മലയാളത്തിൽ ഒരു സിനിമ അമ്പത് കോടി ബോക്സ് ഓഫീസിൽ കളക്ഷൻ നേടാൻ കഴിയും എന്ന് കാണിച്ചു തന്ന ചിത്രം ആയിരുന്നു മോഹൻലാൽ നായകനായി എത്തിയ 2013 ൽ പുറത്തിറങ്ങിയ ദൃശ്യം. സിനിമ റിലീസ് ചെയ്തു വർഷങ്ങൾ പിന്നിടുമ്പോഴും ആ സിനിമയിൽ കൂടി ഇന്നും അറിയപ്പെടുന്ന ഒട്ടേറെ താരങ്ങൾ ഉണ്ട്. അതിൽ ഒരാൾ ആണ് എസ്തർ അനിൽ.
മോഹൻലാലിന്റെ ഇളയ മകളുടെ വേഷത്തിൽ എത്തിയ താരം 12 വയസ്സ് ഉള്ളപ്പോൾ ആയിരുന്നു ദൃശ്യം ചെയ്യുന്നത്. ഇന്ന് 19 വയസ്സ് ഉള്ള താരം കൂടുതലും ശ്രദ്ധ നേടുന്നത് തന്റെ ഫോട്ടോ ഷൂട്ടുകളിൽ കൂടി ആണ്. വയനാട് സ്വദേശിയായ എസ്തർ 2010 മുതൽ അഭിനയ ലോകത്തിൽ ഉണ്ട്.
ഓള് എന്ന ചിത്രത്തിൽ കൂടി നായിക ആയും താരം അരങ്ങേറിയിരുന്നു. ദൃശ്യം എന്ന വമ്പൻ വിജയ ചിത്രം മലയാളം കടന്നു തമിഴിലും തെലുങ്കിലും എത്തിയപ്പോഴും എസ്തർ തന്നെ ആയിരുന്നു ആ വേഷം ചെയ്തത്. അനുമോൾ എന്ന കഥാപാത്രം ആയി ആയിരുന്നു എസ്തർ ദൃശ്യത്തിൽ എത്തിയത്. ദൃശ്യം 2 ൽ കൂടി വീണ്ടും ശ്രദ്ധാകേന്ദ്രമായ താരം ഷെയർ ചെയ്ത പുതിയ പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
സിംഗിൾ ലൈഫ് എന്ന് പറഞ്ഞു കൊണ്ട് മാളിൽ നിൽക്കുന്ന ഫോട്ടോ ആണ് താരം ഷെയർ ചെയ്തത്. തനിക്ക് ഒരു കാമുകൻ ഉണ്ടായിരുന്നു എങ്കിൽ എന്നാണ് പോസ്റ്റിന് തലവാചകമായി നൽകിയത്. ഇപ്പോൾ എനിക്ക് ഒരു കാമുകൻ ഉണ്ടായിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോവുകയാണ്. എന്നാൽ പോസ്റ്റിന് രസകരമായ നിരവധി കമെന്റുകൾ ആണ് എത്തിയത്.
പിന്നെ എന്താ മുത്തേ ഈ ചേട്ടൻ ഉണ്ടല്ലോ.. എന്നെ ബോയി ഫ്രണ്ട് ആകുമോ..?? ഞാൻ എവിടെ തന്നെ ഉണ്ടല്ലോ.. മോളുടെ സങ്കല്പങ്ങൾ പറയു. അങ്ങനെ പോകുന്നു കമെന്റുകൾ. എന്നാൽ കമന്റ് കൂടിയതോടെ താരം പോസ്റ്റിന്റെ തലക്കെട്ട് എഡിറ്റ് ചെയ്തു. ഞാൻ ഇപ്പോൾ ബോയി ഫ്രണ്ടിനെ തിരയുന്നില്ല എന്നാക്കി താരം.