ഫഹദ് ഫാസിലിന്റെ നായികയായി ഡയിമൻഡ് നെക്ലസ് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് അനുശ്രീ. ശാലീന സുന്ദരി ആയി മലയാള സിനിമയിൽ തുടങ്ങിയ താരം പുള്ളിപ്പുലികളും ആട്ടിൻ കുട്ടിയും ഇതിഹാസ ചന്ദ്രേട്ടൻ എവിടെയാ എന്നി ചിത്രങ്ങളിൽ കൂടി ആണ് അനുശ്രീ ശ്രദ്ധ നേടിയത്.
കടുത്ത സൂര്യ ആരാധിക കൂടിയ ആയ അനുശ്രീ മലയാളത്തിൽ ഒട്ടുമിക്ക താരങ്ങൾക്ക് ഒപ്പവും അഭിനയിച്ചിട്ടുണ്ട്. പുലിമുരുകനിൽ ആദ്യം മോഹൻലാലിൻറെ നായികയായി തീരുമാനിച്ചത് അനുശ്രീയെ ആയിരുന്നു. എന്നാൽ ശരീരിക ബുദ്ധിമുട്ടുകൾ മൂലം താരത്തിന് അഭിനയിക്കാൻ കഴിഞ്ഞില്ല. എന്നാൽ തുടർന്ന് ഒപ്പം എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം മികച്ചൊരു വേഷം ചെയ്യാൻ അനുശ്രീക്ക് കഴിഞ്ഞു.
എന്നാൽ താരം ഇപ്പോഴും സിമ്പിൾ വേഷങ്ങളിൽ ആണ് എത്താറുള്ളത് എങ്കിൽ കൂടിയും ഇപ്പോൾ മോഡേൺ വേഷത്തിൽ ഉള്ള ചിത്രങ്ങൾ താരം തന്നെ തന്റെ സോഷ്യൽ മീഡിയ പേജിൽ കൂടി പങ്കുവെച്ചിരിക്കുകയാണ്. ആദ്യം ഷെയർ ചെയ്ത പോസ്റ്റിനു താഴെ വിമർശനം ആയി ആരാധികമാർ എത്തി എങ്കിലും അവരോടു താരം പറഞ്ഞത് ഒരു ചേഞ്ച് ഒക്കെ വേണ്ടേ എന്നായിരുന്നു.
തുടർന്ന് താരം വീണ്ടും ഫോട്ടോ ഷെയർ ചെയ്തതോടെയാണ് അനുശ്രീ തമിഴിലേക്ക് ചേർക്കേറാൻ ഉള്ള തയ്യാറെടുപ്പിൽ ആണോ എന്ന് ആരാധകർ ചോദിക്കുന്നു. സൂര്യ ആരാധിക കൂടി ആയതോടെ തമിഴിലേക്ക് ഉള്ള സാധ്യത തള്ളിക്കളയാനും കഴിയില്ല.