Malayali Live
Always Online, Always Live

അഞ്ജലിയെ നിങ്ങൾ സ്വീകരിച്ചതിന് കാരണം പാർവതി ആണ്; സാന്ത്വനം നായിക ഗോപിക അനിൽ മനസ്സ് തുറക്കുന്നു..!!

4,863

മലയാളത്തിൽ ഏറ്റവും കൂടുതൽ കൗമാരക്കാർ ആരാധകർ ആയി ഉള്ള സീരിയൽ ആയി മാറിക്കഴിഞ്ഞു ചിപ്പി രഞ്ജിത്ത് നിർമിച്ച് ആദിത്യൻ സംവിധാനം ചെയ്യുന്ന സാന്ത്വനം. തുടക്കത്തിൽ തിങ്കൾ മുതൽ ശനി വരെ ആണ് സീരിയൽ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ആഴ്ചയിൽ എല്ലാ ദിവസവും സീരിയൽ കാണിക്കാൻ തുടങ്ങി കഴിഞ്ഞു.

ബാലന്റെയും ഭാര്യ ശ്രീദേവിയും ബാലന്റെ മൂന്നു സഹോദരങ്ങളുടെയും കഥ പറയുന്ന സീരിയൽ ആണ് സാന്ത്വനം. മലയാളത്തിൽ ഇത്രയേറെ ആരാധകർ ഉള്ള മറ്റൊരു സീരിയൽ ഇല്ല എന്ന് വേണം പറയാൻ. ബാലന്റെ വേഷത്തിൽ എത്തുന്നത് രാജീവ് പരമേശ്വർ ആണ്. ഏടത്തിയുടെ വേഷത്തിൽ എത്തുന്ന ചിപ്പി ആണ്. ഗിരീഷ് നമ്പ്യാർ ഹരികൃഷ്ണൻ ആയും സജിൻ ശിവനെ ആയും അച്ചു സുഗത് ഇളയ സഹോദരന്റെ വേഷത്തിലും എത്തുന്നത്.

ഗിരീഷ് നമ്പ്യാരുടെ ഭാര്യയുടെ വേഷത്തിൽ ആണ് രക്ഷ രാജ് എത്തുന്നത്. തമ്പി എന്ന കോടീശ്വരന്റെ മകളും പണത്തിന്റെ അഹങ്കാരം ഉണ്ടെങ്കിൽ കൂടിയും അതെല്ലാം ഉപേക്ഷിച്ചു ഹരിക്കൊപ്പം ഇറങ്ങി വരുകയും വിവാഹം കഴിക്കുകയും ചെയ്ത വേഷം ആണ് രക്ഷ രാജ് അവതരിപ്പിക്കുന്ന അപർണ്ണ എന്ന അപ്പു. ഗോപിക അനിൽ ആണ് അഞ്ജലിയുടെ വേഷത്തിൽ എത്തുന്നത്. ബാലതാരം ആയി സിനിമയിൽ എത്തിയ താരം കൂടി ആണ് ഗോപിക അനിൽ.

ബാലേട്ടൻ എന്ന സിനിമയിൽ മോഹൻലാലിൻറെ മകളുടെ വേഷത്തിൽ എത്തിയ ഗോപിക യഥാർത്ഥത്തിൽ ഡോക്ടർ കൂടി ആണ്. ശിവനും അഞ്ജലിയും വിവാഹം കഴിച്ചതോടെ ആണ് സീരിയൽ വമ്പൻ റേറ്റിങ്ങിലേക്ക് എത്തിയത്. ഇവരുടെ അടിയും പിടിയും ആണ് ഇപ്പോൾ സീരിയലിന്റെ ഹൈലൈറ്റ്. ഇവരുവരും തമ്മിലുള്ള സീനുകൾ അധികമായി കാണിക്കുന്നില്ല എന്നുള്ള പരാതിയും ആരാധകർക്ക് ഉണ്ട്. ഇപ്പോഴിതാ അഞ്ജലി എന്ന കഥാപാത്രം ജനങ്ങൾ ഇത്രയേറെ സ്വീകരിച്ചു എങ്കിൽ അതിനു കാരണം താൻ മാത്രം അല്ല എന്ന് പറയുക ആണ് അഞ്ജലി. അതിനുള്ള കാരണം തനിക്ക് ശബ്ദം നൽകുന്ന പാർവതി കൂടി ആണ്.

ഡബ്ബിങ് ആർട്ടിസ്റ്റും തിരുവനന്തപുരം സ്വദേശിയും ആയ പാർവതി പ്രകാശ് ആണ് തനിക്ക് ശബ്ദം നൽകുന്നത്. അഞ്ജലിയെ പ്രേക്ഷകർ സ്വീകരിച്ചു എങ്കിൽ അതിന്റെ പകുതി ക്രെഡിറ്റ് പാർവതിക്ക് കൂടി ഉള്ളത് ആണ്. സ്റ്റേറ്റ് അവാർഡ് ജേതാവ് കൂടി ആണ് പാർവതി പ്രകാശ്. മലയാളത്തിൽ വമ്പൻ സ്വീകരണം ലഭിക്കുന്നുണ്ട് എങ്കിൽ കൂടിയും സാന്ത്വനം പാണ്ട്യൻ സ്റ്റോർസ് എന്ന തമിഴ് സൂപ്പർ ഹിറ്റ് സീരിയലിന്റെ മലയാളം റീമേക്ക് കൂടി ആണ്. കോഴിക്കോട് സ്വദേശിയായ ഗോപിക അനിൽ ആയുർവേദ ഡോക്ടർ ആണ്.