പൃഥ്വിരാജ് നായകനായി ഷൂട്ടിംഗ് തീർന്നിരിക്കുന്ന പുതിയ ഭ്രമത്തിൽ നിന്നും അഹാന കൃഷ്ണയെ ഒഴുവാക്കിയത് താരത്തിന്റെ രാഷ്ട്രീയ മുഖം കണക്കിൽ എടുത്തെന്ന വിഷയത്തിൽ കൃത്യമായ മറുപടിയുമായി നിർമാണകമ്പനി രംഗത്ത്. അഹാനയെ സിനിമയിൽ നിന്നും ഒഴുവാക്കിയതിൽ ഒരു രാഷ്ട്രീയവും ഇല്ല എന്നാണ് ചിത്രത്തിന്റെ നിർമാതാക്കൾ ആയ ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസ് പറയുന്നു.
വിവാദം ആയതോടെ നിർമ്മാതാക്കൾ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആണ് മറുപടി. സിനിമ പ്രഖ്യാപിച്ച സമയത്ത് അഹാനയും ചിത്രത്തിൽ ഉണ്ടാകുമെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത് മുതൽ അഹാനയെ കാണാത്തതിനാൽ സമൂഹമാധ്യമത്തിൽ താരത്തെ ഒഴിവാക്കിയെന്ന ചർച്ചകളും ഉണ്ടായിരുന്നു.
അഹാനയെ ഒഴിവാക്കിയതിന് പിന്നിൽ താരത്തിന്റെ രാഷ്ട്രീയ നിലപാടുകളാണെന്ന രീതിയിൽ സമൂഹമാധ്യമത്തിൽ ചർച്ച ഉണ്ടായതിനെ തുടർന്നാണ് വിശദീകരണവുമായി നിർമാതാക്കൾ രംഗത്തെത്തിയത്. ബ്രഹ്മം ചിത്രത്തിന്റെ കാസ്റ്റിങ് തീരുമാനത്തിൽ പൃഥ്വിരാജിനും മറ്റ് അഭിനേതാക്കൾക്കും ബന്ധമില്ല. അഹാന മറ്റ് സിനിമകളുടെ തിരക്കുകളിലായിരുന്നു. പിന്നീട് അവർക്ക് കൊവിഡ് ബാധിച്ചു.
അതിനാലാണ് കോസ്റ്റിയൂം ട്രയൽ വൈകിയത്. അവസനം കോസ്റ്റിയൂം ട്രയൽ ചെയ്തപ്പോൾ അഹാന കഥാപാത്രത്തിന് അനുയോജ്യയല്ലെന്ന് സംവിധായകൻ തീരുമാനിക്കുകയായിരുന്നു. ഇത് തൊഴിൽ പരമായ തീരുമാനം മാത്രമാണ്. അല്ലാതെ ജാതി മതം വംശീയം വർണ്ണം തുടങ്ങിയ ഒരു വിവേചനവും ഉണ്ടായിട്ടില്ല. അത്തരത്തിലുള്ള വിവേചനങ്ങൾ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കാറുണ്ടെന്നും നിർമാതാക്കൾ വ്യക്തമാക്കി.
ബോളിവുഡിൽ വൻ വിജയമായ ചിത്രം അന്ധാധുന്നിന്റെ മലയാളം റീമേയിക്കാണ് ഭ്രമം. ജനുവരിയിൽ ആരംഭിച്ച ചിത്രത്തിന്‍റെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. പൃഥ്വിരാജ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ വിവിരം അറിയിക്കുകയായിരുന്നു. ചിത്രത്തിലെ താരത്തിന് ഇഷ്ടപ്പെട്ട സീനിന്‍റെ ചിത്രം പങ്കുവെച്ചായിരുന്നു ഷൂട്ട് കഴിഞ്ഞ വിവരം അറിയിച്ചത്.