ദര്യം കാണിച്ചുള്ള ജാൻവിയുടെ ഡാൻസ് തന്നെ ആണ് വീഡിയോ കൂടുതൽ ആരാധകർക്ക് നിമിഷ നേരം കൊണ്ട് ഇഷ്ടം ആകാൻ കാരണം. അമിതാഭ് ഭട്ടചാര്യ , ഐ പി സിങ് , ജിഗർ എന്നിവർ ചേർന്ന് ആണ് ഗാനങ്ങൾക്ക് വരികൾ എഴുതി ഇരിക്കുന്നത്..
അതുപോലെ തന്നെ ജാൻവി നടത്തിയ ചൂടൻ നൃത്ത ചുവടുകൾ ആരാധകർ അതുപോലെ തന്നെ അനുകരിച്ച് സാമൂഹിക മാധ്യമത്തിൽ പ്രചരിപ്പിക്കുന്നത്. ഒരേ സമയം പ്രേക്ഷകരെ ചിരിപ്പിക്കുകയും അതുപോലെ തന്നെ ഭയപ്പെടുത്തുകയും ചെയ്യും എന്ന് അണിയറ പ്രവർത്തകർ പറയുന്നു. മാർച്ച് 11 ആണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.