Malayali Live
Always Online, Always Live

നിറവയറിൽ കിടിലൻ ചുവടുകളുമായി പേർളി മാണിയും അമ്മയും ഒപ്പം ശ്രീനിഷ് കൂടി..!!

2,587

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താര ജോഡിയാണ് പേർളി മാണിയും ശ്രീനിഷും. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയ പേളിയും ശ്രീനിഷും ബിഗ് ബോസിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു പ്രണയത്തിലായത്. ഷോ കഴിഞ്ഞതിന് പിന്നാലെ ഇരുവരും വിവാഹിതരാവുകയും ചെയ്തു.

ഗർഭിണിയായതോടെ പേളി സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവം ആകുന്നത്. നിരവധി പോസ്റ്റുകളും ആയി ആണ് താരം എത്തുന്നത്. ഇത് എക്കാലത്തെയും മനോഹരവും ആവേശകരവുമായ ഒരു സുഖം തന്നെ ആണ് എന്നായിരുന്നു കുഞ്ഞിന്റെ അനക്കാതെ കുറിച്ച് താരം ഇൻസ്റ്റ സ്റ്റോറിൽ കൂടി പങ്കു വെച്ചത്. നിരവധി ഫോട്ടോഷൂട്ടുകൾ അടക്കം താരം ചെയ്തു.

ഗർഭിണി ആയ ശേഷം ഉള്ള യാത്രകൾ ഭക്ഷണം സമയം കളയാൻ ചെയ്യുന്ന കാര്യങ്ങൾ എല്ലാം തന്നെ പങ്കുവെച്ചിരുന്നു. ഇപ്പോൾ വൈറൽ ആകുന്നത് പേളിയുടെ സഹോദരി റിയിച്ചലിന്റെ വിവാഹനിശ്ചയ വീഡിയോയാണ്. ശ്രീനിഷ് ആണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ആകാശ നീല നിറത്തിലുള്ള ഗൗൻ അണിഞ്ഞ് നിറ വയറോടെ ഉള്ള പേളി ചടങ്ങിൽ എത്തിയിരിക്കുന്നത്.

പേളിയുടെ നൃത്തവും പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. വീഡിയോയിലെ പ്രധാന ആകർഷണം ശ്രീനീഷിന്റെ നൃത്തമാണ്. വിജയ് ചിത്രമായ മാസ്റ്ററിലെ സൂപ്പർ ഹിറ്റ് ഗാനത്തിനാണ് ശ്രീനീഷ് ചുവട് വെച്ചിരിക്കുന്നത്. ശ്രീനീഷിനോടൊപ്പം വേദിക്ക് പുറത്തിരുന്നു പേളി നൃത്തം ചെയ്യുന്നുണ്ട്. ഒപ്പം മകനെ പിന്തുണച്ച് ശ്രീനീഷിന്റെ അമ്മയുമുണ്ട്. നടന്റെ നൃത്ത വീഡിയോ വൈറലായിട്ടുണ്ട്.