മോഹൻലാലിന് ഭയങ്കര ജാഡയാണെന്ന് കരുതി; ബാബു ആന്റണിയോട് സംസാരിക്കുന്നത് അത്ര എളുപ്പവും ആയിരുന്നില്ല; ചാർമ്മിളയുടെ ലൊക്കേഷൻ ഓർമകൾ..!!
മലയാളത്തിൽ മുപ്പതിൽ അധികം ചിത്രങ്ങൾ ചെയ്തിട്ടുള്ള താരം ആണ് ചാർമിള. മോഹൻലാലിന്റെ നായിക ആയി ധനം എന്ന ചിത്രത്തിൽ കൂടിയാണ് ചാർമിള മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് മോഹൻലാൽ ചിത്രം അങ്കിൾ ബണ്ണിലും താരം അഭിനയിച്ചു. എല്ലാ തരത്തിൽ ഉള്ള കഥാപാത്രങ്ങളും ഏറ്റെടുക്കാൻ ഉള്ള കഴിവ് തന്നെ ആയിരുന്നു മറ്റു താരങ്ങൾക്ക് ഒപ്പം ചാർമ്മിളയെയും മുൻനിര താരം ആക്കാൻ ഉള്ള കാരണം. മലയാളത്തിൽ താരനായികായി വിലസിയപ്പോഴും താരം ജീവിതത്തിൽ ദുരന്തമായി മാറുക ആയിരുന്നു.
ബാബു ആന്റണി ആയുള്ള പ്രണയം മലയാള സിനിമയിൽ ഗോസ്സിപ് കോളങ്ങളിൽ ആഘോഷമായി മാറി. തുടർന്ന് പ്രണയം തകർന്നപ്പോൾ ആശ്വാസമായി എത്തിയ കിഷോർ സത്യയെ വിവാഹം കഴിച്ചു എങ്കിൽ കൂടിയും അതും ദയനീയ പരാജയമായി മാറി. തുടർന്ന് താരം രാജേഷ് എന്ന എൻജിനീയറെ വിവാഹം കഴിക്കുന്നത്. എന്നാൽ ഈ ജീവിതവും അത്ര സുഖം ഉള്ളത് ആയിരുന്നില്ല. സിനിമയില്‍ അവസരം ലഭിക്കാത്തതിനെക്കുറിച്ചും വാടക കൊടുക്കാൻ പോലും ബുദ്ധിമുട്ടുകയാണെന്നും അറിയിച്ചും താരമെത്തിയിരുന്നു.
സിനിമാ ജീവിതത്തെക്കുറിച്ചും ബാബു ആന്റണിയെക്കുറിച്ചും പറയുന്ന ചാര്മിളയുടെ പഴയ അഭിമുഖം ഇപ്പോൾ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിന്റെ വീഡിയോയാണ് വീണ്ടും വൈറലാവുന്നത്. ജീവിതത്തിൽ തെറ്റ് പറ്റിയിട്ടുണ്ടോയെന്നായിരുന്നു അവതാരക ചാര്മ്മിളയോട് ചോദിച്ചത്.
തെറ്റുപറ്റാത്തവരായി ആരാണുള്ളതെന്നായിരുന്നു താരത്തിന്റെ ചോദ്യം. സിനിമയിൽ തനിക്ക് നല്ല സൗഹൃദങ്ങൾ ഉണ്ടെന്നും താരം പറഞ്ഞിരുന്നു. സുഹൃത്തുക്കൾ പറയുന്നത് അധികം കേൾക്കാറില്ല അതാണ് പ്രശ്‌നവും. ഉണ്ണിമേരി ചേച്ചി നല്ല സുഹൃത്താണ്. നളിനി ചേച്ചിയും നല്ല സുഹൃത്താണ്. മോഹിനിയുമായും സൗഹൃദമുണ്ട്. പ്രാര്ഥിക്കാനും പള്ളിയില്‍ പോവാനുമൊക്കെ പറയാറുണ്ട് അവർ.
അച്ഛനും അമ്മയും പറയുന്നത് പോലും താൻ കേട്ടിട്ടില്ലെന്നും താരം പറഞ്ഞിരുന്നു. ബാബു ആന്റണിയോട് കുറേ സിനിമകള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹം നന്നായി ആക്ഷൻ ചെയ്യും. ഡ്യൂപ്പില്ലാതെ തന്നെ ചെയ്യും. എന്നാൽ അദ്ദേഹത്തെക്കുറിച്ച് പറയുമ്പോൾ തനിക്ക് വലിയൊരു സങ്കടമുണ്ടെന്നും താരം പറയുന്നു. അത്ര ജോളിയായി ബാബു ആന്റണിയോട് സംസാരിക്കാന്‍ ആവില്ല. സ്റ്റൂൾ വേണം അങ്ങനെ സംസാരിക്കാൻ.
ഷൂട്ടിന് പോകുമ്പോൾ ക്യാമറ ചേട്ടനോട് ആദ്യം തന്നെ അതേക്കുറിച്ച് ചോദിക്കും. മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ ടെൻഷൻ ഉണ്ടായിരുന്നില്ല. മലയാള സിനിമ കാണാത്തതിനാൽ അത്ര വലിയ ടെൻഷൻ അടിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. ഇവർക്കൊക്കെ വലിയ ജാഡയായിരിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ സെറ്റിലെത്തിയപ്പോൾ അദ്ദേഹം അത്ഭുതപ്പെടുത്തുകയായിരുന്നു. മോഹൻലാൽ സാർ ഭയങ്കര ഹംപിളാണെന്നും ചാർമിള അഭിമുഖത്തിൽ പറഞ്ഞിരുന്നു.