Malayali Live
Always Online, Always Live

പ്രേക്ഷകരുടെ കൃഷ്ണനും രാധയും ജീവിതത്തിലും ഒന്നിക്കുന്നു; വിവാഹ തീയതി പുറത്തുവിട്ട് താരങ്ങൾ..!!

3,419

വ്യത്യസ്തമായ ഒട്ടേറെ സീരിയലുകൾ മലയാളികൾക്ക് ആയി നൽകുന്ന ചാനൽ ആണ് ഏഷ്യാനെറ്റ്. അത്തരത്തിൽ ഏഷ്യാനെറ്റിൽ ഏറെ ആരാധകർ നേടി എടുത്ത സീരിയൽ ആണ് രാധാകൃഷ്ണ. ഹിന്ദി സീരിയൽ ആയ രാധാകൃഷ്ണ കണ്ണൻ രാധ എന്ന പേരിൽ ആണ് മലയാളത്തിൽ എത്തുന്നത്.

കൃഷ്ണന്റെയും രാധയുടെയും പ്രണയ കഥ പറയുന്ന സീരിയൽ വളരെ പെട്ടന്ന് ആയിരുന്നു പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയത്. പ്രണയം കാണിക്കുന്ന സീരിയൽ ആയത് കൊണ്ട് തന്നെ സാധാരണ സീരിയൽ പ്രേക്ഷകരിൽ നിന്നും വ്യത്യസ്തമായി യുവാക്കൾക്ക് ഇടയിലും ഹരമായി മാറി ഈ സീരിയൽ. സുമേദ് മുഗൾക്കർ എന്ന ആൾ ആണ് കൃഷ്ണൻ ആയി എത്തുന്നത്. ഡാൻസ് ഷോയിൽ കൂടി ശ്രദ്ധ നേടിയ താരം സീരിയലിലേക്ക് എത്തുക ആയിരുന്നു.

ഇപ്പോൾ ഇന്ത്യയിൽ മുഴുവനായി ആരാധകർ ഉള്ള ഒരു താരമാണ് സുമേദ്. ജമ്മു കാശ്മീർ സ്വദേശിയായ മല്ലിക സിങ് ആണ് പരമ്പരയിൽ രാധയായി അഭിനയിക്കുന്നത്. യാദിർശ്ചികമായിട്ടാണ് മല്ലിക പരമ്പരയിൽ എത്തിച്ചേർന്നത്. മുംബൈയിൽ ഉള്ള തന്റെ മാതാപിക്കളുടെ വീട് സന്ദർശിക്കാൻ എത്തിയ താരം ഒഡിഷനിൽ പങ്കെടുക്കുകയൂം അതിൽ തിരഞ്ഞെടുക്കപ്പെടുകയും ആയിരുന്നു.

ഇരുവരുടെയും ജോഡി പൊരുത്തം എല്ലാവർക്കും ഏറെ ഇഷ്ടമാണ്, ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇവർ ഇത് നിഷേധിക്കുക ആയിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വരുന്ന ഇരുവരും വിവാഹിതരാകുന്നു എന്ന വാർത്തയാണ് രണ്ടുപേരുടെയും വീട്ടുകാർ വിവാഹത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.