Malayali Live
Always Online, Always Live

ദിലീപ് നിബന്ധനകൾ മുന്നോട്ട് വെച്ചു; അങ്ങനെ കാവ്യക്ക് നായകനായി ജയസൂര്യ എത്തുന്നത്; ദിലീപ് പറഞ്ഞ കാര്യങ്ങളെ കുറിച്ച് വിനയൻ..!!

10,650

മലയാളത്തിൽ ഒട്ടേറെ നല്ല സിനിമകൾ ചെയ്തിട്ടുള്ള സംവിധായകൻ ആണ് വിനയൻ. വിവാദ സംവിധായകൻ ആയി ആയിരുന്നു വിനയന്റെ സംവിധാന അരങ്ങേറ്റം. മലയാളത്തിൽ സൂപ്പർസ്റ്റാർ ആയിരുന്ന മോഹൻലാലിനോട് രൂപ സാദൃശ്യം ഉള്ള മദൻ ലാൽ എന്ന ആളെ നായകനാക്കി സൂപ്പർ സ്റ്റാർ എന്ന ചിത്രം സംവിധാനം ചെയ്തു ആയിരുന്നു വിജയൻ സിനിമ ലോകത്തിലേക്ക് എത്തുന്നത്.

ജയസൂര്യ , മണിക്കുട്ടൻ എന്നി നടന്മാരെ അഭിനയ ലോകത്തിലേക്ക് എത്തിയ സംവിധായകൻ കൂടി ആണ് വിനയൻ. ദിലീപിന്റെ ആദ്യ കളത്തിൽ ശ്രദ്ധ നേടിക്കൊടുത്ത ഏഴോളം ചിത്രങ്ങൾ വിനയൻ ഒരുക്കിയത് ആയിരുന്നു. എന്നാൽ ദിലീപ് ഒരു താരം ആയതോടെ തനിക്ക് മുന്നിൽ നിബന്ധനകൾ വെച്ച് തുടങി എന്നാണ് വിനയൻ പറയുന്നത്. നടൻ ജയസൂര്യയെ മലയാള സിനിമക്ക് പരിചയപ്പെടുത്തിയത് വിനയനായിരുന്നു.

ഊമപ്പെണ്ണിന് ഉരിയാട പയ്യൻ എന്ന ചിത്രത്തിലാണ് ജയസൂര്യ ആദ്യം നായകനാവുന്നത്. ഈ സിനിമയിൽ അഭിനയിക്കാൻ ആദ്യം തീരുമാനിച്ചത് ദിലീപിനെയായിരുന്നുവെന്ന് പറയുകയാണ് സംവിധായകനിപ്പോൾ. എന്നാൽ ഷൂട്ടിങ്ങ് തുടങ്ങാനിരിക്കവേ ദിലീപിന്റെ ചില നിബന്ധനകൾ അംഗീകരിക്കാൻ കഴിയാതെ വരികയായിരുന്നു.

എങ്ങനെയാണ് ദിലീപിനെ മാറ്റി ഈ വേഷത്തിലേക്ക് ജയസൂര്യ എത്തിയതെന്നുള്ള കഥ റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിലൂടെ വിനയൻ തുറന്നു പറയുന്നു. ആദ്യം ദിലീപിനെയായിരുന്നു ഊമപ്പെണ്ണിന് ഉരിയാട പയ്യൻ എന്ന ചിത്രത്തിലെ നായകനായി തീരുമാനിച്ചിരുന്നത്. എന്നാൽ എഴുത്തുകാരനെ മാറ്റണമെന്നതടക്കമുള്ള ഡിമാന്റുകൾ ദിലീപ് മുന്നോട്ട് വച്ചു.

സിനിമയുടെ ക്യാപ്റ്റന്‍ ഡയറക്ടറാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. സംവിധായനെ ചോദ്യം ചെയ്യുന്ന നായകനെ ഞാൻ വിലമതിക്കില്ല. ദിലീപിന് നൽകിയ അഡ്വാൻസ് തിരികെ വാങ്ങിച്ച് ആ ചിത്രത്തിൽ ജയസൂര്യയെ ഞാൻ നായകനാക്കുകയായിരുന്നു. എന്റെ ഏഴ് സിനിമകളിൽ ദിലീപായിരുന്നു നായകൻ. അയാൾ സൂപ്പർ താരമായപ്പോൾ പിന്നെ ഡിമാന്റുകൾ മുന്നോട്ട് വെക്കുവാൻ തുടങ്ങി. അയാളുടെ വഴിക്ക് പോകാൻ എനിക്ക് താല്പര്യം ഇല്ല വിനയൻ പറയുന്നു.