മലയാളത്തിൽ ഒരു സിനിമ അമ്പത് കോടി ബോക്സ് ഓഫീസിൽ കളക്ഷൻ നേടാൻ കഴിയും എന്ന് കാണിച്ചു തന്ന ചിത്രം ആയിരുന്നു മോഹൻലാൽ നായകനായി എത്തിയ 2013 ൽ പുറത്തിറങ്ങിയ ദൃശ്യം. സിനിമ റിലീസ് ചെയ്തു വർഷങ്ങൾ പിന്നിടുമ്പോഴും ആ സിനിമയിൽ കൂടി ഇന്നും അറിയപ്പെടുന്ന ഒട്ടേറെ താരങ്ങൾ ഉണ്ട്.
അതിൽ ഒരാൾ ആണ് എസ്തർ അനിൽ. മോഹൻലാലിന്റെ ഇളയ മകളുടെ വേഷത്തിൽ എത്തിയ താരം 12 വയസ്സ് ഉള്ളപ്പോൾ ആയിരുന്നു ദൃശ്യം ചെയ്യുന്നത്. ഇന്ന് 19 വയസ്സ് ഉള്ള താരം കൂടുതലും ശ്രദ്ധ നേടുന്നത് തന്റെ ഫോട്ടോ ഷൂട്ടുകളിൽ കൂടി ആണ്. വയനാട് സ്വദേശിയായ എസ്തർ 2010 മുതൽ അഭിനയ ലോകത്തിൽ ഉണ്ട്. ഓള് എന്ന ചിത്രത്തിൽ കൂടി നായിക ആയും താരം അരങ്ങേറിയിരുന്നു.
ഫോട്ടോഷൂട്ടുകൾ കൊണ്ട് ശ്രദ്ധ നേടുമ്പോൾ അതിനേക്കാൾ വെല്ലുവിളി ആണ് സോഷ്യൽ മീഡിയയിൽ നേരിടുന്ന മോശം കമെന്റുകൾ. എത്രയേറെ പ്രതിഷേധങ്ങൾ ഉണ്ടായാൽ കൂടിയും ഒരു വിഭാഗം ആളുകളെ കമെന്റുകൾക്ക് മാറ്റങ്ങൾ ഒന്നും വന്നില്ല എന്നുള്ളതാണ് മറ്റൊരു സത്യം. ഫോട്ടോഷൂട്ടുകൾ നിരവധി ആളുകൾ ചെയ്യുന്നുണ്ട് എങ്കിൽ കൂടിയും യുവ നടിമാർ ആണ് ഏറ്റവും കൂടുതൽ മോശം കമന്റ് നേരിടുന്നത്.
ഇത്തരത്തിൽ ഈ ഇടക്ക് കുട്ടി നിക്കറിൽ വന്ന അനശ്വര രാജൻ ഒട്ടേറെ മോശം അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നപ്പോൾ അതിനെതിരെ താരങ്ങൾ ഒന്നിച്ചു പ്രതിഷേധവുമായി എത്തി. എന്നാൽ അതെ രീതിയിൽ ഉള്ള മോശം കമന്റ് താരത്തിനും കുടുംബത്തിനും എതിരെയും എത്തിയിരിക്കുകയാണ്. അവസരങ്ങൾ വേണ്ടി മക്കളെ മാതാപിതാക്കൾ ബ്രോയിലർ കോഴി പോലെ ഇൻജെക്ഷൻ കൊടുത്തു വളർത്തുകയും വിൽക്കുകയും ചെയ്യുന്നു എന്നായിരുന്നു കമന്റ്.
എന്നാൽ ഇത്തരത്തിൽ മോശം കമന്റ് എത്ര വന്നാലും അതിന് എതിരെ പരാതികൾ വന്നാലും നടപടി എടുക്കുന്നില്ല എന്നുള്ളതാണ് മറ്റൊരു സത്യം. അതുകൊണ്ടു തന്നെ ആണ് ഇവിടെ ശക്തമായ പ്രതികരണ ശേഷി ഉള്ള ലോകം ഫെമിനിസ്റ്റുകൾ എന്ന് വിളിക്കുന്ന ഒരു വിഭാഗം ഉണ്ടാക്കുന്നത്.