Malayali Live
Always Online, Always Live

ഞങ്ങളുടെ രാജകുമാരി ഇങ്ങെത്തി; മകൾ പിറന്ന സന്തോഷത്തിൽ അർജുൻ അശോകൻ; സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ..!!

3,711

മലയാളത്തിൽ വേറിട്ട കഥാപാത്രങ്ങൾ ചെയ്ത ശ്രദ്ധ നേടിയ യുവ നടൻ ആണ് അർജുൻ അശോകൻ. പറവ , ബി ടെക്ക് തുടങ്ങിയ ചിത്രങ്ങളിൽ കൂടി മികച്ച താരമായി വളർന്ന താരം താൻ അച്ഛൻ ആയ വിവരം ആണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി അറിയിച്ചത്.

കുഞ്ഞിനെ കയ്യിൽ എടുത്തു കൊണ്ട് നിൽക്കുന്ന ചിത്രത്തിന് ഒപ്പം ആയിരുന്നു താരം സന്തോഷം ആരാധകർ ക്കും സുഹൃത്തുക്കൾക്കുമായി പങ്കു വെച്ചത്. മലയാളത്തിലെ ഏറ്റവും മികച്ച ഹാസ്യ താരങ്ങളിൽ ഒരാൾ ആയ ഹരിശ്രീ അശോകന്റെ മകൻ കൂടി ആണ് അർജുൻ. നീണ്ട 8 വർഷത്തെ പ്രണയത്തിന് ഒടുവിൽ ആണ് അർജുൻ എറണാകുളം സ്വദേശിയായ നികിതയെ വിവാഹം കഴിക്കുന്നത്.

2018 ഡിസംബർ 18 നു ആയിരുന്നു വിവാഹം. മകൾ പിറന്ന സന്തോഷത്തിൽ താരം സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ.. ഞങ്ങളുടെ കുഞ്ഞു രാജകുമാരി ഇങ്ങെത്തി.. അച്ഛന്റെ പെണ്ണും അമ്മയുടെ ലോകവുമാണ്. എന്നായിരുന്നു താരം സന്തോഷ നിമിഷത്തെ കുറിച്ച് പറഞ്ഞത്.