Malayali Live
Always Online, Always Live

മൂന്നാം തവണയും ക്യാൻസർ; ഭാര്യക്ക് കോവിഡ്; എന്നാൽ ഇതിനേക്കാൾ ഏറെ ദുഃഖം മറ്റൊന്ന്; ഇന്നസെന്റ് പറയുന്നു..!!

3,865

ജീവിതത്തിൽ സന്തോഷങ്ങൾ വന്നാലും സങ്കടങ്ങൾ വന്നാലും തന്റെ സ്വസിദ്ധമായ ശൈലിയിൽ തമാശ കലർത്തി ആണ് ഇന്നസെന്റ് എന്തും പറയാറുള്ളൂ. നായകൻ ആയും സ്വഭാവ നടൻ ആയും ഹാസ്യ താരം ആയും എല്ലാം തിളങ്ങിയിട്ട് ഉള്ള താരം ആണ് ഇന്നസെന്റ്. സിനിമയിലെ അതെ ഹാസ്യം ജീവിതത്തിൽ ഉള്ള ആൾ കൂടി ആണ് ഇന്നസെന്റ്. കാൻസർ ജീവിതത്തിൽ വീണ്ടും വീണ്ടും വരുമ്പോഴും ചിരിച്ചു കൊണ്ട് തന്നെ ആണ് ഇന്നസെന്റ് എന്ന താരം അതിനെ നേരിടുന്നത്.

മൂന്നാം തവണയും ക്യാൻസർ വന്ന വിഷയം ഇപ്പോൾ താരം പറയുന്നത്. കൂടാതെ തനിക്ക് ആറുമാസങ്ങൾക്ക് ഇടയിൽ ഉണ്ടായ ഏറ്റവും വലിയ ദുഖത്തെ കുറിച്ചും താരം പറയുന്നു. ഭാര്യ ആലിസിന് വന്ന കോറോണയും തനിക്ക് വന്ന ക്യാൻസറിനെ കുറിച്ചും മനോരമ ഓൺലൈനിൽ നൽകിയ അഭിമുഖത്തിൽ ആണ് താരം പറഞ്ഞത്. എന്റെ വീട്ടിൽ 8 വർഷമായി ഒരു അതിഥിയുണ്ട്. എത്രയും ബഹുമാനപ്പെട്ട ക്യാൻസർ.

കുട്ടിക്കാലത്ത് ഓളിച്ചു കളിക്കുമ്പോൾ പുതിയ സ്ഥലം നാം കണ്ടുപിടിക്കും. അത് അത് പൊളിയുന്നതോടെ വേറെ സ്ഥലം കണ്ടെത്തും ഡോക്ടർന്മാർ എന്റെ ദേഹത്ത് ക്യാൻസർ കണ്ടുപിടിക്കും. കക്ഷി പുതിയ സ്ഥലം കണ്ടു പിടിക്കും. അവിടെന്ന് ഓടിക്കുന്നതോടെ മറ്റൊരു സ്ഥലം കണ്ടെത്തും. ഇപ്പോൾ മൂന്നാം തവണയും വന്നു. ചികിത്സ തുടരുകയാണ്. ഡോ. ഗംഗാധരൻ പറഞ്ഞത് ഇന്നസന്റിന്റെ ശരീരത്തിൽ വീണ്ടും ‘കോമഡി’ വന്നല്ലോ എന്നാണ്.

രണ്ട് ദിവസം മുമ്പ് ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ കുറിച്ചും ഇന്നസെന്റ് പറയുന്നുണ്ട്. ക്യാൻസർ കൂടെയുള്ളതുകൊണ്ടാകാം. പുതിയ അതിഥി വന്നത് ഭാര്യ ആലീസിനെ അന്വേഷിച്ചാണ്. കൊവിഡ് കെട്ടിപ്പിടിച്ച ആലീസ് ആശുപത്രിയിൽ കിടക്കുന്നു. ചിരിച്ച് എല്ലാവരേയും ഫോൺ ചെയ്യുന്നു. ആലീസിനോട് കളിച്ച് തോറ്റുപോയ ആളാണ് ക്യാൻസർ. അതുപോലെ 10 ദിവസം കൊണ്ട് ഇതും പോകും. ആറ് മാസത്തിനിടെ എനിക്ക് വലിയൊരു സങ്കടമുണ്ടായിട്ടുണ്ട്.

സിനിമയില്ലാതെ വീട്ടിലിരിക്കുന്നതു കൊണ്ടോ പ്രസംഗിക്കാൻ മൈക്ക് കിട്ടാത്തതു കൊണ്ടോ അല്ല. പേരക്കുട്ടികളായ ഇന്നസന്റും അന്നയും കംപ്യൂട്ടർ നോക്കി പഠിക്കുമ്പോൾ വരുന്ന സങ്കടമാണ്. വിദ്യാലയത്തിൽ പോകേണ്ട പരീക്ഷക്ക് പുസ്തകം നോക്കി എഴുതാം. എനിക്കുള്ള സങ്കടം ഞാൻ പഠിക്കുന്ന കാലത്ത് ഇതുണ്ടായില്ലല്ലോ എന്നാണ്. അന്ന് പുസ്തകം നോക്കി എഴുതാൻ പറ്റുമായിരുന്നെങ്കിൽ ഞാൻ എംബിബിഎസ് വരെ പാസായേനെ ഹാസ്യരൂപേണേ ഇന്നസെന്റ് പറയുന്നു.

ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് വള്ളത്തോൾ നാരായണ മേനോൻ മരിച്ചത്. ‌കൂളിന്റെ ഗേറ്റിൽ എത്തിയപ്പോഴാണ് കുട്ടികൾ പറയുന്നത് ഇന്ന് അവധിയാണെന്ന്. അന്ന് അദ്ദേഹത്തോടു തോന്നിയ ഇഷ്ടം ചെറുതല്ല. പഠന വീട്ടിലായപ്പോൾ സത്യത്തിൽ ഈ കുട്ടികളെ ഓർത്തു സങ്കടം തോന്നുന്നു. കാരണം ഇങ്ങനെ പോയാൽ അവർക്കു വയസ്സാകുമ്പോൾ ഓർമകളുണ്ടാകില്ല. ആറ് മാസത്തിനിടെ തന്നെ വേദനിപ്പിച്ച സംഭവത്തെ കുറിച്ചും ഇന്നസെന്റ് പറയുന്നുണ്ട്. കൊവിഡ് വന്ന ഒരാളുടെ വീടിന് നേരെ കല്ലെറിഞ്ഞ വാർത്ത കേട്ടു.

ആറ് മാസത്തിനിടെ തന്നെ വേദനിപ്പിച്ചത് അതാണ്. കൊവിഡിനെ കല്ലെറിയുകയും ഒഴിവാക്കുകയും ചെയ്യുമ്പോൾ ഓർക്കുക രോഗം ആരുടെ വീടിന്റെ വാതിലിലും എപ്പോൾ വേണമെങ്കിലും മുട്ടിയേക്കാം.. ആശുപത്രിക്കിടക്കയിൽ ആയിരിക്കുമ്പോൾ സുഖമല്ലേ എന്നൊരു ചോദ്യം കൊണ്ട് ലഭിക്കുന്ന സന്തോഷം എത്രയാണെന്ന് എനിക്കറിയാം. അത് മരുന്നിനെ പോലെ ശകതിയുള്ളതാണ്. ഇപ്പോൾ ആശുപത്രിയിലുള്ള എല്ലവരോടും എനിക്ക് ചോദിക്കാനുള്ളത് അതാണ്. സുഖമല്ലേ നമുക്ക വീണ്ടും കാണാം. മനസ്സിൽ പണ്ടു പറഞ്ഞതു മാത്രം ഓർത്താൽ മതി. ‘ഇതല്ല ഇതിനപ്പുറവും ചാടിക്കടന്നവനാണീ…’ നമുക്ക് ഒരുമിച്ച് ചാടാം. ഞാൻ പലതവണ ചാടിയതാണ്.. ഇന്നസെന്റ് ചിരിച്ചു കൊണ്ട് പറയുന്നു.