Malayali Live
Always Online, Always Live

ഫുക്രുവിനെ ഉമ്മ വെച്ച് ആര്യ; ഇരുവരും തമ്മിലെന്ത്; ഹൃദയത്തിൽ നിന്നുള്ള സ്നേഹമെന്ന് ഫുക്രൂ; എന്നാൽ ആര്യ പറഞ്ഞത് ഇങ്ങനെ..!!!

3,984

ടിക് ടോക്കിൽ വീഡിയോകൾ ചെയ്തു പ്രേക്ഷകരെ ഉണ്ടാക്കുകയും തുടർന്ന് ബിഗ് ബോസ് സീസൺ 2 മലയാളത്തിൽ കൂടി പ്രശസ്തി നേടിയ താരം ആണ് ഫുക്രു. ബഡായി ബംഗ്ലാവ് എന്ന ഷോയിൽ കൂടി മലയാളികൾക്ക് സുപരിചിതയായ താരം ആണ് ആര്യ. എന്നാൽ ആര്യ എന്ന താരത്തിനെ കുറിച്ച് ആളുകൾ കൂടുതൽ മനസിലാക്കിയത് ബിഗ് ബോസ് സീസൺ 2 ൽ മത്സരാർത്ഥിയായ എത്തിയതോടെ ആയിരുന്നു.

ബഡായി ബംഗ്ലാവ് എന്ന പരിപാടിയിൽ കൂടി ശ്രദ്ധ നേടിയ താരം മികച്ച കോമഡി നടിയും അതോടൊപ്പം മോഡലും അവതാരകയും നർത്തകിയും ഒക്കെ ആണ്. വിവാഹിതയായ താരത്തിന് ഒരു മകൾ കൂടി ഉണ്ട്. താരത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ച് മലയാളികൾക്ക് വലിയ വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ബിഗ് ബോസ് മലയാളം സീസൺ 2 ൽ മത്സരാർത്ഥിയായി എത്തിയതോടെ ആണ് താരത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ച് പ്രേക്ഷകർ അറിഞ്ഞത്.

ഈ അടുത്ത കാലത്തു ആര്യ സ്വയം വെളിപ്പെടുത്തുക ആയിരുന്നു താൻ ഇപ്പോൾ വിവാഹ മോചനം നേടി എന്നുള്ളത്. നടിയായ അർച്ചന സുശീലന്റെ സഹോദരനായ രോഹിത് സുശീലൻ ആണ് ആര്യയുടെ ഭർത്താവ്. ഭർത്താവുമായി വേർപിരിയാൻ ഉള്ള കാരണങ്ങളിൽ 85 ശതമാനവും തന്റെ തന്നെ തെറ്റ് ആയിരുന്നു എന്നാണ് ആര്യ ബിഗ് ബോസ്സിൽ പറഞ്ഞത്.

ബിഗ് ബോസ്സിൽ പറ വെപ്പുകളും ചതിക്കുഴികളും ഒക്കെ ഉണ്ടെങ്കിൽ കൂടിയും ചെറിയ കാലയളവ് കൊണ്ട് വലിയ സൗഹൃദം ആണ് ആര്യയും ഫുക്രൂവും തമ്മിൽ ഉണ്ടായത്. പ്രേക്ഷക ശ്രദ്ധ നേടിയ അത്തരം സൗഹൃദങ്ങളിൽ ഒന്നാണ് ആര്യയുടെയും ഫുക്രുവിന്റെതും. ഫുക്രു എന്ന കൃഷ്ണജിത്ത് ശ്രദ്ധേയനായത് ടിക് ടോക്കിലൂടെയായായിരുന്നു.

പകുതിവെച്ച് അവസാനിപ്പിച്ച ബിഗ് ബോസ് ഷോയിൽ നിന്നും ഇറങ്ങിയപ്പോൾ ആര്യയും ഫുക്രുവും അടുത്ത സുഹൃത്തുക്കളായി മാറിക്കഴിഞ്ഞിരുന്നു. ബിഗ് ബോസ്സിലെ ഏറ്റവും ശക്തരായ മത്സരാർത്ഥികളായിരുന്നു ഫുക്രുവും ആര്യയും. 75 ദിവസങ്ങളാണ് ആകെ ബിഗ് ബോസ് ഷോ ഉണ്ടായിരുന്നത്. അത്രയും ദിവസം ഷോയിൽ തുടർന്ന ഫുക്രുവും ആര്യയും ഷോയിലെ സൗഹൃദം പുറത്തെത്തിയിട്ടും തുടർന്നു.

കൊവിഡ് പ്രതിസന്ധി നിലനിൽക്കുമ്പോഴാണ് ഷോ അവസാനിച്ചത്. അതുകൊണ്ടുതന്നെ പുറത്തെത്തിയിട്ടും സൗഹൃദം തുടരാനും ഒത്തുചേരാനും ഇവർക്ക് ഏറെനാൾ കാത്തിരിക്കേണ്ടിയും വന്നു. ഇപ്പോഴിതാ ഫുക്രുവിനെ ആലിംഗനം ചെയ്യുന്ന ആര്യയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. നേരത്തെ പുറത്തുവന്ന ഈ ചിത്രങ്ങൾ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ഫുക്രുവിനെ കെട്ടിപ്പിടിച്ച് കവിളത്ത് ഉമ്മ കൊടുക്കുന്ന ആര്യയുടെ ചിത്രത്തിനൊപ്പം തങ്ങളുടെ സൗഹൃദത്തെ കുറിച്ചും ആര്യ സൂചിപ്പിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ ആര്യ മുൻപും ഫുക്രുവിനൊപ്പമുള്ള നിരവധി ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഏതോ പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരങ്ങൾ. ഈ ചിത്രത്തിലൂടെ തങ്ങളുടെ സൗഹൃദം എത്രത്തോളം വലുതാണെന്ന് കൂടി സൂചിപ്പിക്കുകയാണ് താരങ്ങൾ.

ഷോയിൽ വെച്ച് തന്നെ ആര്യ തന്റെ കുഞ്ഞനിയൻ എന്നാണ് ഫുക്രുവിനെ വിശേഷിപ്പിച്ചിരുന്നത്. ആര്യക്കൊപ്പം ഫുക്രുവും ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ചില സൗഹൃദങ്ങൾ ഹൃദയത്തിൽ നിന്നും ഉരുവെടുക്കുന്നതാണ് അതു ചിലപ്പോൾ കണ്ണുകൾ കൊണ്ട് അളക്കാൻ പറ്റിയെന്നു വരില്ല എന്നാണ് ചിത്രത്തിന് ഫുക്രു നൽകിയ ക്യാപഷൻ. മുത്തുമണീ എന്ന് ആര്യ ചിത്രത്തിന് കമന്റ്‌ ചെയ്തത്.