Malayali Live
Always Online, Always Live

പ്രയാഗ സമ്മതിച്ചു; ലിജോമോൾ പറഞ്ഞു എന്റെ കൂടെ അഭിനയിക്കാൻ കഴിയില്ലായെന്ന്; ധർമജൻ ബോൾഗാട്ടി..!!

3,893

മിമിക്രി ലോകത്തിൽ നിന്നും അഭിനയ ലോകത്തിലേക്ക് എത്തിയ താരങ്ങൾ ആണ് മലയാളത്തിൽ കൂടുതലും. അത്തരത്തിൽ എത്തിയ ആൾ ആണ് ധർമജൻ ബോൾഗാട്ടി.

ദിലീപ് ചിത്രം പാപ്പി അപ്പച്ചയിൽ കൂടിയാണ് തരാം അഭിനയ ലോകത്തിലേക്ക് എത്തുന്നത്. ചെറിയ റോളുകളിൽ നിന്നും വലിയ താരമായി വളർന്ന താരങ്ങൾക്ക് ഇടയിൽ ആദ്യ ചിത്രത്തിൽ തന്നെ മുഴുനീള വേഷം ലഭിച്ച ആൾ കൂടിയാണ് ധർമജൻ.

സിനിമയിൽ വലിയ വിജയങ്ങൾക്ക് ഒപ്പം ധർമജൻ ഉണ്ടായിരുന്നു എങ്കിൽ കൂടിയും അതോടൊപ്പം സജീവ രാഷ്ട്രീയ പ്രവർത്തകൻ കൂടി ആയിരുന്നു ധർമജൻ. എന്നാൽ തിരഞ്ഞെടുപ്പിൽ ദയനീയമായ പരാജയം നേടിയ ആൾ കൂടിയാണ് ധർമജൻ.

ധർമജൻ മികച്ച വേഷം ചെയ്ത ചിത്രം ആയിരുന്നു നാദൃശ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷൻ. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തിയ ചിത്രത്തിൽ പ്രയാഗ മാർട്ടിനും ലിജോ മോളും ആയിരുന്നു നായികമാർ.

മികച്ച അഭിനയ പ്രകടനം നടത്തുന്ന നടിയാണ് ലിജോ മോൾ. സൂര്യ ചിത്രം ജയ് ഭീമിൽ താരത്തിന് ലഭിച്ച സ്വീകരണം വളരെ വലുതായിരുന്നു. എന്നാൽ ധർമജൻ ലിജോമോളിൽ നിന്നും നേരിട്ട ദുരനുഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ..

കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിന് ശേഷം ലിജോമോളെ മറ്റൊരു ചിത്രത്തിലേക്ക് മറ്റൊരു സംവിധായകൻ ക്ഷണിച്ചു. എന്നാൽ ചിത്രത്തിൽ തന്റെ പെയറായി ആണ് വരുന്നത് എന്ന് അറിഞ്ഞപ്പോൾ ലിജോ മോൾ അഭിനയിക്കാൻ വിസമ്മതിച്ചു.

ആ വേഷം നിരസിക്കാൻ കാരണം എന്താണ് എന്ന് തനിക്ക് അറിയില്ല. അത് അവരുടെ വ്യക്തിപരമായ കാര്യങ്ങൾ ആണല്ലോ.. അതുകൊണ്ട് ആ വിഷയത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചില്ല എന്നും ധർമജൻ പറയുന്നു.