Malayali Live
Always Online, Always Live

എന്നെ എല്ലാവരും പാവങ്ങളുടെ മിയാഖാലിഫ എന്നാണ് വിളിക്കുന്നത്; അനാർക്കലി മരിക്കാർ മനസ്സ് തുറക്കുമ്പോൾ..!!

3,476

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി വിനീത് ശ്രീനിവാസന്റെ നിർമാണത്തിൽ എത്തിയ ചിത്രം ആയിരുന്നു ആനന്ദം. എൻജിനീയറിങ് വിദ്യാർഥികൾ യാത്ര പോകുന്നതും അവിടെ നടക്കുന്ന പ്രണയവും ഒക്കെ പറഞ്ഞ ചിത്രം മികച്ച വിജയം നേടിയിരുന്നു. ഈ ചിത്രത്തിൽ കൂടി ഒരുപിടി മികച്ച താരങ്ങളെ ആണ് മലയാള സിനിമക്ക് ലഭിച്ചത്. അതിലൊരാൾ ആണ് അനാർക്കലി മരിക്കാർ.

ആനന്ദത്തിന് ശേഷം ആസിഫ് അലിയുടെ നായികയായി മന്ദാരം എന്ന ചിത്രത്തിൽ എത്തി എങ്കിൽ കൂടിയും ചിത്രം വമ്പൻ പരാജയമായി മാറിയതോടെ താരം തിരഞ്ഞെടുക്കപ്പെടുന്ന വല്ല വേഷങ്ങളിലേക്ക് മാറി എന്ന് വേണം പറയാൻ. പാർവതിക്ക് ഒപ്പം ഉയരെയിലും അതുപോലെ വിമാനത്തിലും ശ്രദ്ധിക്കപ്പെടുന്ന സഹനടിവേഷം ആയിരുന്നു അനാർക്കലി ചെയ്തത്.

കൊറോണ കാലമായതോടെ ആണ് അനാർക്കലിയുടെ അഭിനയത്തിൽ നിന്നും മോഡൽ എന്ന മുഖം കൂടി പ്രേക്ഷകർ കൂടുതൽ കണ്ടു തുടങ്ങിയത്. താരത്തിന്റെ ഓരോ ഫോട്ടോസും വമ്പൻ ജനശ്രദ്ധ നേടി എന്ന് തന്നെ വേണം പറയാൻ.

തന്നെ ഏത് താരത്തിനോട് ആണ് ഉപമിക്കുന്നത് എന്ന് ചോദ്യത്തിന് ആയിരുന്നു തന്നെ പലപ്പോഴും പലരും പാവങ്ങളുടെ മിയഖലീഫ എന്ന കളിയാക്കൽ ഉണ്ടാകാറുണ്ട് എന്നും എന്നാൽ അത് തന്റെ മുഖച്ഛായ മാത്രം നോക്കിയാണ് എന്നും അനാർക്കലി പറയുന്നു.

സിനിമകളിൽ പോലെ തന്നെ സമൂഹമാധ്യമങ്ങളിലും സജീവമാണ് അനാർക്കലിഅടുത്തിടെ ഒരു ചെറിയ വിവാദത്തിലും പ്പെട്ടിരുന്നു അനാർക്കലി. അനാർക്കലി ചെയ്ത ഒരു ഫോട്ടോഷൂട്ടിൽ കാളിയുടെ രൂപത്തിലായിരുന്നു എത്തിയത്.

അത് പിന്നീട് വിമർശനങ്ങൾക്ക് ഇടയാക്കുകയും ശേഷം ഇനി തന്റെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു തെറ്റ് ബോധപൂർവം സംഭവിക്കില്ലായെന്നും അനാർക്കലി വ്യക്തമാക്കുന്നു. എന്നാൽ താൻ ഒരു ഫെമിനിസ്റ്റ് ആയി അറിയപ്പെടാൻ ഇഷ്ടപ്പെടുന്ന ആൾ കൂടി ആണ് എന്ന് അനാർക്കലി പറഞ്ഞിട്ടുണ്ട്. താൻ വെക്കുന്ന വലിയ കണ്ണട കണ്ടു ഞാൻ ഭയങ്കര സീരിയസ് ആണെന്ന് പലരും കരുതുന്നുണ്ട് എന്ന് അനാർക്കലി എന്ന പാവങ്ങളുടെ മിയാഖാലിഫ പറയുന്നു.