കുടുംബവിളക്കിലെ അനന്യ ജീവിതത്തിലും കുറുമ്പി; ഭർത്താവിന് കൊടുത്ത പണി കണ്ടോ; ഇനി തിരിച്ചു കിട്ടുമെന്ന് നോക്കണ്ടെന്ന് ആതിര മാധവ്..!!
കഴിഞ്ഞ മാസം ആയിരുന്നു ആതിര മാധവ് വിവാഹിത ആകുന്നത്. മലയാളത്തിൽ എന്നും ജനപ്രീതി ലഭിക്കുന്ന ഒന്നാണ് പരമ്പരകൾ. ഏറ്റവും കൂടുതൽ സീരിയലുകൾ സംപ്രേഷണം ചെയ്തു മലയാളത്തിൽ ഇന്നും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ചാനൽ ആണ് ഏഷ്യാനെറ്റ്. ഏഷ്യാനെറ്റിൽ രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന സീരിയലിന് വമ്പൻ റേറ്റിങ് ആണ് ഉള്ളത്. മീര വാസുദേവ് ആണ് സീരിയലിൽ കേന്ദ്ര കഥാപാത്രം അവതരിപ്പിക്കുന്നത്. സുമിത്ര എന്ന കഥാപാത്രം ആയി ആണ് മീര എത്തുന്നത്.
സുമിത്രയുടെ മരുമകൾ അനന്യയുടെ വേഷത്തിൽ എത്തുന്നത് ആതിര മാധവ് ആണ്. ആതിര ഇപ്പോൾ യഥാർത്ഥ ജീവിതത്തിലും മരുമകൾ ആയി കഴിഞ്ഞു. കുടുംബ വിളക്കിൽ ആദ്യം നെഗറ്റീവ് ഷെഡ് ഉള്ള കഥാപാത്രം ആയിരുന്നു ആതിരയുടേത് തുടർന്ന് പോസിറ്റീവ് കഥാപാത്രം ആയി മാറുക ആയിരുന്നു. പുതുമുഖമല്ല ആതിര. അവതാരകയായും അഭിനേത്രിയായും പ്രേക്ഷകർക്ക് പരിചിതയായ ആതിര എൻജിനീയറിങ് മേഖലയിലെ ഉയർന്ന ഉദ്യോഗം രാജി വച്ചിട്ടാണ് അഭിനയം ആണ് തന്റെ പ്രവർത്തന മേഖലയാക്കിയത്.
കുടുംബവിളക്കിൽ തുടക്കത്തിൽ വില്ലത്തിയായി എത്തിയ താരം ഇപ്പോൾ വില്ലത്തിയിൽ നിന്നും വീട്ടമ്മമാരുടെ മനം കവർന്ന ഒരു മരുമകൾ ആയിട്ടാണ് ശ്രദ്ധനേടുന്നത്. അടുത്തിടെയാണ് ആതിര മാധവ് വിവാഹിതയായത്. നീണ്ട പ്രണയത്തിനു ഒടുവിൽ നവംബറിലാണ് നടി വിവാഹിതയായത്. വൺ പ്ലസ് കമ്പനി ജീവനക്കാരനായ രാജീവാണ് ആതിരയുടെ ഭർത്താവ്. വിവാഹവിശേഷങ്ങളാണ് ഇപ്പോൾ ആതിര സോഷ്യൽ മീഡിയയിലൂടെ പങ്കിടുന്നതിൽ അധികവും. ഭർത്താവിനൊപ്പമുള്ള നിമിഷങ്ങൾ ആതിര പങ്കുവെച്ചിരുന്നു. വിവാഹശേഷമുള്ള ആദ്യ ദീപാവലിയും മറ്റുവിശേഷങ്ങളും പങ്കിടാറുള്ള ആതിര ഭർത്താവിന് ഒപ്പമുള്ള രാജാക്കാട് യാത്രയെക്കുറിച്ചും പങ്കുവെച്ചിരുന്നു. പ്രണയ വിവാഹം ആയിരുന്നു ആതിരയുടേത്.
രാജീവ് ആണ് ആതിരയുടെ ഭർത്താവ്. വിവാഹം കഴിഞ്ഞാലും അഭിനയ ലോകത്തിൽ താൻ ഉണ്ടാകും എന്നാണ് ആതിര നേരത്തെ പറഞ്ഞിരുന്നു. എൻജിനീയർ ആയ രാജീവ് ആണ് ആതിരയുടെ ഭർത്താവ്. ഹണിമൂൺ യാത്രയിലെ മനോഹര ചിത്രങ്ങളും കുസൃതി നിറഞ്ഞ നിമിഷങ്ങളുമെല്ലാം ആതിര പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ ഹണി മൂൺ ആഘോഷ ദിനങ്ങൾക്കിടയിൽ ഭർത്താവിന്റെ ഷർട്ടും ധരിച്ച് നിൽക്കുന്ന ആതിരയുടെ ചിത്രമാണ് ശ്രദ്ധനേടുന്നത്. ഈ വർഷങ്ങളിലത്രയും എന്നിലെ മികച്ച സ്ത്രീയെ പുറത്തുകൊണ്ടുവരാൻ നിങ്ങൾ സഹായിച്ചു. നമുക്ക് ഒന്നിച്ച് അതിശയകരമായ ഒരു ജീവിതം നയിക്കാം എന്തായാലും ഈ ഷർട്ട് നിങ്ങൾക്ക് തിരികെ കിട്ടാൻ പോകുന്നില്ല എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആതിര കുറിക്കുന്നത്.
ഭർത്താവിന്റെ ഷർട്ടും ഷോർസും അണിഞ്ഞു നിൽക്കുന്ന ആതിരയുടെ ചിത്രങ്ങൾ വളരെ വേഗത്തിലാണ് വൈറലായി മാറിയത്. പ്രകൃതിയുമായി പ്രണയത്തിലായ നിമിഷം എന്ന് സൂചിപ്പിച്ച് കൊണ്ട് രസകരമായൊരു ഡാൻസ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ആതിര. വിവാഹം കഴിഞ്ഞിട്ട് ഒരു മാസം പൂര്ത്തിയായെന്ന് സൂചിപ്പിച്ച് കൊണ്ട് സ്വിമിംഗ് പൂളിൽ നിന്നുള്ള കിടിലൻ ചിത്രങ്ങളും നടി പുറത്ത് വിട്ടിരുന്നു. കൊറോണ പ്രതിസന്ധികൾ കാരണം കേരളത്തിൽ നിന്നുള്ള യാത്രകൾക്ക് ആണ് താരദമ്പതിമാർ പ്രധാന്യം കൊടുത്തിരിക്കുന്നത്.