ജയന്തിയുടെ ഏഷിണിയിൽ മനസ്സ് തകർന്ന് വേർപിരിയാമെന്ന് പറഞ്ഞു ശിവൻ; അഞ്ജലിയുടെ മാസ്സ് മറുപടിയിൽ ഞെട്ടി ശിവൻ; സാന്ത്വനത്തിന്റെ 108 ആം എപ്പിസോഡ് ഇങ്ങനെ..!!
ശിവാഞ്ജലിയെ കാണാൻ ഉള്ള ആകാംക്ഷയിൽ ഓരോ എപ്പിസോഡും കാത്തിരിക്കുന്ന ആരാധകർക്ക് സംഭവ ബഹുലമായ മുഹൂർത്തങ്ങൾ നൽകി ആണ് സാന്ത്വനം സീരിയൽ മുന്നേറുന്നത്. വെറും 108 എപ്പിസോഡ് ആകുമ്പോൾ ടി ആർ പി റേറ്റിങ്ങിൽ എതിരാളികൾ ഇല്ലാത്ത മുന്നേറ്റം ആണ് സാന്ത്വനം നടത്തുന്നത്. അഞ്ജലിയുടെ വീട്ടിൽ വിരുന്നിനു പോയി അപമാനിതനായി ശിവൻ മനസ് തകർന്നു ഇരിക്കുമ്പോൾ ആണ് 107 ആം എപ്പിസോഡിൽ സാന്ത്വനം വീട്ടിലേക്ക് സേതുവേട്ടനും ജയന്തിയും എത്തുന്നത്.
ഒരു സസ്പെൻസ് ഉണ്ടെന്നു പറഞ്ഞു കൊണ്ട് വരുന്ന സേതുവേട്ടൻ ശിവൻ കടയിൽ നിന്നും വരാൻ കത്ത് നിൽക്കുക ആണ്. തുടർന്ന് കടയിൽ നിന്നും എത്തുന്ന ശിവനെയും അഞ്ജലിയെയും സേതു വീട്ടിലേക്ക് വിരുന്നിനു വിളിക്കുക ആണ്. അതോടൊപ്പം അഞ്ജലിയുടെ വീട്ടിൽ എത്തിയപ്പോൾ സാവിത്രിക്ക് ഒപ്പം ശിവനെ അപമാനിച്ച ജയന്തി എല്ലാത്തിനും എണ്ണിയെണ്ണി മാപ്പ് പറയിക്കുകയാണ് അഞ്ജലി. ഓരോന്നിനും മാപ്പ് പറയുന്ന ജയന്തി എല്ലാം കഴിയുമ്പോൾ സങ്കടം സഹിക്കാൻ കഴിയാതെ അഞ്ജലിയുടെ മുറിയിലേക്ക് പോകുക ആണ്.
തുടർന്ന് ജയന്തിയെ ആശ്വസിപ്പിക്കാൻ എത്തുന്ന അഞ്ജലിയോട് താൻ മാപ്പ് വെറുതെ പറഞ്ഞത് ആണെന്നും ഒന്നിനും കൊള്ളാത്ത ശിവനെ വിവാഹ മോചനം നടത്തണം എന്ന് ജയന്തി പറയുകയും ആയിരുന്നു. തുടർന്ന് അഞ്ജലി ശക്തമായ ഭാഷയിൽ മറുപടി നൽകുക ആണ്. സേതുവേട്ടൻ അന്ന് കാരണം അടിച്ചു പൊളിച്ചില്ലേ എന്നും അതിന്റെ വിരോധം ഉണ്ടെങ്കിൽ സേതുവേട്ടനെ വിവാഹ മോചനം നടത്തണം എന്നും അഞ്ജലി പറയുന്നു. ഞെട്ടുന്ന ജയന്തി അത് നടക്കില്ല എന്ന് പറയുന്നു.
തുടർന്ന് സേതുവേട്ടനെ വിവാഹ മോചനം ചെയ്താൽ ഞാൻ ശിവനെ വിവാഹം ഒഴുവാക്കുന്നത് ആലോചിക്കാമെന്ന് അഞ്ജലി പറയുന്നു. തുടർന്ന് തന്റെ വിവാഹ മോചനം ആഗ്രഹിക്കുന്ന അഞ്ജലിക്ക് പണി കൊടുക്കാൻ. എന്ന ശബദം ജയന്തി എടുക്കുന്നു. അതിന്റെ രംഗങ്ങൾ ആണ് 108 ആം എപ്പിസോഡിൽ കാണിക്കുന്നത്. ശിവനോട് അഞ്ജലിക് നിന്നെ ഇഷ്ടം അല്ല എന്നും നിന്നെ പോലെ ഒരുത്തന്റെ കൂടെ ജീവിക്കാൻ താല്പര്യം ഇല്ല എന്നും അതുപോലെ നിനക്കും അഞ്ജലിക്കും ഈ ജന്മത്തിൽ കുട്ടികൾ പിറക്കാൻ പോകുന്നില്ല എന്നും എത്രയും വേഗം അവളെ നീ ഒഴിവാക്കണം എന്നും ജയന്തി ശിവനോട് പറയുന്നു.
സങ്കടം സഹിക്കാൻ കഴിയാതെ ശിവൻ വീട്ടിൽ നിന്നും ഇറങ്ങുക ആണ്. തുടർന്ന് കടുത്ത ആലോചന നടത്തുക ആണ് ശിവൻ. രാത്രി വീട്ടിൽ എത്തുന്ന ശിവൻ അഞ്ജലിയോട് നിനക്ക് ചേർന്ന ഭർത്താവ് അല്ല താൻ എന്നും വിവരമോ വിദ്യാഭ്യാസമോ ആളൂകളോട് ഇടപെഴകാനോ തനിക്ക് അറിയില്ല എന്നും ശിവൻ പറയുന്നു. അതുകൊണ്ടു നമുക്ക് വിവാഹ മോചനം നേടാൻ എന്നും അഞ്ജലിയോട് കണ്ണുകൾ നിറഞ്ഞു ശിവൻ പറയുന്നു. എല്ലാം കേട്ട് കഴിയുമ്പോൾ തകർന്നു പോകുക ആണ് എങ്കിൽ കൂടിയും അഞ്ജലിയുടെ സ്വസിദ്ധമായ ഭാഷയിൽ മറുപടി നൽകുക ആണ്.
അങ്ങനെ നൈസ് ആയി ഒഴുവാക്കി വിടാം എന്നൊന്നും വിചാരിക്കണ്ട എന്ന് അഞ്ജലി പറയുന്നു. നിങ്ങൾ കെട്ടിയ താലി ആണ് കഴുത്തിൽ കിടക്കുന്നത്. അത് വേണ്ട എന്ന് വെക്കാനും വേറെ ആളുടെ മുന്നിൽ കഴുത്തു നീട്ടി കൊടുക്കാനും കഴിയില്ല എന്ന് അഞ്ജലി പറയുന്നു. ഇനി ഈ ജീവിതത്തിൽ എനിക്ക് വേറെ ഒരു ഭർത്താവ് ഉണ്ടാവില്ല. മരണം വരെ നിങ്ങൾ തന്നെ ആയിരിക്കും എന്റെ ഭർത്താവ്. അങ്ങനെ ഒന്നും രക്ഷപ്പെടാൻ എന്ന് കരുതണ്ട. നിങ്ങളെ കൊണ്ട് ക്ഷ ണ്ണ ഞ്ഞ ഒക്കെ മൂക്ക് കൊണ്ട് ഞാൻ വരപ്പിക്കും എന്നും ശിവനോട് അഞ്ജലി പറയുന്നു. എന്നോട് പ്രതികാരം ചെയ്യാൻ തന്നെ ആണ് അല്ലെ തീരുമാനം എന്നാണ് ശിവൻ ചോദിക്കുന്നത്.
അതെ എന്നും സമ്മതം ചോദിക്കാതെ എടുത്തു തലയിൽ വെച്ചത് അല്ലെ എന്നും അഞ്ജലി മറുപടി ആയി ചോദിക്കുന്നു. എന്റെ തല വിധി എന്ന് ശിവന്റെ മറുപടി. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ തന്നെ മറുപടി നൽകണം എന്ന് എന്റെ മുന്നിൽ മാത്രം അങ്കച്ചേകവർ ആയാൽ പോരാ എന്ന് അഞ്ജലി പറയുന്നു. കൂടെ ജയന്തിയേച്ചി എന്തേലും പറഞ്ഞോ എന്നും അഞ്ജലി ചോദിക്കുന്നു. ആരോടും മിണ്ടാതെ പോയപ്പോഴേ എനിക്ക് തോന്നി എന്നും ഇപ്പോൾ ഉള്ള ചാട്ടം കണ്ടപ്പോൾ ശെരിക്കും തോന്നി എന്നും അഞ്ജലി പറയുന്നു.
അങ്ങനെ ആരെങ്കിലും എന്തേലും പറഞ്ഞാൽ ചുട്ട മറുപടി കൊടുക്കണം. ഇനി ആരേലും എന്തേലും പറഞ്ഞു എന്ന് പറഞ്ഞു ഡിവോർസ് വേണം എന്ന് പറഞ്ഞാൽ എന്റെ തനി സ്വരൂപം കാണേണ്ടി വരും എന്ന് അഞ്ജലി പറയുന്നു. ബാലന്റെയും ഭാര്യ ശ്രീദേവിയും ബാലന്റെ മൂന്നു സഹോദരങ്ങളുടെയും കഥ പറയുന്ന സീരിയൽ ആണ് സാന്ത്വനം. ബാലന്റെ വേഷത്തിൽ എത്തുന്നത് രാജീവ് പരമേശ്വർ ആണ്.
ഏടത്തിയുടെ വേഷത്തിൽ എത്തുന്ന ചിപ്പി ആണ്. ഗിരീഷ് നമ്പ്യാർ ഹരികൃഷ്ണൻ ആയും സജിൻ ശിവനെ ആയും അച്ചു സുഗന്ത് ഇളയ സഹോദരന്റെ വേഷത്തിലും എത്തുന്നത്. ഗിരീഷ് നമ്പ്യാരുടെ ഭാര്യയുടെ വേഷത്തിൽ ആണ് രക്ഷ രാജ് എത്തുന്നത്. തമ്പി എന്ന കോടീശ്വരന്റെ മകളും പണത്തിന്റെ അഹങ്കാരം ഉണ്ടെങ്കിൽ കൂടിയും അതെല്ലാം ഉപേക്ഷിച്ചു ഹരിക്കൊപ്പം ഇറങ്ങി വരുകയും വിവാഹം കഴിക്കുകയും ചെയ്ത വേഷം ആണ് രക്ഷ രാജ് അവതരിപ്പിക്കുന്ന അപർണ്ണ എന്ന അപ്പു. ഗോപിക അനിൽ ആണ് അഞ്ജലിയുടെ വേഷത്തിൽ എത്തുന്നത്.