Malayali Live
Always Online, Always Live

അണിയറ പ്രവർത്തകർക്ക് എതിരെ സീരിയൽ നായികയുടെ ലൈവ്.!! വൈറലായി വീഡിയോ.

3,501

സുന്ദരിയെ മാറ്റി,സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തുവരുന്ന സുന്ദരി എന്ന സീരിയലിൽ നിന്ന് നായികയെ മാറ്റി.ഇത്രയും കാലം സുന്ദരി എന്ന നായികയായി അഭിനയിച്ചിരുന്നത് അഞ്ജലി എന്ന നടി ആയിരുന്നു. വളരെ ടൈറ്റ് ഷെഡ്യൂലിൽ നാലു മാസം കൊണ്ടാണ് ഇതുവരെ സംപ്രേഷണം ചെയ്ത എപ്പിസോഡുകളെല്ലാം ഒരുക്കിയത്.

സീരിയലിൽ നിന്നും തന്നെ മാറ്റിയത് അറിഞ്ഞ നടി കാര്യങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് ലൈവിൽ വന്നിരിക്കുകയാണ് അഞ്ജലിയുടെ വിവാഹ ആവശ്യത്തിനായി അവർ പത്തു ദിവസം ലീവ് എടുത്ത് പോയിരുന്നു.15 ദിവസത്തിന് ശേഷവും തിരികെ വിളിക്കാത്തതിനാൽ അന്വേഷിച്ചപ്പോളാണ് തന്നെ മാറ്റിയ കാര്യം അറിഞ്ഞതെന്നും നടി പറയുന്നു.

ഇതുവരെയും അഭിനയിച്ചതിനുള്ള ശമ്പളം പോലും തന്നിട്ടില്ല.ചാനലിന്റെ ഭാഗത്തുനിന്നു യാതൊരു അറിയിപ്പും ഇല്ലാറ്റിതെയാണ് സീരിയലിൽ നിന്നു മാറ്റിയത്.നടിയെ മാറ്റിയതിൽ ജനങ്ങളുടെ വലിയ എതിർപ്പും ഉണ്ട്. പുതിയ നായികയെ ജനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല.

ഇതിനിടെയാണ് അഞ്ജലിയുടെ ലൈവ് പ്രേക്ഷകർ കാണുന്നത്.ഇത് വരെയായി നായികക്ക് രണ്ടു ലക്ഷത്തിലധികം രൂപയാണ് സീരിയൽ അധികൃതരിൽ നിന്നു കിട്ടാനുള്ളത്.തങ്ങളുടെ പ്രിയ നായികയായ അഞ്ജലിക്കു അധികൃതർ കൊടുക്കാനുള്ള കാശ് കൊടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.