സ്വന്തം മകൾക്കെതിരെയുള്ള വ്യാജവാർത്തയ്ക്ക് പിന്നിൽ ബാല തന്നെ; ബാല ഇത്രക്കും മോശക്കാരനായിരുന്നോ എന്ന് സോഷ്യൽ മീഡിയ..!!
വിവാദങ്ങൾ എന്നും ഓരോ കാര്യങ്ങളിൽ ആണെങ്കിൽ മുൻഭാര്യയെ അപമാനിക്കാൻ സ്വന്തം മകൾക്കു കൊറോണയാണ് എന്ന് വ്യാജവാർത്ത മാധ്യമത്തിൽ അറിയിക്കുകയും മുൻഭാര്യയുമായി ഉള്ള ഫോൺ കാൾ റെക്കോർഡ് ചെയ്തത് മാധ്യമങ്ങൾക്കു മുന്നിൽ പരസ്യമാക്കുകയുമാണ് ബാല ഇന്നലെ ചെയ്തത്. സംഭവം വിവാദം ആയതോടെ ആദ്യ പൊങ്കാല വന്നത് അമൃതക്ക് എതിരെ ആയിരുന്നു.
തുടർന്ന് സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തി അമൃത തന്നെ രംഗത്ത് വന്നു. തുടർന്ന് യൂട്യൂബ് ചാനലിന് എതിരെ കേസ് നൽകും എന്ന് പറഞ്ഞപ്പോൾ ആണ് പ്രമുഖ യൂട്യൂബ് ചാനൽ വിഷയത്തിൽ തങ്ങളുടെ നിരപരാധിത്വം വെളിപ്പെടുത്തി രംഗത്ത് വന്നത്. തമിഴ് സിനിമയിൽ കൂടിയാണ് ബാല അരങ്ങേറ്റം കുറിച്ചത് എങ്കിൽ കൂടിയും മലയാളികൾക്ക് സുപരിചിതനായ അഭിനേതാവ് ആണ് ബാല. മലയാളത്തിൽ സഹ നടനായും നായകനായും വില്ലനായും ഒക്കെ തിളങ്ങിയിട്ടുള്ള താരം വിവാഹം കഴിച്ചതും മലയാളിയെ ആയിരുന്നു.
റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയ ബാല മത്സരാർത്ഥിയായ അമൃതയെ കാണുകയും പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുകയും ആയിരുന്നു. അങ്ങനെ മലയാളത്തിന്റെ മരുമകൻ കൂടിയായി മാറി ബാല. എന്നാൽ പ്രണയ വിവാഹം ആയിരുന്നിട്ട് കൂടി ഇരുവരും വേഗത്തിൽ വേർപിരിയുകയും ചെയ്തു. ഇവരുടെ ഏക മകൾ പാപ്പു എന്ന് വിളിക്കുന്ന അവന്തിക അമ്മ അമൃതക്ക് ഒപ്പം ആണ്. ബാല ആവട്ടെ വിവാഹ ജീവിതം അവസാനിച്ചു എങ്കിൽ കൂടിയും മകളെ കാണാനും മറ്റും ആയി കൊച്ചിയിൽ തന്നെ ആണ് താമസം.
എന്നാൽ ഇപ്പോൾ പുതിയ വിവാദം ആണ് ഇരുവരുടെയും ജീവിതത്തിൽ വന്നിരിക്കുന്നത്. ഇപ്പോൾ മകളെ കാണാൻ വേണ്ടി അമൃതയോടു സംസാരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് ആണ് സാമൂഹിക മാധ്യമത്തിൽ വൈറൽ ആകുന്നത്. മകളെ ഒന്ന് കാണണമെന്ന് ആയിരുന്നു ബാല അമൃതയെ ഫോണിൽ വിളിച്ചു ആവശ്യപ്പെടുന്നത്. എന്നാൽ കാണാൻ കഴിയില്ല എന്ന് തീർത്തു പറയുകയാണ് അമൃത. അമൃതയുടെ അമ്മയെ വിളിച്ചു എന്നും ഫോൺ എടുക്കാത്തത് കൊണ്ട് ആണ് ഇപ്പോൾ വിളിക്കുന്നത് എന്നും മകളെ ഒന്ന് കാണണം എന്നും വീഡിയോ കോളിൽ കൂടി ആയാലും മതി എന്നാണ് ബാല പറയുന്നത്.
എന്നാൽ കാണിക്കാൻ കഴിയില്ല എന്ന മറുപടി ആണ് തിരിച്ചു കൊടുക്കുന്നത്. ഇതിന്റെ വോയിസ് ക്ലിപ്പ് ആണ് സാമൂഹിക മാധ്യമത്തിൽ ആദ്യം എത്തിയത്. ഇതിൽ തലക്കെട്ടായി നൽകിയത് മകൾ അവന്തികക്ക് കൊറോണ ആണ് എന്നായിരുന്നു. എന്നാൽ ഇത് വ്യാജമാണ് എന്ന് പറഞ്ഞയും തനിക്ക് ആണ് കൊറോണ വന്നത് എന്നും അമൃത പറയുക ആയിരുന്നു. എന്നാൽ മകൾക്കു കൊറോണ ആണ് എന്നുള്ള വിവരം ബാല തന്നെ ആണ് ഞങ്ങളെ അറിയിച്ചത് എന്നും അച്ഛൻ അങ്ങനെ പറയുമ്പോൾ അവിശ്വസിക്കേണ്ട ആവശ്യമുണ്ടോ എന്ന് യൂട്യൂബ് ചാനൽ ചോദിക്കുന്നു.
വോയിസ് നോട്ട് ലീക് ആയതോടെ വിവാദ വിഷയത്തിൽ മറുപടി ആയി അമൃത സുരേഷ് തന്നെ രംഗത്ത് വന്നു. താൻ കുറച്ചു ദിവസങ്ങൾ ആയി കോവിഡ് പോസിറ്റീവ് ആയത് കൊണ്ട് ഐസുലേഷനിൽ ആയിരുന്നു എന്നും ബാല ചേട്ടൻ വിളിച്ചപ്പോൾ റിസൾട്ട് കിട്ടാനായി പുറത്തായിരുന്നു എന്നും തനിക്ക് പോസിറ്റീവ് ആയത് കൊണ്ട് മകളുടെ അടുത്തല്ല താൻ ഉള്ളത് എന്നും അതുകൊണ്ടു ആണ് അമ്മയെ വിളിക്കാനായി പറഞ്ഞത്. എന്നാൽ അമ്മ ഉറങ്ങുക മറ്റോ ആയിരിക്കും എന്ന് ഞാൻ ബാലചേട്ടനോട് പറഞ്ഞതാണ്.
തുടർന്ന് ഫോൺ കാൾ കണ്ടു അമ്മ തിരിച്ചു വിളിച്ചു എങ്കിൽ കൂടിയും ബാല ചേട്ടൻ ഫോൺ എടുത്തില്ല എന്നും 8 വയസ്സ് മാത്രം ഉള്ള തന്റെ മകളുടെ വ്യാജ വാർത്ത ഓൺലൈൻ യൂട്യൂബ് ചാനലിന് ലഭിച്ചത് എങ്ങനെ ആണെന്ന് എനിക്ക് അറിയില്ല. ഓൺലൈൻ ചാനലിന് എങ്ങനെ ആണ് കിട്ടിയത് എന്ന് ചാനൽ തന്നെ അമൃതയെ അറിയിക്കുക ആയിരുന്നു. എന്നാൽ ഇപ്പോൾ ബാല സ്വന്തം സ്വാർത്ഥ താല്പര്യത്തിന് വേണ്ടി ഇങ്ങനെ ചെയ്തത് ശരിയായില്ല എന്നാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ പറയുന്നത്. എന്നാൽ ഈ വിഷയത്തിൽ ഔദ്യോഗികമായി ഒന്നും തന്നെ ബാല പ്രതികരണം നടത്തിയിട്ടില്ല.