Malayali Live
Always Online, Always Live

വിവാഹ മോചനത്തിന് ശേഷം പരസ്പരം ചെളിവാരിയെറിയുന്ന ദമ്പതികൾക്ക് ഇവർ മാതൃക; അച്ഛനൊപ്പം സന്തോഷത്തോടെ മകൾ; കമന്റുമായി ആര്യയും..!!

3,948

മലയാളത്തിൽ ഏറെ പ്രിയങ്കരിയായ താരം ആണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിൽ കൂടി ശ്രദ്ധ നേടിയ താരം മികച്ച കോമഡി നടിയും അതോടൊപ്പം മോഡലും അവതാരകയും നർത്തകിയും ഒക്കെ ആണ്. വിവാഹിതയായ താരത്തിന് ഒരു മകൾ കൂടി ഉണ്ട്.

താരത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ച് മലയാളികൾക്ക് വലിയ വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ബിഗ് ബോസ് മലയാളം സീസൺ 2 ൽ മത്സരാർത്ഥിയായി എത്തിയതോടെ ആണ് താരത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ച് പ്രേക്ഷകർ അറിഞ്ഞത്.

ഈ അടുത്ത കാലത്തു ആര്യ സ്വയം വെളിപ്പെടുത്തുക ആയിരുന്നു താൻ ഇപ്പോൾ വിവാഹ മോചനം നേടി എന്നുള്ളത്. നടിയായ അർച്ചന സുശീലന്റെ സഹോദരനായ രോഹിത് സുശീലൻ ആണ് ആര്യയുടെ ഭർത്താവ്. ഭർത്താവുമായി വേർപിരിയാൻ ഉള്ള കാരണങ്ങളിൽ 85 ശതമാനവും തന്റെ തന്നെ തെറ്റ് ആയിരുന്നു എന്നാണ് ആര്യ ബിഗ് ബോസ്സിൽ പറഞ്ഞത്.

ഏറെ കാലങ്ങൾ ആയി ആര്യയും രോഹിതും വേർപിരിഞ്ഞാണ് താമസിക്കുന്നത്. തങ്ങൾ ഇപ്പോൾ ഒരുമിച്ചല്ല എന്നും എന്നാൽ തങ്ങൾ അടുത്ത സുഹൃത്തുക്കൾ ആണെന്നും ആര്യ പറയുന്നു. എന്നാൽ മകൾ റോയ ആര്യക്കൊപ്പം ആണ് ഉള്ളത്. രോഹിതനായി പിരിഞ്ഞു എങ്കിൽ കൂടിയും റോയാ അച്ഛന്റെ വീട്ടിലും എത്താറുണ്ട്.

കഴിഞ്ഞ ദിവസം വിജയദശമി ദിനത്തിൽ രോഹിതിന്റെ അമ്മക്കൊപ്പം ഉള്ള റോയയുടെ ചിത്രങ്ങൾ രോഹിത് പങ്കു വെച്ചിരുന്നു. രോഹിത് പങ്കു വെച്ച ചിത്രങ്ങൾ സ്നേഹത്തിന്റെ ചിഹ്നം കമന്റ് ആയി നൽകി ആര്യയും എത്തിയിട്ടുണ്ട്.

വിവാഹ മോചനത്തിന് ശേഷവും പരസ്പര ബഹുമാനം കാണിക്കുന്ന ഇരുവരുടെയും പ്രവണത ആരാധകർ ക്ക് സന്തോഷം നൽകുന്നു. മകളുടെ കാര്യങ്ങളിൽ തീരുമാനം എടുക്കുമ്പോൾ ഒരുമിച്ചാണ് എടുക്കുന്നത് എന്നാണ് ഇരുവരും പറയുന്നത്.