Malayali Live
Always Online, Always Live

ബിഗ് ബോസ് സീസൺ 3 എത്തുന്നു; ബോബി ചെമ്മന്നൂർ, നവ്യ നായർ, നൈല ഉഷ; മത്സരാർത്ഥികൾ ഇവർ ഒക്കെയോ..!!

3,828

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ് മലയാളം. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ഷോയുടെ മൂന്നാം സീസൺ ആരംഭിക്കുന്നു എന്നുള്ള വീഡിയോ മോഹൻലാൽ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. മൂന്നാം സീസണിലും അവതാരകൻ മോഹൻലാൽ തന്നെ ആണ് എന്ന് ഇതിൽ നിന്നും ഉറപ്പായി.

സ്റ്റാർ സിംഗറിന്റെ ലോഞ്ചിങ് വേദിയിൽ ടോവിനോ തോമസ് ആണ് ബിഗ് ബോസ് മലയാളം സീസൺ 3 യുടെ ലോഗോ പ്രകാശനം നടത്തിയത്. ആദ്യ സീസണിൽ തരികിട സാബു ആയിരുന്നു വിജയി ആയി എത്തിയത്. രണ്ടാം സ്ഥാനാണ് പേർളി മാണിയും ആയിരുന്നു. എന്നാൽ രണ്ടാം സീസൺ കൊറോണ വന്നത് കൊണ്ട് പാതി വഴിയിൽ നിർത്തുക ആയിരുന്നു.

ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടാക്കിയത് ഡോക്ടർ രജിത് കുമാർ ആയിരുന്നു. ഇപ്പോഴിതാ മൂന്നാം സീസൺ എത്തുമ്പോൾ ഔദ്യോഗികമായി ആരൊക്കെ എത്തും എന്നുള്ള വിവരങ്ങൾ എത്തിയിട്ടില്ല എങ്കിൽ കൂടിയും ബിഗ് ബോസ് ഗ്രൂപ്പുകളിൽ സീസൺ 3 യെ കുറിച്ച് ഉള്ള ചർച്ചകൾ തുടങ്ങി കഴിഞ്ഞു. പ്രേക്ഷകരുടെ പ്രവചനങ്ങൾ പ്രകാരം ഈ അടുത്ത കാലത്തിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും വലിയ തരംഗമായി മാറിയ ബോബി ചെമ്മണ്ണൂർ എത്തും എന്ന് ആരാധകർ കണക്ക് കൂട്ടുന്നു.

മോഡൽ രശ്മി നായർ , ട്രാൻസ്‌ജെന്റർ സീമ വിനീത് , നടിയും വ്ലോഗറുമായ അർച്ചന കവി , ഗോവിന്ദ് പത്മസൂര്യ , കനി കുസൃതി , അനാർക്കലി മരക്കാർ തുടങ്ങി സുരഭി , മഞ്ജു പിള്ള , നവ്യ നായർ , നൈല ഉഷ , നടനും അവതാരകനും ആയ ജീവ ജോസഫ് , അവതാരകൻ മാത്തുക്കുട്ടിയുടെയും പേരുകൾ കേൾക്കുന്നു. അങ്ങോട്ടും ഇങ്ങോട്ടും മാറ്റുരക്കാൻ പറ്റിയ മത്സരാർത്ഥികളെ ആണ് പ്രേക്ഷകർ കൂടുതൽ ചർച്ചകളിൽ ഉൾപ്പെടുത്തി ഇരിക്കുന്നതും. കാത്തിരിക്കാം ഔദ്യോഗിക ലിസ്റ്റ് പുറത്തു വരുന്നത് വരെ..